ബർദോളി സമരം

ബർദോളി സമരം (Bardoli Satyagraha in Malayalam)

1928 ൽ ഗുജറാത്തിലെ  ബർദോളി താലൂക്കിൽ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് ബർദോളി സമരം. ഭൂനികുതി വർദ്ധിപ്പിച്ചതിനെതിരെ ബർദോളിയിലെ കർഷകർ ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തിയ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമായിരുന്നു അത്. ഭൂനികുതി മുപ്പതു ശതമാനത്തോളം വർധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിരെയായിരുന്നു ഈ സമരം. നികുതി നിഷേധസമരം ആയാണ് ഇത് ആരംഭിച്ചത്. ഒടുവിൽ സർക്കാർ ചർച്ചയ്ക്കു തയ്യാറായി. നികുതി വർധന ആറു ശതമാനം കുറയ്ക്കുകയും പിടിച്ചെടുത്ത കൃഷി ഭൂമി കർഷകർക്കു തിരിച്ചുനൽകുകയും ചെയ്തു. അങ്ങനെ ബർദോളി സമരം വൻ വിജയമായിത്തീർന്നു. ഈ പ്രസ്ഥാനത്തിന് ഗാന്ധിയുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടായിരുന്നു. ബർദോളി സത്യാഗ്രഹത്തിന്റെ വിജയം ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ ദേശീയതലത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുന്നതിന് ഗാന്ധിജിക്ക് പ്രചോദനമേകി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഗുജറാത്തിലെ കർഷകർ ഭൂനികുതി വർദ്ധനവിനെതിരെ നടത്തിയ സത്യാഗ്രഹം - ബർദോളി സത്യാഗ്രഹം

2. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - സർദാർ വല്ലഭ്ഭായി പട്ടേൽ 

3. ബർദോളി സമരത്തെ തുടർന്ന് വല്ലഭായ് പട്ടേലിന് 'സർദാർ' എന്ന സ്ഥാനപ്പേര് നൽകിയത് - ഗാന്ധിജി 

4. ബർദോളി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നത് - സർദാർ വല്ലഭായി പട്ടേൽ

5. ഗുജറാത്തിലെ ബർദോളി ജില്ലയിൽ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ കർഷകസമരം നടന്നപ്പോൾ വൈസ്രോയി ആരായിരുന്നു - ഇർവിൻ പ്രഭു 

6. 'രണ്ടാം ബർദോളി' എന്നറിയപ്പെട്ട കേരളത്തിലെ സ്ഥലം - പയ്യന്നൂർ

Post a Comment

Previous Post Next Post