യുറാനസ് ഗ്രഹം

യുറാനസ് ഗ്രഹം (Uranus Planet in Malayalam)

സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹത്തിന് ഭൂമിയുടെ നാലു മടങ്ങ് വലുപ്പവും 14 മടങ്ങ് ദ്രവ്യമാനവുമുണ്ട്. ഭ്രമണത്തിനിടെ ധ്രുവപ്രദേശം ഭൂമിക്കും സൂര്യനും നേരെയാകുന്നു. 1781 മാർച്ച് 13ന് വില്ല്യം ഹെർഷലാണ് യുറാനസ് കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചത്. നല്ലൊരു കാന്തികമണ്ഡലമുണ്ട്. മഞ്ഞുകട്ട നിറഞ്ഞതാണ് ഈ ഗ്രഹം. സൂര്യനിൽ നിന്ന് 19.6 AU അകലെയാണ് ഈ ഗ്രഹത്തിന്റെ സ്ഥാനം. ഒരുതവണ സൂര്യനെ പ്രദക്ഷിണം വെക്കാൻ 84 ഭൗമ വർഷം വേണം. ഭൂമിയുടെ പിണ്ഡത്തിന്റെ 14 മടങ്ങ്. യുറാനസിന്റെ 27 ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്. യുറാനസ് ഗ്രഹത്തെച്ചുറ്റി സഞ്ചരിച്ച ഏക ബഹിരാകാശ പര്യവേക്ഷണ വാഹനം വോയേജർ-2 ആണ്. 1986 ൽ. വലയങ്ങൾ നേരിയതാണ്. 13 വലയങ്ങളുണ്ട്. ഏറ്റവും ഉള്ളിലുള്ള വലയമാണ് സീറ്റ. ഏറ്റവും പുറത്തുള്ള എപ്സിലോൺ വലയം നല്ല തെളിച്ചമുള്ളതാണ്. വലയങ്ങളിൽ ഹിമക്കട്ടകളാണ്. മീഥേൻ വാതകം മൂലം നീല, പച്ച നിറമായി കാണപ്പെടുന്നു. നെപ്റ്റ്യൂണിനെക്കാൾ താപമുണ്ടെങ്കിലും ആന്തരികതാപം പുറത്തു പ്രസരിക്കുന്നില്ല. വീനസിനെപ്പോലെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് യുറാനസിന്റെ കറക്കം. പക്ഷേ, യുറാനസ് അതിന്റെ വശങ്ങളിലേക്കാണ് കറങ്ങുന്നതെന്ന് മാത്രം. പണ്ടെങ്ങൊ ഉണ്ടായ ഒരു കൂട്ടിയിടിയിൽ അച്ചുതണ്ട് വല്ലാതെ ചരിഞ്ഞുപോയതാണ് ഇതിന് കാരണം. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവിനെക്കാളൊക്കെ (23.5 ഡിഗ്രി) ഒരുപാട് അധികമാണ് യുറാനസിന്റെ ചരിവ് (97.77 ഡിഗ്രി). ഗ്രീക്ക് പുരാണത്തിൽനിന്ന് നേരിട്ട് പേരുകിട്ടിയ ഒരേയൊരു ഗ്രഹമാണ് യുറാനസ്. ബാക്കി ഗ്രഹങ്ങളുടെയെല്ലാം പേരുകൾ റോമൻ പുരാണത്തിൽനിന്നാണ്. സൗരയൂഥത്തിലെ ഏറ്റവും തണുത്തുറഞ്ഞ കാലാവസ്ഥയുള്ള ഗ്രഹമാണിത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. യുറാനസിന്റെ അന്തരീക്ഷത്തിലുള്ള പ്രധാന വാതകങ്ങൾ ഏതെല്ലാം? - ഹൈഡ്രജനും ഹീലിയവും 

2. രാത്രിസമയത്ത് നഗ്നനേത്രങ്ങൾക്ക് യുറാനസിനെ കാണാൻ കഴിയില്ല. ശരിയോ തെറ്റോ? - തെറ്റ് 

3. യുറാനസിന്റെ ധ്രുവപ്രദേശങ്ങൾ സൂര്യന്‌ അഭിമുഖമായി വരാൻ കാരണം - അച്ചുതണ്ടിന്റെ ചരിവ്

