തൈക്കാട് അയ്യാ

തൈക്കാട് അയ്യാ ഗുരു (Thycaud Ayya)

ജനനം: 1814

മരണം: 1909 ജൂലൈ 20


ഹഠയോഗി. ചട്ടമ്പിസ്വാമികൾ, നാരായണഗുരു എന്നിവരിൽ സ്വാധീനം ചെലുത്തി. തമിഴ്‌നാട്ടിലെ നകലപുരത്തിൽ ജനനം. സുബ്ബരായർ, സുബ്രഹ്മണ്യം എന്നീ വിളിപ്പേരുകൾ ഉണ്ടായിരുന്നു. ഹഠയോഗവിദ്യയിൽ പ്രഗത്ഭനായിരുന്ന അയ്യാഗുരു രസവാദത്തിലും സമർത്ഥനായിരുന്നു. ജാതി വിവേചനം കൽപിക്കുന്നതിനെ അയ്യാഗുരു വിമർശിച്ചിരുന്നു. എല്ലാ ജാതിയിൽപെട്ടവരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പന്തിഭോജനം സവർണരെ പ്രകോപിപ്പിച്ചു. തിരുവിതാംകൂർ ഭരണാധികാരികൾ അയ്യാഗുരുവിന്റെ പ്രവർത്തനങ്ങൾ ആദരിച്ചിരുന്നു. തിരുവനന്തപുരത്തെ ജ്ഞാനപ്രജാഗരം സഭയിലൂടെ അദ്ദേഹം നവോത്ഥാനമൂല്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. സ്ത്രീകൾക്ക് തപസ്സ് ആകാമെന്ന് അദ്ദേഹം തെളിയിച്ചത് സന്ന്യാസിനിമാരായ യോഗിനിയമ്മ, കൊല്ലത്തമ്മ എന്നിവരെ ശിഷ്യകളായി സ്വീകരിച്ചുകൊണ്ടാണ്. 1909 ൽ തൈക്കാട് അയ്യാ ഗുരു സമാധിയടഞ്ഞു. "ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം താൻ ഒരേ ഒരു കടവുൾ താൻ" എന്ന അയ്യാസ്വാമികളുടെ മുദ്രാവാക്യം പ്രസിദ്ധമാണ്.


പ്രധാന കൃതികൾ


■ ബ്രഹ്മോത്തരകാണ്ഡം

■ പഴനിവൈഭവം (പഴനി ദൈവം)

■ രാമായണം പാട്ട്

■ രാമായണം ബാലകാണ്ഡം

■ ഉജ്ജയിനി മഹാകാളി പഞ്ചരത്നം

■ ഹനുമാൻ പാമലൈ

■ എന്റെ കാശിയാത്ര


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. തൈക്കാട് അയ്യാസ്വാമികളുടെ യഥാർത്ഥനാമം ____ എന്നായിരുന്നു - സുബ്രഹ്മണ്യൻ


2. സൂപ്രണ്ട് അയ്യാ എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ്? - തൈക്കാട് അയ്യാ സ്വാമികൾ


3. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് ആരായിരുന്നു? - തൈക്കാട് അയ്യാ ഗുരു


4. തൈക്കാട് അയ്യാസ്വാമികൾ സമാധിയായത് ___ വർഷമാണ് - 1909


5. തൈക്കാട്ട് അയ്യ ജനിച്ച സ്ഥലം - നകലപുരം (തമിഴ്നാട്)


6. ആരിൽനിന്നാണ് ചട്ടമ്പി സ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത് - തൈക്കാട്ട് അയ്യ


7. തൈക്കാട്ട് അയ്യ ജനിച്ച വർഷം - 1814


8. തൈക്കാട്ട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ - തൈക്കാട് അയ്യാഗുരു


9. തൈക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ് - സ്വാതി തിരുനാൾ


10. തൈക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി - ശിവൻ


11. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര് - സുബ്ബരായൻ


12. ആരെയാണ് ജനം ബഹുമാനപൂർവ്വം സൂപ്രണ്ട് അയ്യാ എന്നു വിളിച്ചത് - തൈക്കാട് അയ്യാ 


13. 'ഗുരുവിന്റെ ഗുരു' എന്നു വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് - തൈക്കാട്ട് അയ്യ


14. 'ഹഠയോഗോപദേഷ്ടാ' എന്നറിയപ്പെടുന്നത് - തൈക്കാട്ട് അയ്യാ


15. തൈക്കാട് അയ്യാവിന്റെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ ഭരണാധികാരി - സ്വാതി തിരുനാൾ


16. ശൈവപ്രകാശസഭയുടെ സ്ഥാപകന്‍ - തൈക്കാട്‌ അയ്യാഗുരു


17. മനോൻമണിയം സുന്ദരൻ പിള്ളയുടെ സഹായത്താൽ അയ്യാഗുരു സ്ഥാപിച്ച ആത്മീയ കേന്ദ്രം - ശൈവപ്രകാശസഭ (ചാല, തിരുവനന്തപുരം)


18. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ - തൈക്കാട്‌ അയ്യാഗുരു.


19. തൈക്കാട്ട് ‌ അയ്യാഗുരു സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തിയിരുന്നത് - അഷ്ടപ്രധാൻ സഭ (ചെന്നൈ)


20. "ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം താൻ ഒരേ ഒരു കടവുൾ താൻ" എന്ന പ്രസിദ്ധമായ മുദ്രവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യാഗുരുവിന്റെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത് - ശ്രീ നാരായണ ഗുരു


21. തൈക്കാട്ട് അയ്യാ മിഷൻ സ്ഥാപിതമായ വർഷം - 1984


22. ശിവരാജയോഗി അയ്യാസ്വാമികള്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നത്


23. പാണ്ടിപ്പറയന്‍ എന്ന്‌ സവര്‍ണ്ണര്‍ കളിയാക്കി വിളിച്ചിരുന്നത് 


24. പന്തിഭോജനം ആരംഭിച്ച നവോത്ഥാന നായകൻ (വൃത്യസ്ത ജാതിയില്‍ പെട്ടവരെ ഒന്നിച്ചിരുത്തി ഭക്ഷണം നല്‍കുക)


25. ഗുരുക്കന്മാരുടെ ഗുരു എന്ന് അറിയപ്പെടുന്നത് (ശ്രീ നാരായണഗുരു, ചട്ടമ്പിസ്വാമികള്‍, കുമാരനാശാന്‍, അയ്യൻ‌കാളി എന്നിവരുടെയെല്ലാം ഗുരുവായിരുന്നു അദ്ദേഹം).

0 Comments