കുഞ്ഞാലി മരക്കാർ

കുഞ്ഞാലി മരയ്ക്കാർ (Kunjali Marakkar History in Malayalam)

കുഞ്ഞാലി മരക്കാർ എന്നത് ഒരാളല്ല. തന്റെ നാവികപ്പടയുടെ തലവനു സാമൂതിരി കൽപ്പിച്ചുനൽകിയ സ്ഥാനപ്പേരാണത്. സാമൂതിരിയോടൊപ്പം പോർച്ചുഗീസുകാർക്കെതിരെ അണിനിരന്നവരിൽ പ്രധാനികളാണ് മരയ്ക്കാർ വംശക്കാർ. നാലു കുഞ്ഞാലിമാർ ഉണ്ടായിരുന്നു. കുഞ്ഞാലി - I, കുഞ്ഞാലി - II, കുഞ്ഞാലി - III, കുഞ്ഞാലി - IV. കുഞ്ഞാലിമാർ പോർച്ചുഗീസുകാർക്കെതിരെ ഗറില്ലായുദ്ധ മുറകൾ ഉപയോഗിച്ച് ശക്തമായി പോരാടി. ഈ പോരാട്ടത്തിലെ യഥാർത്ഥ നായകൻ കുഞ്ഞാലി നാലാമനായിരുന്നു.

മരയ്ക്കാർ വംശത്തിലെ ആദ്യത്തെ പോരാളിയാണ് മമ്മാലി മരക്കാർ. മമ്മാലിക്കു ശേഷം സാമൂതിരിയുടെ നാവിക സേനയുടെ നേതൃത്വം കുട്ട്യാലി മരയ്ക്കാർക്കായി. പോർച്ചുഗീസുകാരെ തോൽപ്പിക്കാൻ വിശുദ്ധയുദ്ധത്തിന് പുറപ്പെട്ട മുഹമ്മദ് മരയ്ക്കാർക്കാണ് സാമൂതിരി 'കുഞ്ഞാലി മരയ്ക്കാർ' എന്ന സ്ഥാനപ്പേര് ആദ്യമായി നൽകിയത്. 'ഇന്ത്യൻ കടലിന്റെ പ്രഭു' എന്നറിയപ്പെട്ടിരുന്ന കുഞ്ഞാലി മരയ്ക്കാർ നാലാമൻ 1595-ൽ ആണ് പുതുപ്പട്ടണം കോട്ടയുടെയും സാമൂതിരിയുടെ നാവികപ്പടയുടെയും നായകനായി ചുമതല ഏൽക്കുന്നത്. സാമൂതിരി പോർച്ചുഗീസുകാരുമായി സൗഹൃദത്തിലായത് മരയ്ക്കാരും സാമൂതിരിയും ശത്രുത രൂക്ഷമാക്കി. കുഞ്ഞാലിയുടെ നാവികപ്പടയിലെ ചിലരെ പോർച്ചുഗീസുകാർ പണം കൊടുത്ത് സ്വാധീനിച്ചിരുന്നു. അവർ സാമൂതിരിക്കെതിരെ പലതും ചെയ്യാൻ തുടങ്ങി. കുഞ്ഞാലിയാണ് ഇതിനു പിന്നിലെന്ന് അസൂയക്കാരായ ചിലർ സാമൂതിരിയെ അറിയിച്ചു. സാമൂതിരിക്ക് കുഞ്ഞാലി വെല്ലുവിളിയാണെന്ന് പോർച്ചുഗീസുകാർ പ്രചരിപ്പിച്ചു. ഒടുവിൽ സാമൂതിരിയും കുഞ്ഞാലിക്കെതിരെ തിരിഞ്ഞു. ക്രമേണ കുഞ്ഞാലി നാലാമനും സാമൂതിരിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അത് ഒടുവിൽ ഏറ്റുമുട്ടലായി. പോർച്ചുഗീസുകാരുടെ സഹായത്തോടെ കുഞ്ഞാലിയെ കീഴ്‌പ്പെടുത്തിയ സാമൂതിരിക്ക് ഒടുവിൽ അദ്ദേഹത്തെ പോർച്ചുഗീസുകാർക്കു നൽക്കേണ്ടിവന്നു. കുഞ്ഞാലി മാപ്പപേക്ഷിച്ചുവെങ്കിലും സാമൂതിരി വഴങ്ങിയില്ല. പോർച്ചുഗീസുകാർ കുഞ്ഞാലിയെ തടവുകാരനായി പിടിക്കുകയും ഗോവയിലേക്കു കൊണ്ടുപോയി അവിടെ വെച്ചു വധിക്കുകയും ചെയ്തു (1600). പക്ഷെ ഏറെ താമസിയാതെ സാമൂതിരിയുടെ ഭരണവും ദുർബലമായി. പോർച്ചുഗീസുകാർ ആധിപത്യം സ്ഥാപിച്ചു. ഡച്ചുകാരുടെ വരവുവരെ അതു തുടർന്നു. ഏറെക്കാലം പോർച്ചുഗീസ് നാവിക ശക്തിയെ ചെറുത്ത കുഞ്ഞാലി മരയ്ക്കാന്മാരുടെ ദേശസ്നേഹം ഇന്നും കഥകളായി പ്രചരിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സാമൂതിരിയുടെ നാവികസേനാമേധാവി - കുഞ്ഞാലി മരക്കാർ

2. മരയ്ക്കാർ എന്ന സ്ഥാനപ്പേര് നൽകിയത് - സാമൂതിരി

3. കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർ വധിച്ച വർഷം - എ.ഡി 1600

4. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിച്ച കോട്ട - ചാലിയം കോട്ട

5. ചാലിയം കോട്ട തകർത്തത് - കുഞ്ഞാലി മരക്കാർ III

6. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമിച്ചത് - കുഞ്ഞാലി മരക്കാർ III

7. മരയ്ക്കാർ കോട്ട സ്ഥിതിചെയ്യുന്നതെവിടെ - ഇരിങ്ങൽ

8. കുഞ്ഞാലി മരയ്ക്കാരെ വധിച്ചത് - പോർച്ചുഗീസുകാർ

9. കുഞ്ഞാലി മരയ്ക്കാർ ആരുടെ നാവികസേനാത്തലവനായിരുന്നു - സാമൂതിരി

10. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട നാവികസേന പരിശീലന കേന്ദ്രം - INS കുഞ്ഞാലി (മുംബൈയിൽ)

11. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണയ്ക്കായി ഇന്ത്യൻ നാവികസേന സ്ഥാപിച്ച സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ - കോട്ടയ്ക്കൽ (വടകര)

12. പട്ടുമരയ്ക്കാർ, പടമരയ്ക്കാർ എന്നീ പേരുകൾ ആരുടേതാണ് -  കുഞ്ഞാലി III

13. 'The Zamorins of Calicut' എന്ന കൃതിയുടെ കർത്താവ് - കെ.വി.കൃഷ്ണയ്യർ

14. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം ഇന്ത്യൻ ഗവൺമെന്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2000 

Post a Comment

Previous Post Next Post