ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (Hindustan Socialist Republican Association)

1928 ൽ രൂപീകരിക്കപ്പെട്ട വിപ്ലവസംഘടനയാണ് എച്ച്.എസ്.ആർ.ഐ. 1928 ൽ സോഷ്യലിസ്റ്റ് ആശയങ്ങളാൽ പ്രചോദിതരായ ഒരു സംഘം യുവാക്കൾ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനെ പുനഃസംഘടിപ്പിച്ച് എച്ച്.എസ്.ആർ.എ രൂപീകരിച്ചു. ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ്, സുഖ്‌ദേവ്, ബി.കെ.സിംഹ, ശിവവർമ, ജയദേവ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. സംഘടിത സായുധസമരത്തിലൂടെ ഒരു ഇന്ത്യൻ റിപ്പബ്ലിക് എന്നതായിരുന്നു മുഖ്യലക്ഷ്യം. 1931 വരെ ഈ സംഘടന സജീവമായിരുന്നു. 1928 ഡിസംബർ 17 ന് ലാഹോർ ലാത്തിച്ചാർജിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ സോണ്ടേഴ്സിനെ ഭഗത് സിംഗ്, രാജഗുരു, ചന്ദ്രശേഖർ ആസാദ് എന്നിവർ ചേർന്നു വധിച്ചു. തുടർന്ന് അലഹബാദിലെ ആൽഫ്രഡ്‌ പാർക്കിൽ പോലീസുമായി ചന്ദ്രശേഖർ ആസാദ് ഒറ്റയ്ക്ക് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. 1931 മാർച്ച് 31-ാം തീയതി ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിക്കൊന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലെ വിപ്ലവകാരികൾ 1928-ൽ ഡൽഹിയിൽ വച്ച് രൂപം നൽകിയ സംഘടന - ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

2. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ നയിച്ചത് - ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, രാജ്‌ഗുരു, സുഖ്‌ദേവ് 

3. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ ലക്ഷ്യം - യുവജനങ്ങളെ സമര സജ്ജരാക്കുക

4. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സായുധ വിപ്ലവത്തിനായി ആരംഭിച്ച സേനാവിഭാഗം - റിപ്പബ്ലിക്കൻ ആർമി 

5. റിപ്പബ്ലിക്കൻ ആർമിയുടെ ലക്ഷ്യം - കോളനി ഭരണം അട്ടിമറിക്കുകയും ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഫെഡറൽ റിപ്പബ്ലിക് സ്ഥാപിക്കുന്നതിന് സായുധവിപ്ലവം സംഘടിപ്പിക്കുക

6. സർക്കാർ ഖജനാവിലേയ്ക്ക് ട്രെയിനിൽ കൊണ്ടുപോകുന്ന പണം കൊള്ളയടിക്കാൻ വിപ്ലവസംഘടനയായ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ നടത്തിയ ശ്രമം - കാക്കോരി ട്രെയിൻകൊള്ള (കാക്കോരി ഗൂഢാലോചന - 1925)

7. 1925 ലെ കാക്കോരി ഗൂഢാലോചനക്കേസിന് നേതൃത്വം കൊടുത്ത വിപ്ലവകാരി - രാംപ്രസാദ്‌ ബിസ്‌മിൽ

Post a Comment

Previous Post Next Post