സ്വാമി ആനന്ദതീർത്ഥൻ

സ്വാമി ആനന്ദതീർത്ഥൻ (Ananda Theerthan in Malayalam)

ജനനം: 1905 ജനുവരി 2

മരണം: 1987 നവംബർ 21

അയിത്തത്തിനെതിരെ പ്രക്ഷോഭങ്ങൾ നടത്തിയ സന്ന്യാസിവര്യൻ. 'ആനന്ദഷേണായി' എന്നായിരുന്നു പേര്. തലശ്ശേരിയിൽ 1905 ജനുവരി രണ്ടിനു ജനിച്ചു. അയിത്തത്തിനെതിരായ സമരങ്ങളിൽ ഇത്രയേറെ മർദനം ഏൽക്കേണ്ടിവന്ന മറ്റൊരാളില്ല എന്നു പറയാം. 'ഹരിജനങ്ങൾക്കുവേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി' എന്ന വിശേഷണവും അദ്ദേഹത്തിനു ലഭിച്ചു. അധഃസ്ഥിതരുടെ കുട്ടികൾക്കു പുതിയ പേരു നൽകി 'നാമകരണ വിപ്ലവം' നടത്തുകയുണ്ടായി. സംഘടനകളുടെ പിന്തുണയില്ലാതെ ഒറ്റയാനായി പോരാട്ടം നടത്തിയ സന്ന്യാസിവര്യനായി സ്വാമി വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1987 നവംബർ 21ന് ജീവൻ വെടിഞ്ഞു. 'ദരിദ്രസേവയാണ് ഈശ്വരസേവ' എന്ന മുദ്രാവാക്യമായിരുന്നു ആനന്ദന്റെ ജീവിത വേദാന്തം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആനന്ദതീർഥൻ ജനിച്ച വർഷം - 1905 ജനുവരി 2

2. ആനന്ദതീർഥൻ ജനിച്ച സ്ഥലം - തലശ്ശേരി

3. ആനന്ദതീർത്ഥനെന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായ വ്യക്തി ആരാണ്? - ആനന്ദ ഷേണായി

4. പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചതാരാണ് - ആനന്ദതീർഥൻ 

5. ജാതിനാശിനി സഭയ്ക്ക് രൂപം നൽകിയത് ആരാണ് - ആനന്ദതീർത്ഥൻ

6. ആനന്ദതീർഥൻ ഗാന്ധിജിയെ സന്ദർശിച്ച വർഷം - 1928

7. തമിഴ്‌നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചതാര് - ആനന്ദതീർഥൻ

8. ജാതി നാശിനി സഭയുടെ ആസ്ഥാനം - കണ്ണൂർ

9. ജാതി നാശിനി സഭയുടെ ആദ്യ പ്രസിഡന്റ് - കെ.കേളപ്പൻ

10. ജാതി നാശിനി സഭയുടെ ആദ്യ സെക്രട്ടറി - ആനന്ദതീർഥൻ

11. ജാതി നാശിനി സഭ സ്ഥാപിക്കപ്പെട്ടത് എന്നാണ് - 1933-ൽ

12. "ദൈവം സർവ്വവ്യാപിയാണ്, ഞാൻ ദൈവത്തെത്തേടി ക്ഷേത്രത്തിൽ പോകാറില്ല, ക്ഷേത്രമാണ് അയിത്തത്തെ നിലനിർത്തുന്ന ഏറ്റവും വലിയ സ്ഥാപനം" എന്നു പറഞ്ഞത്? - ആനന്ദതീർഥൻ

13. അയിത്തത്തിനെതിരെ പാലക്കാട് മുതൽ ഗുജറാത്തിലെ സബർമതി ആശ്രമം വരെ പദയാത്ര നടത്തിയത് - ആനന്ദതീർത്ഥൻ

14. നാമകരണ വിപ്ലവം നടത്തിയത് - ആനന്ദതീർഥൻ 

15. ശ്രീ നാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസിവര്യൻ - ആനന്ദതീർഥൻ

16. ആനന്ദതീർഥനെ സ്വാതന്ത്ര്യ സമരപോരാളികൾക്കുള്ള താമ്രപത്രം നൽകി രാജ്യം ആദരിച്ചതെന്ന് - 1972

17. "ജാതിപ്പേര് അർത്ഥശൂന്യമാണ്‌ അത് പേരിൽ ചേർക്കാതിരുന്നാലേ ഹൃദയം ശൂന്യമാകൂ" ആരുടെ വാക്കുകൾ - ആനന്ദതീർഥൻ

18. "മാനവസേവയാണ് ഈശ്വരസേവ" എന്ന് പ്രഖ്യാപിച്ചത് - ആനന്ദതീർത്ഥൻ

19. ആനന്ദതീർത്ഥൻ സമാധിയായത് ഏത് വർഷമാണ് - 1987 നവംബർ 21

Post a Comment

Previous Post Next Post