4. യുറാനസിന്റെ അച്ചുതണ്ടിന്റെ ചരിവ് - 98 ഡിഗ്രി

5. യുറാനസിന്റെ ഉപഗ്രഹങ്ങളായ ഒബെറോൺ, ടൈറ്റാനിയ തുടങ്ങിയവയുടെ പേരുകൾ എവിടെനിന്നാണ് കടം കൊണ്ടിട്ടുള്ളത്? - ഷേക്‌സ്‌പിയറിന്റെയും അലക്‌സാണ്ടർ പോപ്പിന്റെയും കൃതികളിലെ മാന്ത്രിക കഥാപാത്രങ്ങളിൽനിന്ന് 

6. യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ - ജൂലിയറ്റ്, മിറാൻഡ, പ്രോസ്പെറോ, ഏരിയൽ, ഡെസ്റ്റിമോണ, കാലിബാൻ

7. 1781 ൽ യുറാനസിനെ കണ്ടെത്തിയതാര്? - വില്ല്യം ഹെർഷെൽ 

8. യുറാനസിന് സമീപത്തുകൂടി കടന്നുപോയ ആദ്യ ബഹിരാകാശ വാഹനം? - വോയേജർ 2 

9. യുറാനസിന്റെ ചരിവിന് കാരണമായി കരുതുന്നതെന്ത്? - രൂപം കൊണ്ട ഉടനെ ഗ്രഹത്തിന്റെ വലുപ്പമുള്ള ഏതോ വസ്തുവുമായി ഉണ്ടായ കൂട്ടിയിടി 

10. സൂര്യനിൽ നിന്ന് എത്ര അകലെയാണ് യുറാനസ്? - ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ ഏകദേശം 19 മടങ്ങ് (19.6 AU)

11. യുറാനസിന്റെ ഭ്രമണകാലം - 17 മണിക്കൂർ

12. യുറാനസിലെ ഒരു വർഷം (പരിക്രമണ കാലം) ? - 84 ഭൗമവർഷം 

13. യുറാനസിന് എത്ര വലയങ്ങളുണ്ട്? - 13 

14. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം ഏത്? - യുറാനസ് 

15. ഗ്രീക്ക് പുരാണത്തിൽ എന്തിന്റെ ദേവനാണ് യുറാനസ്? - ആകാശത്തിന്റെ 

16. ആരാണ് യുറാനസിന് ആ പേര് നൽകിയത്? - ജൊഹാൻ ബോഡ് 

17. യുറാനസിന്റെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്? - 27 എണ്ണം 

18. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം - ടൈറ്റാനിയ

19. ഏത് വാതകത്തിന്റെ സാന്നിധ്യം കാരണമാണ് യുറാനസിന് നീല ഹരിത വർണം കിട്ടിയത്? - മീഥേൻ

20. പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം - യുറാനസ് 

21. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്‌ മിരാന്‍ഡ - യുറാനസ്

22. യുറാനസിൽ അടങ്ങിയിരിക്കുന്ന വിഷവാതകം - മീഥേൻ 

23. ധ്രുവപ്രദേശം സൂര്യന്‌ അഭിമുഖമായി പരിക്രമണം ചെയ്യുന്ന ഗ്രഹം - യുറാനസ്

24. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലുപ്പത്തില്‍ മൂന്നാം സ്ഥാനമുള്ള ഗ്രഹം - യുറാനസ്

25. ഏത്‌ ഗ്രഹത്തിന്റെ ഉപഗ്രഹമാണ്‌ ടൈറ്റാനിയ - യുറാനസ്

26. ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം - യുറാനസ്

27. ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന ഗ്രഹം (-224 ഡിഗ്രി സെൽഷ്യസ്) - യുറാനസ്

28. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്‌ - യുറാനസ്

29. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത്‌ - യുറാനസ്

30. ആകാശപിതാവ് എന്നറിയപ്പെടുന്നത്‌ - യുറാനസ്

31. അരുണന്‍ എന്നു വിളിക്കപ്പെടുന്ന ഗ്രഹം - യുറാനസ്

32. ഗ്രീക്കു ദേവന്റെ പേരുള്ള ഏക ഗ്രഹം - യുറാനസ്

33. ഏറ്റവും സാന്ദ്രത കുറഞ്ഞ രണ്ടാമത്തെ ഗ്രഹം - യുറാനസ്

34. അച്ചുതണ്ടിന് ഏറ്റവും ചരിവുള്ള ഗ്രഹം - യുറാനസ്

Post a Comment

Previous Post Next Post