ഒരണ സമരം

ഒരണ സമരം (Orana Strike)

കേരള സ്റ്റുഡൻസ് യൂണിയന്റെ (കെ.എസ്.യു) നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ബോട്ട് ചാർജ് വർധനയ്ക്കെതിരെ നടന്ന സമരമായിരുന്നു ഒരണ സമരം. ഒരണയായിരുന്ന (6 പൈസ) ബോട്ടു കൂലി പത്തു പൈസയായി വർദ്ധിപ്പിച്ച ഇ.എം.എസ് സർക്കാരിന്റെ നടപടിക്കെതിരെയായിരുന്നു സമരം. 1958 ജൂലൈ നാലിന് ആരംഭിച്ച സമരം പഠിപ്പു മുടക്കിലേക്കും സംഘർഷത്തിലേക്കും വളർന്നു. വിദ്യാർത്ഥികളും പോലീസും പല സ്ഥലങ്ങളിലും വച്ച് ഏറ്റുമുട്ടി. സമരം അക്രമാസക്തമായതോടെ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ 144 പ്രഖ്യാപിക്കപ്പെട്ടു. അവസാനം സർക്കാരുമായി സമരക്കാർ ഉണ്ടാക്കിയ ധാരണ പ്രകാരം ഓഗസ്റ്റ് മൂന്നിനു സമരം അവസാനിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിക്കുകയും ചെയ്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർധിപ്പിച്ചതിനെതിരെ നടന്ന പ്രക്ഷോഭം - ഒരണ സമരം

2. ഒരണ സമരം നടന്ന വർഷം - 1958

3. ഒരണ സമരം നടന്ന ജില്ല - ആലപ്പുഴ

4. ഒരണ സമരം നയിച്ച വിദ്യാർത്ഥി സംഘടന - കെ.എസ്.യു

5. ഒരണ സമരത്തിന് നേതൃത്വം നൽകിയ വ്യക്തികൾ - വയലാർ രവി, എ.കെ.ആന്റണി

Post a Comment

Previous Post Next Post