ലാഹോർ ഗൂഢാലോചനക്കേസ്

ലാഹോർ ഗൂഢാലോചന ക്കേസ് (Lahore Conspiracy Case Trial)

ഭഗത് സിങ്, ബി.കെ.ദത്ത് എന്നിവർ അംഗങ്ങളായ എച്ച്.എസ്.ആർ.എ യുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടതാണ് ലാഹോർ ഗൂഢാലോചനക്കേസ്. ഇത് ലാഹോർ വിചാരണ എന്നും അറിയപ്പെടുന്നു. പൗരസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ഒരു പബ്ലിക് സേഫ്റ്റി ബിൽ കേന്ദ്രനിയമസഭ പാസാക്കി. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് 1929 ഏപ്രിൽ എട്ടാം തീയതി ഭഗത്സിങ്, ബി.കെ.ദത്ത്  എന്നിവർ കേന്ദ്രനിയമസഭയിലേക്കു ബോംബെറിഞ്ഞു. ആരെയെങ്കിലും കൊല്ലാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല അത്. ബധിരരെ ചെവി കേൾപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഭഗത് സിങ്ങും ദത്തും രക്ഷപ്പെടാനൊരു ശ്രമവും നടത്തിയില്ല. അറസ്റ്റ് ചെയ്യപ്പെടുകയും അങ്ങനെ കോടതിയിൽ വിചാരണയ്ക്കു വിധേയരാക്കപ്പെടുമ്പോൾ കോടതിയെ പ്രചാരണോപാധിയാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എച്ച്.എസ്.ആർ.എ യുടെ പ്രത്യയശാസ്ത്രവും പരിപാടിയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനുള്ള അവസരമായും ഇതിനെ കരുതി. അങ്ങനെ ലാഹോർ ഗൂഢാലോചനക്കേസിന്റെ വിചാരണ നടന്നു. രണ്ടുപേർക്കും കോടതി വധശിക്ഷ വിധിച്ചു. 1931 മാർച്ച് 23 ന് അവരെ തൂക്കിലേറ്റി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ലാഹോർ ഗൂഢാലോചനക്കേസിലെ മുഖ്യപ്രതി - ഭഗത് സിംഗ്

2. 1929 ഏപ്രില്‍ 8-ാം തീയതി ആരെല്ലാം ചേർന്നാണ് സെന്‍ട്രല്‍ ലെജിസ്ലേറ്റീവ്‌ അസംബ്ലി ഹാളില്‍ ബോംബെറിയുകയുണ്ടായത് - ഭഗത് സിങ്ങും, ബി. കെ. ദത്തും

3. ലാഹോർ ഗൂഢാലോചനക്കേസിൽ തൂക്കിലേറ്റിയത് ആരെയെല്ലാം - ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു

4. ലാഹോർ സ്റ്റുഡന്റസ് യൂണിയൻ രൂപവത്കരിച്ചത് - ഭഗത് സിങ്

Post a Comment

Previous Post Next Post