ഗോവ

ഗോവ (Goa)

■ തലസ്ഥാനം : പനജി

■ സംസ്ഥാന മൃഗം : ഇന്ത്യൻ ബൈസൺ (Gaur)

■ സംസ്ഥാന പക്ഷി : ബ്ലാക്ക് ക്രസ്റ്റഡ് ബുൾബുൾ

■ വിസ്തീർണ്ണം : 3702 ചകിമീ

■ ജനസംഖ്യ : 14,58,545

■ ജനസാന്ദ്രത : 394 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 973/1000

■ സാക്ഷരത : 87.40%

■ ഭാഷകൾ : കൊങ്കണി, മറാഠി

■ ലോക്സഭാ സീറ്റുകൾ : 2

■ രാജ്യസഭാ സീറ്റുകൾ : 1

■ അസംബ്ലി സീറ്റുകൾ : 40

■ ജില്ലകൾ : 2

ജില്ലകൾ 

1. നോർത്ത് ഗോവ

2. സൗത്ത് ഗോവ

അതിർത്തികൾ

■ വടക്ക് – മഹാരാഷ്ട്ര

■ കിഴക്കും തെക്കും – കർണാടകം

■ പടിഞ്ഞാറ് – അറബിക്കടൽ

ചരിത്രം

ഗോമാഞ്ചല, ഗോവകപുരി, ഗോവപുരി, ഗോമന്തം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗോവ എ.ഡി ഒന്നാം ശതകത്തിൽ ശതവാഹന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തുടർന്ന് കദംബന്മാർ, രാഷ്ട്രകൂടർ, ചാലൂക്യന്മാർ എന്നീ രാജവംശങ്ങളുടെ ഭരണത്തിൻ കീഴിലായി. 15-ാം നൂറ്റാണ്ടുവരെ യാദവ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീടു മുസ്ലിം  ഭരണത്തിൻ കീഴിലായ ഗോവയെ 1510 ൽ വിജയനഗരത്തിന്റെ സഹായത്താൽ പോർച്ചുഗീസുകാരനായ അൽഫോൻസാ ഡി അൽബുക്കിർക്കിന്റെ നേതൃത്വത്തിലുള്ള സൈന്യം ആക്രമിച്ചുകീഴടക്കി.

പിന്റോ കലാപം – പോർച്ചുഗീസുകാർക്കെതിരെ പിന്റോ കലാപം നടന്നത് 1787 ൽ ആണ്. പുരോഹിതർ ഇതിനു നേതൃത്വം നൽകി

പോർച്ചുഗീസുകാരുടെ അധീനതയിൽ – ഇന്ത്യ സ്വതന്ത്രയായ ശേഷവും പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഗോവയെ 1961 ഡിസംബര്‍ 19ന് ഇന്ത്യൻ സർക്കാർ ഇടപെട്ട് സ്വതന്ത്രമാക്കുകയും ദാമൻ ദിയുവിനൊപ്പം കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു.

ഗോവ സംസ്ഥാനം – 1987 മേയ് 30ന് ഗോവയെ സംസ്ഥാനമാക്കി.

ഏറ്റവും ചെറിയ സംസ്ഥാനം – ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണു ഗോവ.

വിദേശാധിപത്യം – ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശമാണ് ഗോവ. 1510 മുതൽ 1961 വരെ (451 വർഷം).

ദാമോദർ ധർമാനന്ദ കൊസാംബി (ഡി ഡി കൊസാംബി) – 1907 ജൂലൈ 31 ന് ഗോവയിലെ കോസ്ബെന്നിൽ ജനിച്ചു. ഗണിതശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്.

ബസലിക്ക ഓഫ് ബോം ജീസസ് – 1605 ൽ പണിപൂർത്തിയായ ഈ ദേവാലയം പോർച്ചുഗീസ് മാതൃകയിൽ പണികഴിപ്പിച്ചതാണ്. സെന്റ് ഫ്രാൻസിസിന്റെ ഭൗതികശരീരം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

അവർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ച് – പനജിയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി 1541 ൽ പണി കഴിപ്പിച്ചതാണ്.

ഷിഗ്മോ – വസന്തകാലത്ത് ആഘോഷിക്കുന്നു. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. അക്രമികളെ തുരത്തിയോടിച്ച് മടങ്ങിവരുന്ന യോദ്ധാക്കളെ ആദരിക്കലാണ് ഒരു പ്രധാന ചടങ്ങ്. ഹോളിയുമായി ചേർന്നു വരുന്നതിനാൽ പരസ്പരം നിറങ്ങൾ എറിഞ്ഞു കളിക്കുന്നു.

