ഉള്ളി

ചുവന്നുള്ളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ഓക്‌സാലിക്ക് ആസിഡ്

അധികം ഉയരമില്ലാതെ വളരുന്ന ഒരു സസ്യമാണ് ഉള്ളി. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് ഉള്ളി ധാരാളമായി കൃഷി ചെയ്യുന്നത്. ബി.സി 5000 - ൽ ഈജിപ്തിലാണ് ഉള്ളി ആദ്യമായി കൃഷി ചെയ്തതെന്ന് പഠനങ്ങൾ സൂചന നൽകുന്നു. ഈജിപ്തിലെ മമ്മികളിൽ ഉള്ളിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

അലൈൽ സൾഫൈഡ് എന്ന രാസവസ്തുവാണ് ഉള്ളിക്ക് പ്രത്യേക സ്വാദ് നൽകുന്നത്. ഉള്ളി മുറിക്കുമ്പോൾ അവയിലടങ്ങിയിരിക്കുന്ന എൻസൈമുകളുടെ പ്രവർത്തനഫലമായി സൾഫൈഡ് വായുവിൽ വ്യാപിക്കുകയും അത് നേത്രഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് കണ്ണീരുണ്ടാകുന്നത്. വിറ്റാമിനുകൾ, ഇരുമ്പ്, കാൽസിയം, ഫോസ്ഫറസ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നിക്കോട്ടിനിക് ആസിഡ്, മറ്റു ധാതുലവണങ്ങൾ തുടങ്ങിയവ ഉള്ളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നാൽ കൂടുതലായി കാണപ്പെടുന്നത് വെള്ളമാണ്.

പൂക്കൾ കുലകളായിട്ടാണ് കാണപ്പെടുന്നത്. ഉള്ളിപ്പൂവും അതിന്റെ തണ്ടും കറിവയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്. ഫെബ്രുവരി മാസത്തിൽ കൃഷി ചെയ്യുന്ന ഉള്ളി മാർച്ച് ഏപ്രിൽ മാസത്തോടെ വിളവെടുക്കും. ഉള്ളിച്ചെടിയുടെ വളർച്ചയ്ക്ക് ധാരാളം ജലം ആവശ്യമാണ്. ആയുർവ്വേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാരീതികളിൽ ഉള്ളി ഉപയോഗിക്കാറുണ്ട്. വൃക്കരോഗം, ഹൃദ് രോഗം, എന്നിവയ്ക്ക് ഉള്ളിയുടെ ഔഷധഗുണം പ്രയോജനപ്പെടുത്തുന്നുണ്ട്. പനി, ബ്രോങ്കൈറ്റിസ്  എന്നിവയ്ക്കും മികച്ച ഔഷധമാണ് ഉള്ളി. ശാസ്ത്രനാമം - അല്ലിയം സെപ്പ. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഉള്ളി മുളയ്ക്കാതെ സൂക്ഷിക്കാൻ തളിക്കുന്ന ഹോർമോൺ? - ഗിബ്ബർലിൻ

2. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം? - കാണ്ഡം

3. ഇന്ത്യയിൽ ഉള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര

4. ലോകത്തിൽ ഉള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം - ചൈന (ഇന്ത്യ രണ്ടാം സ്ഥാനത്ത്)

5. ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ വസ്തു - ഫോസ്ഫറസ്, സൾഫർ

6. ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് - സൾഫ്യൂരിക് ആസിഡ്

7. ചുവന്നുള്ളിയുടെ ശാസ്ത്രീയ നാമം എന്താണ് - അല്ലിയം സെപ

Post a Comment

Previous Post Next Post