ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് - 1935

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 (Government of India Act 1935)

1935 ലെ ഇന്ത്യാനിയമം ഇന്ത്യയിൽ പ്രാതിനിധ്യ ഗവൺമെന്റിന് തുടക്കം കുറിച്ചു. പ്രവിശ്യകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ അത് കൊണ്ട് വന്നു. പ്രവിശ്യകളിൽ നിലനിന്നിരുന്ന ദ്വിഭരണ സമ്പ്രദായത്തെ അത് അവസാനിപ്പിക്കുകയും പ്രാദേശിക സ്വയം ഭരണം കൊണ്ട് വരികയും ചെയ്തു. ഈ നിയമപ്രകാരം,

■ കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു. 

■ സംസ്ഥാനങ്ങൾക്ക് സമ്പൂർണ സ്വയംഭരണത്തിന് വ്യവസ്ഥ ചെയ്തു. 

■ കേന്ദ്രത്തിൽ ദ്വിഭരണത്തിന് വ്യവസ്ഥ ചെയ്തു. 

■ പ്രവിശ്യകളിൽ ദ്വിമണ്ഡലസഭയ്ക്ക് വ്യവസ്ഥ ചെയ്തു. 

■ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പബ്ലിക് സർവീസ് കമ്മിഷൻ, ഫെഡറൽ കോടതി എന്നിവ സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു. 

■ ഈ നിയമപ്രകാരം ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തി.

ഈ നിയമം പരിമിതമായ തോതിൽ വോട്ടവകാശം അനുവദിച്ചു. 1937 ൽ പ്രവിശ്യകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് ഉജ്ജ്വല വിജയം കൈവരിച്ചു. പതിനൊന്ന് പ്രവിശ്യകളിൽ എട്ടിലും മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞു. എന്നിരുന്നാലും കോൺഗ്രസ് പ്രധാന മന്ത്രിമാർക്ക് ബ്രിട്ടീഷ് ഗവർണറുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും പ്രവർത്തിക്കേണ്ടി വന്നു. 

1939 സെപ്റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഗാന്ധിജിയും നെഹ്രുവും ഹിറ്റ്ലറേയും നാസിസത്തേയും തുടക്കം മുതൽക്കു തന്നെ എതിർത്തുപോന്നിരുന്നു. ഫാസിസ്റ്റ് അതിക്രമങ്ങളെ അവർ ശക്തമായി അപലപിച്ചു. സ്വാഭാവികമായും ഫാസിസ്റ്റു ശക്തികൾക്കെതിരെ യുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കാൻ അവരാഗ്രഹിച്ചു. യുദ്ധം അവസാനിപ്പിച്ചതിനു ശേഷം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാമെന്ന് ഉറപ്പു നൽകിയാൽ ബ്രിട്ടന്റെ യുദ്ധപരിശ്രമങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനം ഗവൺമെന്റ് നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ 1939 ഒക്ടോബറിൽ രാജി വെച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയുടെ ഭരണത്തിനായി ബ്രിട്ടിഷ്‌ പാര്‍ലമെന്റ്‌ നടത്തിയ ഏറ്റവും വലിയ നിയമനിര്‍മാണമേത്‌

2. ഇന്ത്യയ്ക്ക്‌ ഫെഡറല്‍ ഭരണസംവിധാനം വിഭാവനം ചെയ്ത ബ്രിട്ടിഷ്‌ നിയമനിര്‍മാണമേത്‌

3. 1937 ഒക്ടോബര്‍ ഒന്നിന്‌ ഫെഡറല്‍ സുപ്രിം കോടതി നിലവില്‍ വന്നത്‌ ഏത്‌ നിയമം പ്രകാരമാണ്‌

4. ബ്രിട്ടിഷ്‌ ഇന്ത്യയില്‍ പ്രവിശ്യാ സ്വയംഭരണം വിഭാവനം ചെയ്ത നിയമനിര്‍മാണമേത്‌

5. ബര്‍മയെ (മ്യാന്മാർ) ഇന്ത്യയില്‍നിന്ന്‌ വേര്‍പെടുത്തിയത്‌ ഏത്‌ നിയമം പ്രകാരമാണ്‌

6. ബ്രിട്ടിഷിന്ത്യയുടെ ഭരണത്തിനായി സർ മൗറിസ് ഗവ്യേർ തയ്യാറാക്കിയത്‌ ഏത്‌ നിയമത്തിന്റെ കരടാണ്‌

7. ബ്രിട്ടിഷിന്ത്യയിലെ പ്രവിശ്യകളില്‍ 1937-ല്‍ തിരഞ്ഞെടുപ്പ്‌ നടത്തിയത്‌ ഏതു നിയമം പ്രകാരമാണ്‌

8. 1919 ലെ ഗവ.ഓഫ്‌ ഇന്ത്യ ആക്ടിന്റെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ്‌ പാര്‍ലമെന്റ്‌ 1935-ല്‍ പാസാക്കിയ നിയമമേത്‌

9. ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന ബ്രിട്ടിഷ്‌ നിയമമേത്‌

10. ഇന്ത്യന്‍ ഭരണഘടന, തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച വ്യവസ്ഥകള്‍ കടം കൊണ്ടിരിക്കുന്നത്‌ ഏത്‌ ബ്രിട്ടിഷ്‌ നിയമത്തില്‍ നിന്നാണ്‌

11. ഇന്ത്യന്‍ ഭരണഘടനയിലെ അടിയന്തരാവസ്ഥ സംബന്ധിച്ച വ്യവസ്ഥകള്‍ക്ക്‌ കടപ്പെട്ടിരിക്കുന്ന ബ്രിട്ടിഷ്‌ നിയമമേത്‌

12. ഏത്‌ ആക്‌ട്‌ പ്രകാരമാണ്‌ ഏഡന്‍ എന്ന പ്രദേശത്തിന്റെ ഭരണ നിയന്ത്രണം ബ്രിട്ടിഷിന്ത്യയുടെ പരിധിയില്‍നിന്ന്‌ മാറ്റിയത്‌

13. ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ പരോക്ഷമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഫെഡറല്‍ സംവിധാനത്തിന്റെ ആശയങ്ങള്‍ക്ക്‌ കടപ്പെട്ടിരിക്കുന്ന ബ്രിട്ടിഷ്‌ നിയമനിര്‍മാണമേത്‌

14. ബ്രിട്ടിഷ്‌ ഇന്ത്യയിലെ പ്രവിശ്യകളില്‍ ദ്വിഭരണം അവസാനിപ്പിച്ച നിയമനിര്‍മാണമേത്‌

15. “ശക്തിയേറിയ ബ്രേക്കുള്ളതും എന്‍ജിന്‍ ഇല്ലാത്തതുമായ യന്ത്രം" എന്ന്‌ എന്തിനെക്കുറിച്ചാണ്‌ ജവാഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്‌

ഉത്തരം - 1935-ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌

Post a Comment

Previous Post Next Post