തെലുങ്കാന

തെലങ്കാന (Telangana)

■ നിലവിൽ വന്ന വർഷം - 2014 ജൂൺ 2

■ തലസ്ഥാനം - ഹൈദരാബാദ്

■ ഔദ്യോഗിക മൃഗം - മാൻ (ജിൻക)

■ ഔദ്യോഗിക പക്ഷി - ഇന്ത്യൻ റോളർ (പനങ്കാക്ക)

■ ഔദ്യോഗിക ഭാഷ - തെലുങ്ക്

■ ഹൈക്കോടതി - ഹൈദരാബാദ്

■ വിസ്തീർണ്ണം : 1,12,077ചകിമീ

■ ജനസംഖ്യ : 3,51,93,978

■ ജനസാന്ദ്രത : 312 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 988/1000

■ സാക്ഷരത : 66.54%

■ ഭാഷകൾ : തെലുങ്ക്, ഉർദു

■ ലോക്സഭാ സീറ്റുകൾ : 17

■ രാജ്യസഭാ സീറ്റുകൾ : 6

■ അസംബ്ലി സീറ്റുകൾ : 119

■ ജില്ലകൾ : 31


ജില്ലകൾ 


01. ആദിലാബാദ്

02. ഭഭ്രാദ്രി കോത ഗുഡെം

03. ഹൈദരാബാദ്

04. ജഗ്തിയൽ

05. ജംഗാവോ

06. ജയശങ്കർ ഭൂപാൽപള്ളി

07. ജോഗുലംബ ഗദ്വാൾ

08. കമറെഡ്ഡി

09. കരിംനഗർ

10. ഖമ്മം

11. കോമരം ഭീം

12. മഹബൂബാ ബാദ്

13. മഞ്ചേരിയൽ

14. മേദക്

15. മെഡ്ചൽ

16. നഗർ കുർണൂൽ

17. നൽഗൊണ്ട

18. നിർമൽ

19. നിസാമാബാദ്

20. പെദ്ദപ്പള്ളി

21. രജന്ന സിർസില്ല

22. രംഗ റെഡ്ഡി

23. സംഗ റെഡ്ഡി

24. സിദ്ധിപ്പെട്ട്

25. സൂര്യപ്പെട്ട്

26. വികരാബാദ്

27. വനപാർത്തി

28. വാറംഗൽ (റൂറൽ)

29. വാറംഗൽ (അർബൻ)

30. യദദ്രി ഭുവനഗിരി

31. മെഹബൂബ നഗർ


അതിർത്തികൾ


■ വടക്ക് പടിഞ്ഞാറ് – മഹാരാഷ്ട്ര

■ വടക്കു കിഴക്ക് – ഛത്തീസ്ഗഡ്

■ കിഴക്ക് – ആന്ധ്രാപ്രദേശ്

■ തെക്ക് പടിഞ്ഞാറ് – കർണാടക


ചരിത്രം


ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ശതവാഹനർ, ചാലുക്യന്മാർ, കാകതീയർ, മുഗളന്മാർ എന്നിവരുടെ ഭരണത്തിൻ കീഴിലായിരുന്നു തെലങ്കാന പ്രദേശം.


State Records


■ ജനസംഖ്യയിൽ : 12-ാം സ്ഥാനം

■ വിസ്തീർണത്തിൽ : 12-ാം സ്ഥാനം

■ ജനസാന്ദ്രതയിൽ : 14-ാം സ്ഥാനം

■ സാക്ഷരതയിൽ : 28-ാം സ്ഥാനം

■ ലോക്സഭാ സീറ്റ് : 12-ാം സ്ഥാനം

■ അസംബ്ലി സീറ്റ് : 14-ാം സ്ഥാനം


വാറങ്കൽ – 12-ാം നൂറ്റാണ്ടിൽ കാകതീയ രാജവംശത്തിന്റെ  തലസ്ഥാനമായിരുന്നു. വാറങ്കൽ ഇവിടെയുള്ള കോട്ടയ്ക്കു നാലു പടിവാതിലുകളുണ്ട്. ഇതിനെ കലാ തോരണം എന്നാണു വിളിക്കുന്നത്. മനോഹരമായ കൊത്തുപണികളാൽ അലംകൃതമാണ്. വൃത്താകൃതിയിലുള്ള മൂന്നു മതിലുകൾ ഇവിടത്തെ കോട്ടയ്ക്കുണ്ട്. കാകതീയ രാജവംശത്തിലെ രാജ്ഞിയായിരുന്ന രുദ്രമ്മ ദേവിയുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.


ഹൈദരാബാദ് – പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ചാർമിനാർ പള്ളി. ഗൊൽകൊണ്ട കോട്ടയും ഹൃദയാകൃതിയിലുള്ള ഹുസൈൻ സാഗർ തടാകവും രാമോജി ഫിലിം സിറ്റിയും മക്കാ മസ്ജിദും ഹൈദരാബാദിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നു


ചാർമിനാർ – 1591 ൽ നിർമ്മിച്ച ചാർമിനാർ കവാടവും പള്ളിയും ഹൈദരാബാദിലാണ്. ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളിൽ ഒന്നായി ചാർമിനാറിനെ കണക്കാക്കുന്നു.


