നെഹ്‌റു റിപ്പോർട്ട്

നെഹ്‌റു റിപ്പോർട്ട് (Nehru Report in Malayalam)

1928 ൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. മോത്തിലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന അഖിലകക്ഷി സമ്മേളനം ഭരണഘടനാ കരടുരൂപം തയ്യാറാക്കാനായി ഒരു സബ്-കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റിയിൽ മോത്തിലാൽ നെഹ്‌റു അധ്യക്ഷനും ജവാഹർലാൽ നെഹ്‌റു സെക്രട്ടറിയുമായിരുന്നു. ഈ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയാണ് നെഹ്‌റു റിപ്പോർട്ട് എന്ന പേരിൽ പിന്നീട് പ്രസിദ്ധമായത്. ഇന്ത്യയ്ക്ക് സ്വയംഭരണാധികാരമുള്ള ഡൊമീനിയൻ പദവിയാണതിൽ വിഭാവന ചെയ്തത്. 1928 ഓഗസ്റ്റ് പത്താം തീയതി നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ചു. 1928 ഡിസംബറിൽ കൽക്കട്ടയിൽ ചേർന്ന സർവ്വകക്ഷി സമ്മേളനത്തിൽ ഹിന്ദു മഹാസഭ, മുസ്ലിം ലീഗ്, സിക്ക് ലീഗ് എന്നീ സംഘടനകളുടെ വർഗീയ മനോഭാവമുള്ള നേതാക്കൾ ഉന്നയിച്ച തടസ്സങ്ങൾ കാരണം ഈ റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. നെഹ്‌റു റിപ്പോർട്ടിന്റെ അധ്യക്ഷൻ - മോട്ടിലാൽ നെഹ്‌റു 

2. നെഹ്‌റു റിപ്പോർട്ടിന്റെ സെക്രട്ടറി - ജവാഹർലാൽ നെഹ്‌റു 

3. നെഹ്‌റു റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടത് - പുത്രികാരാജ്യപദവി (ഡൊമീനിയൻ പദവി)

4. നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ചതെന്ന് - 1928 ഓഗസ്റ്റ് 10 

5. നെഹ്‌റു റിപ്പോർട്ട് പാസാക്കാൻ കഴിയാത്തതിനു കാരണം - വർഗീയവാദികളുടെ എതിർപ്പ് 

6. ഇന്ത്യക്ക് പുത്രികരാജ്യ പദവി നൽകണമെന്ന് ഗവൺമെന്റിനോടാവശ്യപ്പെട്ട ഐ.എൻ.സി സമ്മേളനം - കൽക്കത്ത സമ്മേളനം (1928)

7. 1928 ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ - മോത്തിലാൽ നെഹ്‌റു

8. നെഹ്‌റു റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 - ൽ 14 തത്ത്വങ്ങൾക്ക് രൂപം നൽകിയത് - മുഹമ്മദലി ജിന്ന

Post a Comment

Previous Post Next Post