ചെമ്പരത്തി

ചെമ്പരത്തി (Hibiscus)

മലയാളിയുടെ നാടന്‍പാട്ടുകളിലും കഥകളിലും കവിതയിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരു ഉദ്യാനപുഷ്പമാണ്‌ ചെമ്പരത്തി. കുറ്റിച്ചെടിയായി വളരുന്ന ഇവയെ പലയിടത്തും ഒരു വേലിച്ചെടിയായാണ്‌ ഉപയോഗിക്കുന്നത്‌.

ചെമ്പരത്തിയുടെ ജന്മദേശം ചൈനയാണെന്നും അതല്ല, ഇന്ത്യയാണെന്നും മലേഷ്യയാണെന്നും വാദങ്ങളുണ്ട്‌. എന്തായാലും ഇംഗ്ലീഷില്‍ ഇത്‌ 'ചൈനാ റോസ്‌” എന്ന പേരില്‍ അറിയപ്പെടുന്നു. ഷൂസിന്റെ കറുത്ത നിറത്തിനും തിളക്കത്തിനുമായി പണ്ടുകാലം മുതല്‍ ഈ പൂവിനെ ചൈനയില്‍ ഉപയോഗിച്ചിരുന്നു. മലേഷ്യയുടെ ദേശീയ പുഷ്പം കൂടിയായ ചെമ്പരത്തി ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍ എന്നിവിടങ്ങളിലും വളരുന്നു.

ഉഷ്ണമേഖലാപ്രദേശം ഇഷ്ടപ്പെടുന്ന ചെമ്പരത്തിയുടെ സങ്കരയിനമാണ്‌ ഇന്ന്‌ ഉദ്യാനങ്ങളില്‍ കാണുന്ന മിക്കവയും. പുന്തോട്ടങ്ങളിലെ ഒരു സ്ഥിരം ചെടിയായ ചെമ്പരത്തി ഇന്ന്‌ മുന്നൂറോളം ഇനങ്ങളിലുണ്ട്‌. പൂക്കളിലും ഇലകളിലുമാണ്‌ ഇവയുടെ വ്യത്യാസം പ്രകടമാകുന്നത്‌.

കടുത്ത പച്ച നിറമാണ്‌ ചെമ്പരത്തിച്ചെടിയുടെ ഇലകള്‍ക്ക്‌. ചുവപ്പ്‌, മഞ്ഞ, വെള്ള, ഓറഞ്ച്‌, റോസ്‌, പിങ്ക്‌ എന്നീ നിറങ്ങളില്‍ ഇവയുടെ പൂക്കള്‍ കണ്ടുവരാറുണ്ട്‌. റോസ്‌, പിച്ചി, ചെമ്പകം എന്നിവയ്ക്കുള്ള സുഗന്ധം ചെമ്പരത്തിപ്പൂവിനില്ല. മിക്കവാറും വര്‍ഷം മുഴുവനും പൂക്കും എന്നതാണ്‌ ചെമ്പരത്തിയുടെ ഒരു സവിശേഷത. എന്നാല്‍ സങ്കര ഇനങ്ങള്‍ വളര്‍ന്നു വരാന്‍ അല്പം ശ്രദ്ധിക്കണം. ചില ഔഷധങ്ങള്‍ക്കുവേണ്ടിയും എണ്ണകള്‍ക്കുവേണ്ടിയും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്‌.

PSC ചോദ്യങ്ങൾ 

1. ചെമ്പരത്തിയുടെ ശാസ്ത്രീയനാമം - ഹിബിസ്കസ് റോസാ സിനെൻസിസ്

2. ഷൂ ഫ്ളവർ എന്നറിയപ്പെടുന്നത് - ചെമ്പരത്തി

3. ചൈന റോസ് എന്നറിയപ്പെടുന്നത് - ചെമ്പരത്തി

4. മലേഷ്യയുടെ ദേശീയ പുഷ്പം - ചെമ്പരത്തി

5. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം - ചെമ്പരത്തി

Post a Comment

Previous Post Next Post