ഛത്തീസ്ഗഡ്

ഛത്തീസ്ഗഢ് (Chhattisgarh)

■ തലസ്ഥാനം : റായ്പുർ

■ സംസ്ഥാന മൃഗം : കാട്ടുപോത്ത്

■ സംസ്ഥാന പക്ഷി : ഹിൽ മൈന

■ വിസ്തീർണ്ണം : 1,36,034 ചകിമീ

■ ജനസംഖ്യ : 25,545,198

■ ജനസാന്ദ്രത : 189 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 991/1000

■ സാക്ഷരത : 71.04%

■ ഭാഷകൾ : ഹിന്ദി

■ ലോക്സഭാ സീറ്റുകൾ : 11

■ രാജ്യസഭാ സീറ്റുകൾ : 5

■ അസംബ്ലി സീറ്റുകൾ : 90

■ ജില്ലകൾ : 27

ജില്ലകൾ

01. റായ്പുർ

02. ധമതരി

03. മഹാസമുന്ദ്

04. ദുർഗ്

05. രാജ്നന്ദഗാവ്

06. കബീർധാം

07. ബിലാസ്പുർ

08. കോർബ

09. ജൻജ്ഗീർ

10. റായ്ഗഡ്

11. ജഷ്പുർ

12. സർഗുജ

13. കൊറിയ

14. ബസ്തർ

15. ദണ്ടേവാഡ

16. കാൻകർ

17. നാരായൺപുർ

18. ബീജാപുർ

19. സുക്മ

20. കൊഡ്ഗാവ്

21. ഗരിയബന്ദ്

22. ബാലൗദ്

23. ബലൗദ ബസാർ

24. ബേമെതര

25. മുങ്കേലി

26. സൂരജ്പുർ

27. ബൽറാംപുർ

അതിർത്തികൾ

■ വടക്ക് – ഉത്തർപ്രദേശ്, ജാർഖണ്ഡ്

■ കിഴക്കും – ജാർഖണ്ഡ്, ഒഡീഷ

■ തെക്ക് - ആന്ധ്രാപ്രദേശ്

■ പടിഞ്ഞാറ് – മധ്യപ്രദേശ്, മഹാരാഷ്ട്ര

ചരിത്രം

പ്രാചീനകാലത്ത് ദക്ഷിൺകൗസൽ എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ഈ പ്രദേശത്തെക്കുറിച്ചു പരാമർശങ്ങളുണ്ട്. എ.ഡി 980 മുതൽ 1791 വരെ കാൽചുരി രാജവംശത്തിന്റെ ഭരണകാലത്ത് റായ്പുർ പ്രാധാന്യം നേടി.

സംസ്ഥാന രൂപീകരണം – മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഛത്തീസ്ഗഢ് 2000 നവംബര്‍ ഒന്നിനു പുതിയ സംസ്ഥാനമായി നിലവിൽ വന്നു. ഇന്ത്യയുടെ 26-ാമത്തെ സംസ്ഥാനമാണിത്.

ഛത്തീസ്ഗഢ് എന്ന പേര് – മറാത്തക്കാരുടെ ഭരണകാലത്താണ് ഛത്തീസ്ഗഢ് എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചത്.

ബാൽക്കോ – ഇന്ത്യയിൽ അലുമിനിയം ഉൽപാദിപ്പിക്കുന്ന ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് ബാൽക്കോ.

ഷിയോനാഥ് നദി – ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽകരിക്കപ്പെട്ട നദിയാണ് ഷിയോനാഥ്. ഇതിന്റെ 23.6 കിലോമീറ്റർ ദൂരമാണ് സ്വകാര്യവൽക്കരിച്ചത്. 

ചിത്രകൂട വെള്ളച്ചാട്ടം – പടിഞ്ഞാറൻ ജഗ്ദാൽപുരിലെ ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടം ബസ്താർ ജില്ലയിലാണ്. ഇന്ദ്രാവതി നദിയിലെ ഈ വെള്ളച്ചാട്ടം അതിമനോഹരമാണ്.

മധുകദ്വീപ് – ഇതൊരു പ്രകൃതിരമണീയമായ ദ്വീപാണ്. നശിച്ചുപോയ ക്ഷേത്രാവശിഷ്ടതങ്ങൾ, നാണയങ്ങൾ, പാത്രങ്ങൾ എന്നിവ ഉദ്ഖനനം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. റായ്പുരിൽനിന്ന് 84 കിമീ അകലെ.

