പനമ്പിള്ളി ഗോവിന്ദ മേനോൻ

പനമ്പിള്ളി ഗോവിന്ദമേനോൻ (Panampilly Govinda Menon)

ജനനം: 1906 ഒക്ടോബർ 1

മരണം: 1970 മെയ് 23

കൊച്ചിയുടെ പ്രധാന മന്ത്രിയായിരുന്നു പനമ്പിള്ളി ഗോവിന്ദമേനോൻ. പഴയ കൊച്ചി രാജ്യത്തിലെ മുകുന്ദപുരം താലൂക്കിലെ പനമ്പിള്ളി തറവാട്ടിൽ ജനിച്ച ഗോവിന്ദമേനോൻ വിദ്യാർഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എ, ബി.എൽ പരീക്ഷകൾ ജയിച്ച് ഇരിങ്ങാലക്കുടയിൽ വക്കീലായി ജോലി നോക്കി. പിന്നീട് എറണാകുളത്ത് ഹൈകോടതിയിൽ പ്രാക്റ്റിസ് ആരംഭിച്ച മേനോൻ മികച്ച ട്രേഡ് യൂണിയൻ നേതാവും പ്രഭാഷകനും രാഷ്ട്രീയനേതാവുമായി പേരെടുത്തു. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് ജയിലിലായി. 1945 ൽ കൊച്ചി നിയമസഭയിൽ പ്രജാമണ്ഡലം കക്ഷിയുടെ നേതാവായി. പിറ്റേക്കൊല്ലം കൂട്ടുമന്ത്രിസഭയിൽ അംഗമായി. ദിവാൻ ഭരണമവസാനിച്ചപ്പോൾ ഗോവിന്ദമേനോൻ കൊച്ചിയിൽ പ്രധാനമന്ത്രിയായി. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭരണഘടനാനിർമാണസഭയിൽ അംഗമായി. ഇക്കണ്ടവാര്യർ മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്നു. തിരുകൊച്ചി മുഖ്യമന്ത്രിയുമായി. പിന്നീട് ലോക്സഭാംഗമായി. ആദ്യം കേന്ദ്രസഹമന്ത്രിയും പിന്നീട് ക്യാബിനറ്റ് മന്ത്രിയുമായി. കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെതിരെ നടത്തിയ സമരത്തിന് വിമോചന സമരമെന്ന വിശേഷണം നൽകിയത് ആരാണ് - പനമ്പിള്ളി ഗോവിന്ദമേനോൻ

2. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കൊച്ചിയില്‍ പ്രധാനമന്ത്രിയായിരുന്നത്‌ - പനമ്പിള്ളി ഗോവിന്ദ മേനോൻ

3. ബാങ്ക്‌ ദേശസാത്കരണസമയത്ത്‌ കേന്ദ്രനിയമമന്ത്രിയായിരുന്ന മലയാളി - പനമ്പിള്ളി ഗോവിന്ദമേനോൻ

4. കെ.കരുണാകരന്റെ രാഷ്ട്രീയഗുരു - ഗോവിന്ദ മേനോൻ

5. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി - ഗോവിന്ദമേനോൻ

6. ആരുടെ പ്രസംഗത്തില്‍ നിന്നാണ്‌ 1959ലെ വിമോചനസമരത്തിന്‌ ആ പേരു ലഭിച്ചത്‌ - പനമ്പിള്ളി ഗോവിന്ദ മേനോൻ

7. കൊച്ചിയെ ഭരണഘടനാ നിര്‍മാണസഭയില്‍ പ്രതിനിധാനം ചെയ്ത ഏക മലയാളി - പനമ്പിള്ളി ഗോവിന്ദമേനോൻ

8. ബാങ്ക്‌ ദേശസാത്കരണത്തിനു മുൻകൈയെടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രി - പനമ്പിള്ളി 

Post a Comment

Previous Post Next Post