ചൗരി ചൗരാ സംഭവം

ചൗരി ചൗരാ സംഭവം (Chauri Chaura Incident)

നിസ്സഹകരണ സമരം വിജയത്തിലേക്കടുക്കുന്ന സമയത്താണ് ചൗരിചൗരാ സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ 1922 ഫെബ്രുവരിയിൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരുകൂട്ടം സത്യാഗ്രഹികൾ മദ്യശാല പിക്കറ്റ് ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ പൊലീസ് വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സ്റ്റേഷനിലേക്ക് ഓടിക്കയറിയ പൊലീസുകാരെ ജനക്കൂട്ടം വളഞ്ഞു. നിരപരാധികളെ വെടിവച്ചു കൊന്നതിന് അവർ മാപ്പു പറയണമെന്ന് ആളുകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. മാപ്പു പറഞ്ഞില്ലെന്നുമാത്രമല്ല പൊലീസുകാർ സത്യാഗ്രഹികളെ പ്രകോപിപ്പിക്കുകയും ചെയ്തുവത്രേ. കൊലയ്ക്കു പകരം കൊല എന്നു പറഞ്ഞുകൊണ്ട് ജനങ്ങൾ പൊലീസ് സ്റ്റേഷനു തീ വയ്ക്കുകയും ഇരുപതിലധികം പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന്റെ പേരിൽ പിടികൂടിയതിൽ കുറേ പേരെ തൂക്കിക്കൊല്ലുകയും ബാക്കിയുള്ളവരെ നാടുകടത്തുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ പ്രവർത്തിയിൽ ഗാന്ധിജി വളരെ ദുഃഖിതനായി. അതോടെ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം നിർത്തിവച്ചു. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പെട്ടെന്നു നിർത്തിവച്ചതിൽ കോൺഗ്രസിനകത്തുതന്നെ അതൃപ്തിയുണ്ടായി. സുബാഷ് ചന്ദ്രബോസ് ഇതിനെ ദേശീയ ദുരന്തം എന്നാണു വിശേഷിപ്പിച്ചത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. "ജനങ്ങൾക്ക് അഹിംസയുടെ മാർഗ്ഗം ശരിയായി മനസ്സിലായില്ല" എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം - ചൗരിചൗരാ സംഭവം 

2. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം - ചൗരിചൗരാ സംഭവം 

3. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള തീരുമാനത്തെ 'ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചത് - സുബാഷ് ചന്ദ്രബോസ് 

4. ചൗരി ചൗരാ സംഭവം നടന്ന വർഷം ഏത് - 1922 ഫെബ്രുവരി 5 

5. ചൗരി ചൗരാ സംഭവം നടന്നത് എവിടെ - ഗോരഖ്പൂർ ജില്ല (ഉത്തർ പ്രദേശ്)

6. 2021 ഫെബ്രുവരിയിൽ നൂറാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം - ചൗരിചൗരാ സംഭവം

7. നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കാനുള്ള ബർദോളി പ്രമേയം (ഗുജറാത്ത്) പാസ്സാക്കപ്പെട്ടത് - 1922 ഫെബ്രുവരി 12

Post a Comment

Previous Post Next Post