ഹരേലി – നല്ല വിളവു ലഭിക്കാനായി നടത്തുന്ന ഉത്സവം. പണിയായുധങ്ങൾ വച്ചു പൂജ നടത്തുന്നു. ജൂലൈ – ഓഗസ്റ്റ്  മാസത്തിലാണ് ഇത് അരങ്ങേറുന്നത്.

രാജീവ്ലോചൻ മന്ദിർ – എട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച വിഷ്ണു ക്ഷേത്രമാണിത്.

ഭോരംസോ ക്ഷേത്രം – മൂന്നു ക്ഷേത്രങ്ങൾ അടങ്ങുന്ന ഒരു സമുച്ചയമാണിത്. ശിവക്ഷേത്രമാണ്. നാഗരശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്.

തീരത്ത്ഗർ വെള്ളച്ചാട്ടം – ബസ്തർ ജില്ലയിലെ കാഞ്ചർഘട്ട് നാഷനൽ പാർക്കിലെ വെള്ളച്ചാട്ടം. കാഞ്ചർ നദിയിലാണ് 91 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മധ്യപ്രദേശ് വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം - ഛത്തീസ്ഗഡ് 

2. ഛത്തിസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി - അജിത് ജോഗി

3. ഇന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എസ്സുകാരൻ - അജിത് ജോഗി

4. ചിത്രകോട്ട് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് - ഛത്തീസ്ഗഡ് 

5. മധ്യ ഇന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം - ഛത്തിസ്‌ഗഡ്‌

6. കോർബ ഏത് സംസ്ഥാനത്താണ് - ഛത്തിസ്‌ഗഡ്‌

7. കോർബ താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഛത്തിസ്‌ഗഡ്‌

8. ഭിലായ് ഇരുമ്പുരുക്കുശാല ഏത് സംസ്ഥാനത്താണ് - ഛത്തിസ്‌ഗഡ്‌

9. ഇന്ത്യയിലെ എത്രമത്തെ സംസ്ഥാനമാണ് ഛത്തിസ്ഗഢ് - 26

10. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാനത്താണ് - ഛത്തിസ്‌ഗഡ്‌

11. ഛത്തിസ്ഗഢിലെ പ്രധാന നദി - മഹാനദി

12. ദക്ഷിണ കോസലം എന്നറിയപ്പെട്ട സംസ്ഥാനം - ഛത്തിസ്‌ഗഡ്‌

13. ഛത്തിസ്ഗഡിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ ഗ്രീൻ ഹണ്ട് (2009)

14. കൊറിയ ജില്ല ഏത് സംസ്ഥാനത്താണ്

15. ഛത്തിസ്ഗഢിന്റെ നിർദ്ദിഷ്ട തലസ്ഥാനമായ 'നയാ റായ്‌പൂരി'ന്റെ പുതിയ പേര് - അടൽ നഗർ (വാജ്പേയിയോടുള്ള ബഹുമാനാർത്ഥം)

16. പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം - റായ്‌പൂർ

17. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കോടതി,  വാണിജ്യ തർക്ക പരിഹാരകേന്ദ്രം എന്നിവ ഉദ്‌ഘാടനം ചെയ്ത നഗരം - റായ്‌പൂർ 

18. സഞ്ചാർ ക്രാന്തി യോജനയിലൂടെ ജനങ്ങൾക്ക് സൗജന്യമായി സ്മാർട്ട് ഫോൺ നൽകാൻ തീരുമാനിച്ച സംസ്ഥാനം

19. ഇന്ത്യയിലെ ആദ്യ ട്രൈബൽ ടൂറിസം സർക്യൂട്ട് നിലവിൽ വന്ന സംസ്ഥാനം

20. നോട്ടുനിരോധനത്തെ അനുകൂലിച്ച് പ്രമേയം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം

21. സി.ആർ.പി.എഫിന്റെ ആന്റി നക്സൽ ഓപ്പറേഷൻസ് കമാണ്ടിന്റെ പുതിയ ആസ്ഥാനം - ഛത്തീസ്ഗഡ്

22. ഛത്തിസ്‌ഗഡ്‌ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് - ബിലാസ്പൂർ

23. ഏഷ്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടം - ചിത്രകോട്ട് വെള്ളച്ചാട്ടം

24. ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി - ഇന്ദ്രാവതി

25. ഇന്ദ്രാവതി ടൈഗർ റിസേർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനം

Post a Comment

Previous Post Next Post