മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ജീവചരിത്രം (Muhammad Abdul Rahman Sahib)

ജനനം: 1898

മരണം: 1945 നവംബർ 23


സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ സകല വിഭാഗക്കാരെയും ഒന്നിച്ചു ചേർത്ത് പോരാടിയ ദേശസ്നേഹിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്. പുന്നച്ചാൽ അബ്ദുറഹിമാന്റെയും കോച്ചൈഷുമ്മയുടെയും മകനായി 1898 മെയ് 15-ന് കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്.


ദേശസ്നേഹിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ ജൂനിയർ ഇന്റർമീഡിയേറ്റ് പഠനകാലത്ത് കൊച്ചിൻ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. 1921-ൽ നടന്ന നാഗ്‌പൂരിലെ കോൺഗ്രസ് സമ്മേളനത്തിൽ അബ്ദു റഹിമാൻ പങ്കെടുത്തു. കേരളത്തിലെ ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നൽകിയ അദ്ദേഹത്തെ സർക്കാർ ബെല്ലാരി ജയിലിലടച്ചു. തടവുപുള്ളികളുടെ ആവശ്യങ്ങൾക്കായി അദ്ദേഹം അവിടെയും സമരം നടത്തി.


1923-ൽ കോഴിക്കോട് 'അൽ അമീൻ' എന്ന പത്രം പുറത്തിറങ്ങി. അബ്ദുറഹിമാൻ ആയിരുന്നു ഇതിനു പിന്നിൽ. 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത ഇദ്ദേഹം 1938-ൽ കെ.പി.സി.സി അധ്യക്ഷനായി. 1940 മുതൽ 1945 വരെ അബ്ദുറഹിമാൻ വെല്ലൂർ ജയിലിലായിരുന്നു. 1945-ൽ അന്തരിച്ച ഇദ്ദേഹമാണ് കോഴിക്കോട്ടെ ജെ.ടി.ഡി ഇസ്ലാം അനാഥശാല സ്ഥാപിച്ചത്. 1998-ൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് ഇറക്കി.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് - മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് (സുബാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ കേരളത്തിൽ അതിന് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ആയിരുന്നു.)


2. അൽ അമീൻ എന്ന പത്രത്തിന്റെ സ്ഥാപകൻ - അബ്ദുറഹ്മാൻ സാഹിബ്


3. അൽ അമീൻ എന്ന പത്രം 1924ൽ എവിടെ നിന്നാണ് ആരംഭിച്ചത് - കോഴിക്കോട്


4. കൊച്ചിൻ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ (Cochin MES) സ്ഥാപകൻ - അബ്ദുറഹ്മാൻ സാഹിബ്


5. 'മുഹമ്മദ് അബ്ദുറഹ്മാൻ ഒരു നോവൽ' എന്ന പുസ്തകം എഴുതിയത് - എൻ.പി.മുഹമ്മദ്


6. രണ്ടാം ലോകമഹായുദ്ധാനന്തരം ജയിൽ മോചിതനായ, കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരൻ - മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

0 Comments