ആഗമാനന്ദ സ്വാമികൾ

ആഗമാനന്ദ സ്വാമികൾ (Agamananda Swami in Malayalam)

ജനനം: 1896 ഓഗസ്റ്റ് 27

മരണം: 1961

ആത്മീയ വിപ്ലവകാരി, പ്രഭാഷകൻ. 'കൃഷ്ണൻ നമ്പ്യാതിരി' എന്നായിരുന്നു പേര്. 1896 ഏപ്രിൽ 17 ന് പന്മനയിൽ ജനനം. മാവേലിക്കരയിലെ ഹൈസ്കൂൾ പഠനകാലത്ത് (1915) 'സനാതന വിദ്യാർത്ഥി സംഘം' രൂപീകരിച്ചു. ബ്രാഹ്മണസമുദായത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി 'മധ്യ തിരുവിതാംകൂർ മലയാള ബ്രാഹ്മണ സമാജം' സ്ഥാപിച്ചു. ബ്രാഹ്മണർ മതപഠനത്തിൽ മാത്രം മുഴുകാതെ, വ്യവസായകാര്യങ്ങളിലും ശ്രദ്ധിക്കണമെന്നു സ്വാമികൾ നിഷ്കർഷിച്ചിരുന്നു. ഋഗ്വേദം പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനായി 1924 ൽ മാസികാരൂപത്തിൽ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തി. 1931 ൽ തൃശ്ശൂരിൽ ആശ്രമം സ്ഥാപിച്ചു.

കേരളത്തിൽ ഹിന്ദുമത പ്രസംഗ പരമ്പരകൾ തുടങ്ങിവച്ചത് ആഗമാനന്ദ സ്വാമികളായിരുന്നു. ക്ഷേത്രവേദികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മതബോധനത്തിന് അദ്ദേഹം നേതൃത്വം നൽകി. അന്ധവിശ്വാസങ്ങളുടെ ദൂരീകരണമായിരുന്നു സ്വാമികളുടെ ലക്ഷ്യം. 1937 ൽ കാലടിയിൽ ആശ്രമം സ്ഥാപിച്ചു. ശ്രീരാമകൃഷ്ണമിഷന്റെ 'പ്രബുദ്ധ കേരളം' മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കൃതഭാഷ പ്രചരിപ്പിക്കുന്നതിൽ ആജീവനാന്തം ശ്രദ്ധാലുവായിരുന്നു. 1961 ഏപ്രിൽ 17ന് സമാധിയടഞ്ഞു. ആഗമാനന്ദ സ്വാമികളുടെ പ്രസംഗങ്ങൾ 'വീരവാണി' എന്ന പേരിൽ നാലു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ

■ ശ്രീശങ്കര ഭഗവത് ഗീതാവ്യാഖ്യാനം

■ വിവേകാനന്ദ സന്ദേശം

■ വിഷ്ണുപുരാണം

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആഗമാനന്ദന്റെ ജന്മസ്ഥലം - ചവറ (കൊല്ലം)

2. സ്വാമി ആഗമനന്ദജിയുടെ ആദ്യകാല നാമം ____ എന്നായിരുന്നു - കൃഷ്ണൻ നമ്പ്യാതിരി

3. 'കേരള വിവേകാനന്ദൻ' എന്നറിയപ്പെടുന്നത് - ആഗമാനന്ദൻ

4. കാലടി ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചത് ആരാണ്? - ആഗമാനന്ദൻ

5. അഗമാനന്ദ സ്വാമികൾ ആദ്യമായി ആശ്രമം സ്ഥാപിച്ചത് - 1936 (തൃശൂർ)

6. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ്? - ആഗമാനന്ദ സ്വാമികൾ

7. കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ചത് - ആഗമാനന്ദൻ

8. വിവേകാനന്ദ സന്ദേശം എന്ന കൃതിയുടെ രചയിതാവ് ആരാണ്? - ആഗമനന്ദ സ്വാമി

9. സനാതനധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത് - ആഗമാനന്ദൻ

10. കാലടി ബ്രഹ്മാനന്ദോദയം സ്കൂൾ സ്ഥാപകൻ - ആഗമാനന്ദ സ്വാമി

11. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം - ബ്രഹ്മാനന്ദോദയം

12. ശ്രീശങ്കര ഭഗവദ് ഗീതാവ്യാഖ്യാനം രചിച്ചത് ആരാണ് - ആഗമാനന്ദ സ്വാമി

13. ആഗമാനന്ദ സ്വാമികൾ സമാധിയായ വർഷം - 1961

Post a Comment

Previous Post Next Post