ദുധ്സാഗർ വെള്ളച്ചാട്ടം – മണ്ടോവി നദിയിലെ ഈ വെള്ളച്ചാട്ടം ഒരു പാൽക്കടൽ  പോലെയാണ്. കർണാടക ഗോവ അതിർത്തിലിയാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം

2. ഗോവയിലെ ഔദ്യോഗിക ഭാഷ - കൊങ്കണി

3. കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്നത് - ഗോവ

4. ഡാബോലിം വിമാനത്താവളം എവിടെയാണ് - ഗോവ

5. തെങ്ങ് ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിച്ച സംസ്ഥാനം

6. ഗോവ, ദാമൻ, ദിയു എന്നിവ കേന്ദ്ര ഭരണ പ്രദേശമായത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് - 12

7. ഗോവയിലെ വിമാനത്താവളം - ഡാബോലിം

8. വാസ്കോഡ ഗാമ എന്ന പേരിലുള്ള നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

9. ഗോവയിലെ പോർച്ചുഗീസ് ആധിപത്യത്തിന് നേതൃത്വം നൽകിയത് - അൽബുക്കർക്ക്

10. 1510-ൽ ബീജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചടക്കാൻ അൽബുക്കർക്കിനെ സഹായിച്ച പ്രാദേശിക നേതാവ് - തിമ്മയ്യ

11. ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമത പരിവർത്തനത്തിനായി ക്രിസ്ത്യൻ മിഷനറിമാർ സ്വീകരിച്ച നടപടി - ഇൻക്വിസിഷൻ

12. ഇന്ത്യയിൽ ഏറ്റവും കൂടുതൽക്കാലം കോളനി ഭരണത്തിനു വിധേയമായ പ്രദേശം - ഗോവ

13. ടോളമിയുടെ പുസ്തകത്തിൽ ശൗബ, അപരാന്ത എന്ന് രേഖപ്പെടുത്തിയ പ്രദേശം - ഗോവ

14. ഇന്ത്യയിലെ ആദ്യത്തെ സ്കൈ ബസ് സംവിധാനം നിലവിൽ വന്നത് - ഗോവ

15. പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം - പിന്റോ കലാപം

16. സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം 

17. ഇന്ത്യൻ യൂണിയനിലെ എത്രാമത്തെ സംസ്ഥാനമാണ് ഗോവ - 25 (1987 മെയ് 30)

18. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി - മണ്ഡോവി

19. 'ഗോമന്തകം' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം

20. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റാപ്പീസ് സഥാപിതമായ ആദ്യ സംസ്ഥാനം

21. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച സാദ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ പ്രമേയം - ഗോവൻ വിപ്ലവം

22. പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നൽകിയത് - റാം മനോഹർ ലോഹ്യ

23. ദൂത്ത് സാഗർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്

24. ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികളുള്ള ഇന്ത്യൻ സംസ്ഥാനം

25. ഏറ്റവും കുറച്ച് കടൽത്തീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം

26. ഏറ്റവും കുറച്ച് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം

27. ഗോവയുടെ നിയമതലസ്ഥാനം - പോർവോറിം

28. ഇന്ത്യയിലെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിച്ചതെവിടെയാണ് - ഗോവ

29. ഗോവ ഉൾപ്പടെയുള്ള പോർച്ചുഗീസ് അധീനപ്രദേശങ്ങൾ സ്വതന്ത്രമായ വർഷം - 1961

30. ഡോ. സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ് 

31. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

32. ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

33. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

34. ഇന്ത്യയിൽ പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

35. യൂണിഫോം സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം

36. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിന്റെ ആസ്ഥാനം - ഗോവ

37. കാജു ഫെനി എവിടത്തെ പ്രശസ്തമായ പാനീയമാണ് - ഗോവ

38. ഗോവയിലെ പ്രശസ്ത പാനീയമായ ഫെനി ഏതിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത് - കശുവണ്ടി

39. ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം - മർമ്മഗോവ

40. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട വിദേശ കോളനി - ഗോവ

41. ഗോവയെ മോചിപ്പിച്ച സൈനികനീക്കം - ഓപ്പറേഷൻ വിജയ് (1961)

42. ഗോവയെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കിയപ്പോൾ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി - വി.കെ.കൃഷ്ണമേനോൻ

43. ഗോവയുടെ വിമോചനത്തെ പോലീസ് ആക്ഷൻ എന്നു വിശേഷിപ്പിച്ചത് - വി.കെ.കൃഷ്ണമേനോൻ

44. ഗോവ വിമോചന സമയത്തെ ഇന്ത്യൻ കരസേന മേധാവി - മേജർ ജനറൽ കെ.പി.കണ്ടത്ത് 

45. ഗോവ വിമോചന ദിനം - ഡിസംബർ 19

46. അടുത്തിടെ Shigmotsav ആരംഭിച്ച സംസ്ഥാനം

47. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നതെവിടെ - പനാജി

48. വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക എവിടെയാണ് - പനാജി

49. ബോം ജീസസ് ബസിലിക്കയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ദേവാലയം - സേ കത്തീഡ്രൽ

50. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സ്കൂൾ സ്ഥാപിതമായ നഗരം - പനജി

51. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി - പനജി

Post a Comment

Previous Post Next Post