ഗോൽകൊണ്ട – ഹൈദരാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ സ്വർണഖനി പ്രശസ്തം. ഇവിടെ നിന്നാണു പ്രശസ്തമായ കോഹിനൂർ രത്നം ലഭിച്ചത്. ഗോൽകൊണ്ട എന്ന വാക്കിനു വൃത്താകൃതിയിലുള്ള കുന്ന് എന്നാണ് അർഥം.


ഹൈദരാബാദ് ആസ്ഥാനമായവ


■ സർദാർ പട്ടേൽ നാഷണൽ പോലീസ് അക്കാദമി

■ രാഷ്‌ട്രപതി നിലയം

■ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല

■ ഇന്ത്യൻ എയർഫോഴ്സ് അക്കാദമി

■ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ

■ നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസി

■ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

■ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്

■ ഗച്ചി ബൗളി സ്റ്റേഡിയം

■ സെന്റർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിൻറ്

■ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്

■ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി

■ സലാർജംഗ് മ്യൂസിയം

■ നാഷണൽ ജിയോ - ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഇന്ത്യയുടെ 29-ാമത്‌ സംസ്ഥാനം - തെലുങ്കാന


2. തെലങ്കാന സംസ്ഥാനം നിലവില്‍ വന്ന വര്‍ഷം - 2014 ജൂണ്‍ 2


3. ഏത്‌ സംസ്ഥാനം വിഭജിച്ചാണ്‌ തെലുങ്കാന രൂപം കൊണ്ടത്‌ - ആന്ധ്രാപ്രദേശ്‌


4. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ - ശ്രീകൃഷ്ണ കമ്മീഷന്‍


5. ഇന്ത്യയിൽ വലുപ്പത്തിലും ജനസംഖ്യയിലും പന്ത്രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം - തെലുങ്കാന


6. തെലങ്കാനയിലെ ജില്ലകളുടെ എണ്ണം - 33


7. നിയമസഭാ മണ്ഡലവും നിയമസഭ കൗണ്‍സിലും ഉള്ള ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനം - തെലങ്കാന


8. തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി - കെ. ചന്ദ്രശേഖര റാവു


9. തെലങ്കാനയിൽ അധികാരത്തിൽ വന്ന ആദ്യ പാര്‍ട്ടി - തെലങ്കാന രാഷ്ട്രീയ സമിതി


10. തെലുങ്കാനയിലെ ആദ്യത്തെ  ഗവര്‍ണര്‍ - ഇ.എസ്‌.എല്‍. നരസിംഹന്‍


11. രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതി സ്ഥിതി ചെയ്യുന്ന ജില്ല - ഹൈദരാബാദ്‌


12. ആഫ്രോ ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ വേദി - ഹൈദരാബാദ്


13. ഭാഗ്യനഗരം, വിവരസാങ്കേതിക നഗരം, വളകളുടെ നഗരം എന്നിങ്ങനെ വിളിക്കപ്പെടുന്ന നഗരം - ഹൈദരാബാദ്


14. ഹൈദരാബാദിനെ സ്വതന്ത്രമാക്കാൻ ഇന്ത്യൻ സൈന്യം 1948 ൽ നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ പോളോ


15. പോലീസിന്റെ കൃത്യനിർവ്വഹണം സുഗമമാക്കുന്നതിനുവേണ്ടി Robocop-നെ വിന്യസിപ്പിച്ച ആദ്യ ഇന്ത്യൻ നഗരം - ഹൈദരാബാദ്


16. ഹൈദരാബാദ് നാഷണൽ പോലീസ് അക്കാദമിയുടെ ആദ്യ വനിതാ ഡയറക്ടർ - അരുണ ബഹുഗുണ


17. ഭിന്നശേഷിക്കാർക്കായി ലോകത്തിലെ ആദ്യ ഐ.ടി ക്യാമ്പസ് നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം - തെലുങ്കാന (ഹൈദരാബാദിൽ)


18. തെലങ്കാനയിലെ 'ഇരട്ട നഗരങ്ങൾ' എന്നറിയപ്പെടുന്ന ഹൈദരാബാദിനേയും സെക്കന്തരാബാദിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം - ഹുസൈൻ സാഗർ തടാകം


19. തെലുങ്കാനയിലൂടെ ഒഴുകുന്ന പ്രധാന നദികൾ - ഭീമ, മഞ്ജീര, മുസി


20. ഹൈദരാബാദ്‌ പട്ടണം ഏത്‌ നദീതീരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌ - മുസി


21. പ്ലേഗ്‌ നിര്‍മ്മാര്‍ജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി ഹൈദരാബാദില്‍ സ്ഥാപിക്കപ്പെട്ട സ്മാരകം - ചാര്‍മിനാര്‍ (1591)


22. ചാര്‍മിനാര്‍ സ്ഥിതിചെയ്യുന്ന നദീതീരം - മുസി


23. ചാർമിനാർ നിർമ്മിച്ചത് - ഖുലി കുത്ഖ് ഷാ


24. ശ്രീറാം സാഗര്‍ (പോച്ചംപാട്‌) ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - തെലുങ്കാന


