രണ്ടാം വട്ടമേശ സമ്മേളനം

രണ്ടാം വട്ടമേശ സമ്മേളനം (Second Round Table Conference)

ബ്രിട്ടീഷ് ഗവൺമെന്റ് രണ്ടാം വട്ടമേശ സമ്മേളനം 1931 സെപ്തംബറിൽ ലണ്ടനിൽ വിളിച്ചുകൂട്ടി. ഗാന്ധി - ഇർവിൻ സന്ധിയെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലണ്ടനിൽ ചേർന്ന രണ്ടാം സമ്മേളനത്തിൽ പങ്കെടുത്തു. കോൺഗ്രസിന്റെ ഏക പ്രതിനിധിയായി ഗാന്ധിജി ഈ സമ്മേളനത്തിൽ പങ്കെടുത്തു. തങ്ങളുടെ ലക്ഷ്യം പൂർണസ്വരാജ് ആണെന്ന് കോൺഗ്രസ് ആവർത്തിച്ചു. എന്നാൽ കോൺഗ്രസ് ഇന്ത്യയെ മുഴുവനായി പ്രതിനിധീകരിക്കുന്നുവെന്ന ഗാന്ധിജിയുടെ വാദത്തെ മൂന്നു കൂട്ടർ വെല്ലുവിളിച്ചു. മുസ്ലിം ലീഗും, നാട്ടുരാജാക്കന്മാരും അംബേദ്കറും. മുസ്ലിം ന്യൂനപക്ഷത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് മുസ്ലിം ലീഗ് അവകാശപ്പെട്ടു. തങ്ങളുടെ പ്രദേശങ്ങളിൽ കോൺഗ്രസിന് യാതൊരു പിന്തുണയുമില്ലെന്ന് നാട്ടുരാജാക്കന്മാരും അവകാശപ്പെട്ടു. കോൺഗ്രസ് കീഴ്ജാതിക്കാരെ പ്രതിനിധീകരിക്കുന്നില്ലെന്ന് പ്രമുഖ നിയമജ്ഞനും ചിന്തകനുമായ ബി.ആർ.അംബേദ്ക്ർ വാദിച്ചു. 

വർഗീയ പ്രശ്നങ്ങളെക്കുറിച്ചുള്ള  അന്തമില്ലാത്ത ചർച്ചമൂലം സമ്മേളനം ഡിസംബർ വരെ നീണ്ടുപോയെങ്കിലും ചർച്ചകൾ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമോ പുത്രികാരാജ്യ പദവിയോ നൽകുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും സമ്മേളനത്തിൽ ഉണ്ടായില്ല. 'സാമുദായിക പ്രാതിനിധ്യം' എന്ന പ്രശ്നത്തിൽ യോജിച്ചൊരു തീരുമാനമെടുക്കുന്നതിലും സമ്മേളനം പരാജയപ്പെട്ടു. ഇതേ തുടർന്ന് ഗുണപരമായ യാതൊരു ഫലങ്ങളുമില്ലാതെ ഗാന്ധി ഇന്ത്യയിലേക്കു മടങ്ങിയെത്തുകയും സിവിൽ നിയമലംഘനം പുനരാരംഭിക്കുകയും ചെയ്തു. തുടർന്ന് അതിനെ അടിച്ചമർത്താൻ അന്നത്തെ വൈസ്രോയിയായിരുന്ന വെല്ലിംഗ്ടൺ ഗാന്ധിജിയെയും സർദാർ വല്ലഭായ് പട്ടേലിനെയും അറസ്റ്റു ചെയ്യുകയും കോൺഗ്രസിനെ നിരോധിക്കുകയും ചെയ്തു. 1934 ഏപ്രിൽ ഏഴിനു സമരം ഔദ്യോഗികമായി നിർത്തി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1931 

2. കോൺഗ്രസ് പങ്കെടുത്ത വട്ടമേശ സമ്മേളനം - രണ്ടാം വട്ടമേശ സമ്മേളനം

3. രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച വ്യക്തി - ഗാന്ധിജി 

4. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണം - ഗാന്ധി - ഇർവിൻ ഉടമ്പടി 

5. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത് - രണ്ടാം വട്ടമേശ സമ്മേളനം 

6. ഗാന്ധിജി രണ്ടാം വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയ വർഷം - 1931

7. വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത് - മദൻ മോഹൻ മാളവ്യ 

8. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ചത് - സരോജിനി നായിഡു 

9. പുത്രികാ രാജ്യപദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതും സാമുദായിക പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയും കാരണം പരാജയപ്പെട്ട സമ്മേളനം - രണ്ടാം വട്ടമേശ സമ്മേളനം

Post a Comment

Previous Post Next Post