കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (Congress Socialist Party)

റഷ്യൻ വിപ്ലവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് 1930 കളോടെ സോഷ്യലിസ്റ്റാശയങ്ങൾ ഇന്ത്യയിൽ പ്രചരിക്കാൻ തുടങ്ങി. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് അനുഭാവികളുടെ നേതൃത്വത്തിൽ 1934 ൽ രൂപീകൃതമായ പാർട്ടിയാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി. സി.എസ്.പി എന്നാണ് അത് അറിയപ്പെടുന്നത്. 1934 മെയ് മാസത്തിൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പട്നയിൽ അഖിലേന്ത്യ കോൺഗ്രസ് സോഷ്യലിസ്റ്റ് സമ്മേളനം നടന്നു. ആചാര്യ നരേന്ദ്രദേവായിരുന്നു അധ്യക്ഷൻ. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഒന്നാമത്തെ അഖിലേന്ത്യ സമ്മേളനം 1934 ഒക്ടോബറിൽ മുംബൈയിൽ വച്ചു നടന്നു. സമ്പൂർണാനന്ദയായിരുന്നു അധ്യക്ഷൻ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ട സമ്മേളനം - 1934 ൽ ബോംബയിൽ ചേർന്ന സമ്മേളനത്തിൽ 

2. 1934 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിക്കാൻ മുൻകൈയെടുത്തത് - ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണും

3. 1934 ൽ ബോംബയിൽ ചേർന്ന സമ്മേളനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത് - ജയപ്രകാശ് നാരായൺ 

4. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മറ്റ് നേതാക്കൾ - ജവാഹർലാൽ നെഹ്‌റു, സുബാഷ് ചന്ദ്ര ബോസ്, അരുണാ അസഫലി

5. 1934 ൽ പട്നയിൽ നടന്ന സോഷ്യലിസ്റ്റ് കോൺഫറൻസിൽ അധ്യക്ഷത വഹിച്ചത് - ആചാര്യ നരേന്ദ്രദേവ് 

Post a Comment

Previous Post Next Post