നെല്ല് ഗവേഷണ കേന്ദ്രം

കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം എവിടെ - വൈറ്റില, പട്ടാമ്പി, കായംകുളം, മങ്കൊമ്പ്

പുത്തരിച്ചോറ് കൂട്ടിയുള്ള സദ്യ കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല. കേരളത്തിലെ പ്രധാന ഭക്ഷണമാണ് നെല്ലരി. വിളഞ്ഞുകിടക്കുന്ന വിശാലമായ നെൽപ്പാടങ്ങൾ ഒരുകാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിലെ പതിവുകാഴ്ചയായിരുന്നു. ലോകത്തുള്ള പകുതിയിലധികം പേരും ഭക്ഷിക്കുന്ന ഒരു വിളസസ്യമാണ് നെല്ല്. അതുകൊണ്ടു തന്നെ ധാന്യവിളകളുടെ രാജാവായി നെല്ലിനെ വിശേഷിപ്പിക്കാം. നെല്ലിന്റെ ജന്മദേശമായി കരുതുന്നത് തെക്കുകിഴക്കൻ ഏഷ്യയാണ്. ബി.സി. 5000-ലും മറ്റും ഇന്ത്യയിലെ ഗംഗാനദിക്കരയിൽ നെൽകൃഷി നടന്നിരുന്നതായി പറയപ്പെടുന്നു. ചൈനയിലും ആഫ്രിക്കയിലും കൊറിയയിലുമൊക്കെ ഏതാണ്ട് ഇക്കാലത്തുതന്നെ നെൽകൃഷി ആരംഭിച്ചിരുന്നു. ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളിൽ നെല്ല് കൃഷി ചെയ്യുന്നു. എന്നാൽ, കൂടുതൽ നെല്ല് വിളവെടുക്കുന്നത് ഏഷ്യയിലാണ്. നെല്ല് കൃഷിയുടെ വിവിധ ഘട്ടങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.


'പാഡി' എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന നെല്ല് മിതോഷ്ണമേഖലയിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ധാരാളം ജലം ആവശ്യമുള്ള ഒരു കൃഷിയാണിത്. നമ്മുടെ പാടങ്ങളിൽ അതിനുള്ള സൗകര്യങ്ങളുണ്ട്താനും. ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിലാണ് നെൽച്ചെടി വളരുക. അരികിന് മൂർച്ചയുള്ള നീണ്ട ഇലകളാണിവയ്ക്ക്. ഇലകൾ കൂടിച്ചേരുന്ന ഭാഗത്തുനിന്നും നെൽക്കതിരുകൾ രൂപം കൊള്ളുന്നു. പച്ചനിറത്തിലുള്ള നെന്മണികൾ മൂപ്പാകുന്നതോടെ സ്വർണനിറമാകും.


നെല്ലിന്റെ വിത്ത് പാകി തൈ മുളയ്ക്കുമ്പോൾ അത് പിഴുതുമാറ്റി നടാറുണ്ട്. ഇതാണ് 'ഞാറ് നടീൽ' എന്നറിയപ്പെടുന്നത്. നെൽച്ചെടിയുടെ പരാഗണം നടക്കുന്നത് കാറ്റുവഴിയാണ്. നെല്ലിൽ നിന്ന് തവിടും ഉമിയും കളഞ്ഞാണ് അരി എടുക്കുന്നത്. അരിയിൽ ധാരാളം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നു. ചോറിനു മാത്രമല്ല, പലതരം പലഹാരങ്ങൾക്കും അരി ഉപയോഗിക്കുന്നു. ഇന്ത്യയിൽ ഐശ്വര്യത്തിന്റെ പ്രതീകം കൂടിയാണ് അരി. കേരളത്തിൽ നെൽകൃഷി ഏറെയുള്ളത് പാലക്കാട്, ആലപ്പുഴ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ്. എല്ലാ ജില്ലകളിലും നെൽകൃഷി നടക്കുന്നുണ്ടെങ്കിലും ഇന്ന് കേരളത്തിൽ വ്യാപകമായി നെൽപ്പാടങ്ങൾ നികത്തുകയാണ്. ഇത് നമ്മുടെ ആവാസവ്യവസ്ഥയെയും ഭക്ഷ്യലഭ്യതയെയും കാര്യമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. വർഷത്തിൽ മൂന്നുതവണ നെല്ല് കൃഷി ചെയ്യാം. ഇവ വിരിപ്പുകൃഷി, മുണ്ടകൻ കൃഷി, പുഞ്ചക്കൃഷി എന്നീ പേരുകളിൽ അറിയപ്പെടുന്നു. നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് 'ബസ്മതി'യാണ്. ഇതുകൂടാതെ മുന്തിയ ഇനങ്ങൾ വേറെയുമുണ്ട്. പലതരം കീടങ്ങൾ നെൽകൃഷിയെ അക്രമിക്കുന്നുണ്ടെങ്കിലും ഇന്ന് ഇവയെ ഏറെക്കുറെ സംരക്ഷിക്കാൻ സാധിക്കുന്നു. 'ഒറൈസ സറ്റൈവ' എന്നാണ് നെല്ലിന്റെ ശാസ്ത്രനാമം.


അത്യുൽപാദനശേഷിയുള്ള നെല്ല് വിത്തുകൾ - പവിത്ര, ഹ്രസ്വ, അന്നപൂർണ്ണ, p t b - 10 x 1R - 8 (HS), ഭവാനി x ത്രിവേണി (HS), മനു പ്രിയ, രോഹിണി, ജ്യോതി, ഭാരതി, ശബരി, ത്രിവേണി, ജയ, കീർത്തി, അനശ്വര, VTL - 7, അനശ്വര ptb58

0 Comments