തുമ്പ

തുമ്പയുടെ ശാസ്ത്രീയ നാമം - ലൂക്കാസ് ആസ്പര

“തുമ്പപ്പൂപോലത്തെ ചോറ്‌” എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്‌. ചോറിന്റെ ഗുണമേ൯മയെ കുറിക്കുന്ന പ്രയോഗമാണിത്‌. ഓണപ്പൂക്കങ്ങളില്‍ പ്രധാനമായിരുന്ന തുമ്പപ്പൂവ് ഇന്ന് അപൂർവമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നാട്ടിലും കാട്ടിലും എല്ലാം കാണപ്പെടുന്ന ഒരു ചെറിയ ചെടിയാണിത്. ഇതൊരു നിത്യഹരിതസസ്യമാണ്. കേരളത്തിലെ മിക്കഭാഗങ്ങളിലും വളരുന്നു. കാട്ടിലുള്ളതിനേക്കാൾ നാട്ടിലാണ് കാണപ്പെടുന്നത്. ഈ ചെടി കാട്ടിൽനിന്നും നാട്ടിലെത്തിയതാവാം എന്നാണ് കരുതപ്പെടുന്നത്. വീടുകളിലും വഴിവക്കിലും വളരുന്നുണ്ട്. ഓണക്കാലത്ത് തുമ്പിതുള്ളൽക്കളിക്കും മറ്റും ഈ ചെടി ഉപയോഗിക്കാറുണ്ട്. തുമ്പച്ചെടിക്ക് നേർത്ത് നീണ്ട ഇലയാണുള്ളത്. പൂവിന് വെള്ളനിറം. ചെറിയ കപ്പിന്റെ ആകൃതിയാണ് ഇവയ്ക്കുള്ളത്. തൂവെള്ളനിറത്തിലുള്ള പൂക്കൾ കൂട്ടമായി നിൽക്കുന്നത് നല്ലൊരു കാഴ്ചയാണ്. ശാസ്ത്രനാമം - ലൂക്കാസ് ആസ്പര.

Post a Comment

Previous Post Next Post