25. ഡിഗ്രിതലത്തില്‍ ജെന്‍ഡര്‍ വിദ്യാഭ്യാസം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം - തെലങ്കാന


26. ഗോത്രവര്‍ഗ്ഗക്കാരുടെ ഉത്സവമായ “മേദാരം ജതാര” ആഘോഷിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം - തെലുങ്കാന


27. ഗിന്നസ്‌ റെക്കോഡില്‍ ഇടം നേടിയ തെലുങ്കാനയിലെ ഉത്സവം - ബതുകമ്മ


28. കോഹിനൂര്‍ രത്നം ലഭിച്ച തെലങ്കാനയിലെ രത്ന ഖനി - ഗോല്‍ക്കൊണ്ടെ


29. കര്‍ഷകര്‍ക്ക്‌ 24 മണിക്കൂറും സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം - തെലുങ്കാന


30. ഇന്ത്യയിലാദ്യമായി ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വ്വകലാശാല നിലവില്‍ വരുന്ന നഗരം - ഹൈദരാബാദ്‌


31. ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്‌ ചെയിന്‍ ജില്ല നിലവില്‍ വന്ന സംസ്ഥാനം - തെലുങ്കാന (ഹൈദരാബാദ്‌)


32. ഇന്ത്യയിലെ ആദ്യ Dog Park നിലവില്‍ വന്ന നഗരം - ഹൈദരാബാദ്‌


33. വെല്ലസ്ലി പ്രഭുവിന്റെ സൈനികസഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യത്തെ നാട്ടുരാജ്യം - ഹൈദരാബാദ്


34. രാമോജി ഫിലിം സിറ്റി ഏതു നഗരത്തിലാണ് - ഹൈദരാബാദ്


35. ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന നഗരം - ഹൈദരാബാദ്


36. ഹൈദരാബാദ് സ്റ്റേറ്റിന്റെ സ്ഥാപകൻ - നിസാം ഉൽ മുൽക്ക് അസഫ് ജാ


37. ജിബ്രാൾട്ടർ പാറ എവിടെയാണ് - ഹൈദരാബാദ്


38. ചാർമിനാർ എക്സ്‌പ്രസ് ഏതൊക്കെ നഗരങ്ങളെ ബന്ധിപ്പിക്കുന്നു - ഹൈദരാബാദ് - ചെന്നൈ


39. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ - റാമോജി ഫിലിം സിറ്റി


40. ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ എന്താണ് നിർമിക്കുന്നത് - ഗൈഡഡ് മിസൈലുകൾ


41. ഹൈദരാബാദിലെ പ്രശസ്തമായ മ്യൂസിയം - സലാർജംഗ് മ്യൂസിയം


42. ഹൈദരാബാദിനടുത്ത്‌ നിർമിച്ച പുതിയ വിമാനത്താവളം - ഷംഷാബാദ്


43. ഹൈദരാബാദ് സ്ഥാപിച്ചത് - ഖുലി ഖുതുബ് ഷാ


44. ലാൽ ബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം എവിടെയാണ് - ഹൈദരാബാദ്


45. ഗോൽക്കൊണ്ട കോട്ട ഏതു നഗരത്തിലാണ് - ഹൈദരാബാദ്


46. ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - ഹൈദരാബാദിൽ


47. ഹൈദരാബാദിലെ നിസാം ഭരണാധികാരികളുടെ സ്വകാര്യ സേനയുടെ പേരെന്തായിരുന്നു - റസാക്കർ


48. ലജിസ്ലേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ - തെലങ്കാന, മഹാരാഷ്ട്ര, ബീഹാർ, കർണാടകം, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്


49. ഗോൽക്കൊണ്ട രത്നഖനി ഏത് സംസ്ഥാനത്താണ് - തെലങ്കാന


50. വിജയനഗര രാജാക്കന്മാർ പ്രോത്സാഹിപ്പിച്ച ഭാഷ - തെലുങ്ക്


51. ആമുക്തമാല്യദ എന്ന സാഹിത്യകൃതി തെലുങ്കിൽ രചിച്ചത് - കൃഷ്ണദേവരായർ


52. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ - തെലുങ്ക്


53. ഏറ്റവും കൂടുതൽപേർ സംസാരിക്കുന്ന ദ്രാവിഡ ഭാഷ - തെലുങ്ക്


54. ഈനാട് ഏതു ഭാഷയിലെ പത്രമാണ് - തെലുങ്ക്


56. തെലുങ്കുദേശം പാർട്ടി സ്ഥാപിച്ചത് - എൻ ടി രാമറാവു (ചിഹ്നം - സൈക്കിൾ)


57. ഏറ്റവും കൂടുതൽ പേർ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ - തെലുങ്ക്


58. ഏറ്റവും വലിയ ദ്രാവിഡ ഭാഷ - തെലുങ്ക്


59. ലോക്‌സഭയിൽ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രാദേശിക കക്ഷി - തെലുങ്കുദേശം

0 Comments