സൈമൺ കമ്മീഷൻ

സൈമൺ കമ്മീഷൻ ബഹിഷ്കരണം (Simon Commission Boycott)

1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം നടപ്പാക്കിയ ഭരണസംവിധാനത്തിന്റെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനായി 1927 നവംബറിൽ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച ഏഴംഗ കമ്മീഷനാണ് സൈമൺ കമ്മീഷൻ. ജോണ്‍ സൈമണായിരുന്നു ഇതിന്റെ ചെയര്‍മാന്‍. പിന്നീട്‌ ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായിരുന്ന ക്ലമന്റ്‌ ആറ്റ്‌ലി ഇതില്‍ ഒരംഗമായിരുന്നു. ഇതില്‍ ഒരു ഇന്ത്യക്കാരന്‍പോലും ഉണ്ടായിരുന്നില്ല. കമ്മീഷനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയത് ദേശീയ നേതാക്കന്മാരെ ക്ഷുഭിതരാക്കി. കോണ്‍ഗ്രസ്, മുസ്ലിംലീഗ്‌, ഹിന്ദു മഹാസഭ തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ സൈമണ്‍ കമ്മീഷനെ ബഹിഷ്കരിച്ചു. ഇന്ത്യയിലങ്ങോളമിങ്ങോളം സൈമണ്‍ കമ്മീഷനെതിരെ പ്രകടനങ്ങള്‍ നടന്നു.

സൈമണ്‍ കമ്മീഷൻ ഇന്ത്യയിലേക്കു വരുന്ന ദിവസമായ 1928 ഫ്രെബുവരി മൂന്നിന്‌ അഖിലേന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു 'സൈമണ്‍ ഗോ ബാക്ക്‌' എന്ന മുദ്രാവാക്യം കൊണ്ട്‌ ഇന്ത്യയാകെ മുഖരിതമായി. ജനകീയ പ്രക്ഷോഭം ഗവണ്‍മെന്റ്‌ ശക്തമായി അടിച്ചമര്‍ത്തി. പ്രക്ഷോഭകാരികളെ പൊലീസ്‌ മൃഗീയമായി മര്‍ദിച്ചു. ഭീകരമായ ലാത്തിച്ചാര്‍ജില്‍ ലാലാ ലജ്പത്‌ റായിക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും പിന്നീട്‌ അദ്ദേഹം മരണപ്പെട്ടു. ജനകീയ പ്രക്ഷോഭങ്ങളെ വകവെയ്ക്കാതെ സൈമൺ കമ്മീഷൻ അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയും 1930 - ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജിന്‌ നേതൃത്വം കൊടുത്ത സോണ്ടേഴ്സ്‌ എന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ ഭഗത്‌ സിങ്ങും കൂട്ടരും പിന്നീടു വധിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിലെ പുതിയ ഭരണ പരിഷ്കാരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ - സൈമൺ കമ്മീഷൻ

2. സൈമൺ കമ്മിഷൻ രൂപീകൃതമായ വർഷം - 1927

3. സൈമൺ കമ്മിഷൻ ഇന്ത്യയിൽ വന്ന വർഷം - 1928 ഫെബ്രുവരി 3

4. സൈമൺ കമ്മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി - ഇർവിൻ പ്രഭു

5. സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം - 7

6. സൈമൺ കമ്മിഷന്റെ ചെയർമാൻ - സർ ജോൺ സൈമൺ

7. സൈമൺ കമ്മിഷനെ ബഹിഷ്കരിക്കാനുള്ള മുഖ്യകാരണം - കമ്മിഷനിൽ ഒരു ഇന്ത്യാക്കാരൻ പോലുമില്ലാതിരുന്നത്

8. സൈമൺ കമ്മിഷനെതിരെ ഇന്ത്യയിൽ ഉയർന്ന മുദ്രവാക്യം - സൈമൺ ഗോ ബാക്ക്

9. സൈമൺ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് - യൂസഫ് മെഹ്‍ലി

10. സൈമൺ കമ്മിഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ മർദനമേറ്റ് മരിച്ച സ്വാതത്ര്യസമര സേനാനി - ലാലാ ലജ്പത് റായ്

11. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട ഇന്ത്യൻ ദേശീയ നേതാവ് - ലാലാ ലജ്പത് റായ്

12. ലാലാ ലജ്പത് റായിയുടെ മരണത്തിനു പകരമായി വിപ്ലവകാരികൾ വധിച്ച ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ - സാൻഡേഴ്‌സ്

13. സാൻഡേഴ്‌സിനെ വധിച്ച ധീര ദേശാഭിമാനി - ഭഗത് സിംഗ്

14. സൈമൺ കമ്മിഷൻ തിരിച്ച് പോയ വർഷം - 1929 മാർച്ച് 3

15. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം - 1930

Post a Comment

Previous Post Next Post