മരച്ചീനിയുടെ ജന്മദേശം

മരച്ചീനിയുടെ സ്വദേശം - ബ്രസീൽ

കപ്പ എന്ന പേരിൽ നമുക്ക് ഏറെ പരിചിതമായ വിളസസ്യമാണ് മരച്ചീനി. ജന്മദേശം തെക്കേ അമേരിക്കയാണെങ്കിലും മരച്ചീനി ഇന്ന് ലോകത്തിന്റെ പല പ്രദേശങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ മരച്ചീനിയെത്തിച്ചത് പോർച്ചുഗീസുകാരാണ്. ഈ കിഴങ്ങുവിള കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനം കേരളം തന്നെ. ഇന്ത്യയിൽ ആദ്യമായി മരച്ചീനി കൃഷി ചെയ്തതും കേരളത്തിലാണെന്ന് കരുതുന്നു.


ഒറ്റത്തണ്ടായി അല്പം ഉയരത്തിൽ വളരുന്ന മരച്ചീനിയുടെ ഇലകൾക്ക് പച്ച നിറമാണ്. മരച്ചീനിയുടെ വേരാണ് കിഴങ്ങായി രൂപം കൊള്ളുന്നത്. മണ്ണിന്റെ ഘടനയും വളത്തിന്റെ ലഭ്യതയുമനുസരിച്ച് കിഴങ്ങിന്റെ രുചിയും വലുപ്പവും വ്യത്യാസപ്പെടും. മരച്ചീനി കൃഷിക്ക് സൂര്യപ്രകാശം ആവശ്യമാണ്. നനവുള്ള മണ്ണാണ് ഇവയ്ക്കു വളരാൻ ഏറ്റവും മികച്ചത്.


മലയാളിയുടെ ഭക്ഷണശീലങ്ങളിൽ മരച്ചീനിയ്ക്ക് എന്നും സ്ഥാനമുണ്ടായിരുന്നു. മരച്ചീനിയിൽ നേരിയ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്യുന്നതോടെ ഈ വിഷാംശം ഇല്ലാതാകും. ധാരാളം അന്നജവും പ്രോട്ടീനും വിറ്റാമിനുകളും ഇരുമ്പും മറ്റും അടങ്ങിയ ഇവ വലിയ ചെലവില്ലാതെ കൃഷി ചെയ്യാം. വളരെ കുറച്ചു സ്ഥലത്ത് ഏതാനും മാസം കൊണ്ട് കൃഷി ചെയ്യാവുന്ന വിളസസ്യമാണ് മരച്ചീനി. കേരളത്തിൽ കപ്പയും മീനും, കപ്പയും ഇറച്ചിയും നാടൻ ഭക്ഷണമായി കരുതുന്നുണ്ട്. ശാസ്ത്രനാമം - മാനിഹോട്ട് എസ്കുലെന്റ്റ.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മരച്ചീനിയുടെ സങ്കരയിനം - എച്ച് 97, എച്ച് 165, എച്ച് 2, എം 4, ശ്രീവിശാഖം, ശ്രീവിജയ, ശ്രീസഹ്യ, ശ്രീഹർഷ, ശ്രീപ്രകാശ്, ശ്രീജയ, കല്പക, ശ്രീരേഖ, ശ്രീപ്രഭ, ശ്രീഅതുല്യ, ശ്രീപ്രഭ, ശ്രീഅപൂർവ, വെള്ളായണി ഹ്രസ്വ, നിധി


2. കേരളത്തിൽ മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല - തിരുവനന്തപുരം


3. ഇന്ത്യയിൽ മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - തമിഴ്നാട്


4. ലോകത്തിൽ മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം - നൈജീരിയ


5. മരച്ചീനി ശാസ്ത്രീയ നാമം - മാനിഹോട്ട് എസ്കുലെന്റ്റ


6. മരച്ചീനിയിലെ ആസിഡ് - ഹൈഡ്രോസയനിക് ആസിഡ് (പ്രൂസിക് ആസിഡ്)


7. മരച്ചീനിയുടെ ജന്മദേശം - ബ്രസീൽ


8. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ - ശ്രീകാര്യം (തിരുവനന്തപുരം)


9. തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - വിശാഖം തിരുനാള്‍ രാമവര്‍മ്മ


10. മൊസൈക് രോഗം പ്രധാനമായും ബാധിക്കുന്നത് ഏതു വിളയാണ് -  മരച്ചീനി


11. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള - മരച്ചീനി


12. മരച്ചീനി കേരളത്തില്‍ (ഇന്ത്യയിൽ) കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസുകാര്‍


13. മരിച്ചീനിയിലെ വിഷാംശം - സൈനോഗ്ലൂക്കസൈഡ്


14. അത്യുൽപാദനശേഷിയുള്ള മരച്ചീനി വിത്തുകൾ - ശ്രീജയ, ശ്രീസഹ്യ, H226, M4, ശ്രീശൈലം, ശ്രീവിശാഖ്, ശ്രീരേഖ, H165, H97

0 Comments