ഒന്നാം വട്ടമേശ സമ്മേളനം

ഒന്നാം വട്ടമേശ സമ്മേളനം (First Round Table Conference)

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയ്ക്കു പുതിയൊരു ഭരണഘടന തയ്യാറാക്കുമെന്നു പ്രഖ്യാപനമുണ്ടായി. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ അറിയാനായി ലണ്ടനിൽ വട്ടമേശ സമ്മേളനം നടത്താൻ തീരുമാനിച്ചു. ദണ്ഡിമാർച്ച് ബ്രിട്ടീഷുകാരുടെ കണ്ണുതുറപ്പിക്കുക തന്നെ ചെയ്തു. ഇന്ത്യക്കാർക്ക് ഗവൺമെന്റിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടൺ തിരിച്ചറിഞ്ഞു. ഈ ലക്ഷ്യത്തോടെ ബ്രിട്ടീഷ് ഗവൺമെന്റ് ലണ്ടനിൽ വട്ടമേശ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി. സിവിൽ നിയമലംഘന പ്രസ്ഥാനം മുന്നേറികൊണ്ടിരിക്കുമ്പോഴാണ് ബ്രിട്ടീഷുകാർ ആദ്യത്തെ വട്ടമേശ സമ്മേളനം വിളിച്ചുകൂട്ടിയത്. 

1930 നവംബർ 12 നു ലണ്ടനിൽ ആരംഭിച്ച ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക് ഡൊണാൾഡ് ആയിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിന്നും 16 പ്രതിനിധികളും,  ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് 58 രാഷ്ട്രീയ നേതാക്കന്മാരും, നാട്ടുരാജ്യങ്ങളിൽ നിന്ന് 16 പ്രതിനിധികളും പങ്കെടുത്തു. ആഗാഖാൻ, മുഹമ്മദലി ജിന്ന, മൗലാന മുഹമ്മദലി, തേജ് ബഹാദൂർ സാപ്രൂ, ബി.ആർ.അംബേദ്‌കർ തുടങ്ങിയവരാണ് പങ്കെടുത്തവരിൽ പ്രമുഖർ. മുസ്ലിം ലീഗിന്റെയും ഡിപ്രസ്ഡ് ക്ലാസ്സിന്റെയും പ്രതിനിധികൾ പങ്കെടുത്തു. ഈ സമ്മേളനത്തെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം ബഹിഷ്കരിച്ചു. കോൺഗ്രസ്സും ഈ സമ്മേളനം ബഹിഷ്കരിച്ചു. അതിനാൽ ഒന്നാം വട്ടമേശസമ്മേളനം നിഷ്ഫലമായിത്തീർന്നു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം - ലണ്ടൻ 

2. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1930 

3. ഒന്നാം വട്ടമേശ സമ്മേളനം നടന്ന സ്ഥലം - ലണ്ടൻ 

4. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - റാംസേ മക് ഡൊണാൾഡ്

5. ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 74 

6. ഒന്നാം വട്ടമേശ സമ്മേളനം നടക്കുബോൾ വൈസ്രോയി ആരായിരുന്നു - ഇർവിൻ പ്രഭു

Post a Comment

Previous Post Next Post