ശനി ഗ്രഹം

ശനി ഗ്രഹം (സാറ്റേൺ)

വലയങ്ങളുള്ള ഗ്രഹം. ശനിയുടെ ഭൂമധ്യരേഖാതലത്തിലാണ് വലയങ്ങൾ. ഇവയ്ക്ക് 275000 കി.മീ വ്യാസമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ഗലീലിയോ ഗലീലിയാണ് ശനിയുടെ വലങ്ങൾ കണ്ടെത്തിയത്. സൗരയൂഥത്തിലെ വലുപ്പത്തിൽ രണ്ടാംസ്ഥാനത്തുള്ള ഗ്രഹം. ഏകദേശം ഒൻപത് ഭൂമികൾ ചേരുന്നതാണ് ശനിയുടെ വ്യാസം! വളയങ്ങൾ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. സൂര്യനിൽ നിന്ന് ആറാമതായി ഭ്രമണം ചെയ്യുന്നു. സൂര്യനിൽ നിന്ന് 9.5 AU അകലെ സ്ഥിതിചെയ്യുന്നു. സൂര്യനെ ഒരുതവണ വലംവെക്കാൻ 29.5 വർഷം വേണം. വ്യാഴത്തെപ്പോലുള്ള വാതകഭീമനാണ് ഇതും. ചിലപ്പോൾ അതിന് ഖരരൂപത്തിലുള്ള ഉൾഭാഗം കണ്ടേക്കാം. ഭൂമിയുടെ പിണ്ഡത്തിന്റെ 95 മടങ്ങുണ്ട് ശനിക്ക്. 745 ഭൂമികളെ ഉൾക്കൊള്ളാനുള്ള വ്യാപ്തമുണ്ട്. ശനിക്ക് ജലത്തെക്കാൾ സാന്ദ്രതക്കുറവാണ്. അക്ഷത്തിന് 27 ഡിഗ്രി ചരിവുള്ളതുകൊണ്ട് ധ്രുവപ്രദേശങ്ങളിൽ സൂര്യപ്രകാശം പതിക്കുന്നതിൽ വ്യതിയാനമുണ്ടാകുന്നു.  ഹൈഡ്രജൻ, ഹീലിയം എന്നിവയാണ് മുഖ്യഘടകങ്ങൾ. അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങൾ ശനിക്കുണ്ട്. അവയിൽ ടൈറ്റൻ ഭൂമിയുടെ അപരനെന്നറിയപ്പെടുന്നു. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ കാര്യമായ അന്തരീക്ഷമുള്ളത് ടൈറ്റനാണ്. ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമായ ടൈറ്റൻ ഒരു ഗ്രഹത്തിനു സമാനമാണ്. 1655 ൽ ക്രിസ്റ്റ്യൻ ഹൈജൻസ് കണ്ടെത്തി. 29.5 വർഷം കൂടുമ്പോൾ രണ്ടുതവണ വീതം ശനി വലയങ്ങളില്ലാതെ പ്രത്യക്ഷപ്പെടാറുണ്ട്. ഭൂമിയിൽ നിന്ന് നോക്കുമ്പോഴുള്ള ഒരു മായക്കാഴ്ച മാത്രമാണിത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സൂര്യനിൽനിന്ന് ആറാം സ്ഥാനത്തുള്ള ഗ്രഹം ഏത്? - ശനി 

2. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം - ശനി 

3. സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ശനിക്ക് എത്ര സമയം വേണം? - 29.5 ഭൗമവർഷങ്ങൾ 

4. ശനിയുടെ ഭ്രമണക്കാലം - 10 മണിക്കൂർ 33 മിനുട്ട് 38 സെക്കന്റ് 

5. ശനിയുടെ അന്തരീക്ഷത്തിലുള്ള പ്രധാന മൂലകങ്ങൾ ഏതൊക്കെ? - ഹൈഡ്രജനും ഹീലിയവും 

6. ആകർഷകമായ വലയങ്ങളുള്ള ഗ്രഹം - ശനി

7. ശനിക്ക് എത്ര വലയങ്ങളുണ്ട്? - ഏഴ് 

8. ശനിയുടെ വലങ്ങൾ കണ്ടെത്തിയത് - ഗലീലിയോ ഗലീലി (1610)

9. എന്നാൽ അവ വലയങ്ങളാണെന്ന് തിരിച്ചറിഞ്ഞത് - ക്രിസ്റ്റ്യൻ ഹൈജൻസ്

10. പൊടിപടലങ്ങളും മഞ്ഞുക്കട്ടകളും നിറഞ്ഞതാണ് ശനിയുടെ വലയമെന്ന് പരാമർശിച്ചത് - വില്യം ഹെർഷൽ 

11. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം - ശനി

12. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം - ശനി (82)

13. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ഏത്? - ടൈറ്റൻ 

14. ശനിയുടെ രണ്ടാമത്തെ വലിയ ഉപഗ്രഹം ഏത്? - റിയ 

15. ശനിയുടെ ഭ്രമണപഥത്തിൽ കടന്ന ആദ്യ ബഹിരാകാശ പേടകം ഏത്? - കസ്സീനി (1997)

16. ശനിയെയും ശനിയുടെ ഉപഗ്രഹങ്ങളെയും നിരീക്ഷിക്കുവാൻ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകം - കസ്സീനി ഹ്യൂജൻസ് (2017 ൽ പ്രവർത്തനം നിലച്ചു)

17. ശനി ഗ്രഹത്തെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ രേഖകൾ ഏത് സംസ്കാരത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്? - അസ്സീറിയൻ 

18. ഗ്രീക്കുകാർ ഏത് ദേവതയുടെ പേരാണ് ശനിക്ക് നൽകിയത്? - ക്രോണോസ് 

19. റോമൻ പുരാണമനുസരിച്ച് ആരാണ് സാറ്റേൺ? - കൃഷിയുടെ ദേവത 

20. ശനിയുടെ സമീപമെത്തിയ ആദ്യ ബഹിരാകാശ വാഹനം ഏത്? - പയനീർ 11 (അമേരിക്ക)

21. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് Rhea - ശനി

22. സൂപ്പർവിൻഡ്‌ എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം - സാറ്റേൺ

23. ജലത്തെക്കാള്‍ സാന്ദ്രത കുറഞ്ഞ ഗ്രഹം - സാറ്റേൺ

24. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുന്ന ഏറ്റവും ദൂരെയുള്ള ഗ്രഹം - സാറ്റേൺ

25. ഗുരുത്വാകര്‍ഷണനിരക്ക്‌ ഭൂമിയുടേതുമായി ഏറ്റവും സമാനമായ ഗ്രഹം - സാറ്റേൺ

26. ടെലിസ്‌കോപ്പിന്റെ സഹായമില്ലാതെ കണ്ടെത്തിയ ഏറ്റവും അകലെയുള്ള ഗ്രഹം - സാറ്റേൺ

27. ഡ്രാഗണ്‍ സ്റ്റോം, ഗ്രേറ്റ്‌ വൈറ്റ്‌ സ്പോട്ട്‌ എന്നീ കൊടുങ്കാറ്റ്‌ മേഖലകള്‍ ഉള്ള ഗ്രഹം - സാറ്റേൺ

28. ഏറ്റവും അധികം ഹൈഡ്രജനുള്ള ഗ്രഹം - ശനി 

29. ശനിയുടെ പലായന പ്രവേഗം - 35.5 km/sec 

30. ഏത്‌ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ്‌ ഗ്രീക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര്‌ നല്‍കിയിരിക്കുന്നത്‌ - സാറ്റേൺ

31. കരിമഴ പെയ്യുന്ന ഗ്രഹം - സാറ്റേൺ

32. ഏത്‌ ഗ്രഹത്തെയും ഉപഗ്രങ്ങളെയും കുറിച്ച്‌ പഠിക്കാന്‍ വിക്ഷേപിച്ചതാണ്‌ കാസിനി--ഹൈജന്‍സ്‌ ദൗത്യം? - സാറ്റേൺ

33. റോമന്‍പുരാണങ്ങളില്‍ കൃഷിയുടെ അധിദേവന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രഹം - സാറ്റേൺ

34. 'ഗോൾഡൻ ജയന്റ്' എന്നറിയപ്പെടുന്ന ഗ്രഹം - സാറ്റേൺ

35. 'വലയങ്ങളുടെ തമ്പുരാൻ' എന്നറിയപ്പെടുന്ന ഗ്രഹം - സാറ്റേൺ

36. ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ -  ടൈറ്റൻ, റിയ, എൻസിലാഡസ്, പ്രൊമിത്യുസ്, അറ്റ്‌ലസ്, തേത്തീസ്, ഹെലൻ, മിമാസ്, പൻഡോറ, ഹെപ്പേരിയോൺ

37. 'ഡെത്ത് സ്റ്റാർ' എന്നറിയപ്പെടുന്ന ശനിയുടെ പ്രധാന ഉപഗ്രഹം - മിമാസ് 

38. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനം - ടൈറ്റൻ

39. 1656 ൽ ടൈറ്റനെ കണ്ടെത്തിയത് - ക്രിസ്റ്റ്യൻ ഹൈജൻസ്

40. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ കാര്യമായ അന്തരീക്ഷമുള്ളത് - ടൈറ്റൻ

41. ടൈറ്റന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം - നൈട്രജൻ 

42. ശനിയുടെ ഒരു ഉപഗ്രഹത്തിൽ സമുദ്രത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഏതാണാ ഉപഗ്രഹം - ടൈറ്റൻ 

43. 'ഭൂമിയുടെ ഭൂതകാലം', 'ഭൂമിയുടെ അപരൻ' എന്നീ വിശേഷണങ്ങളുള്ള ഉപഗ്രഹം - ടൈറ്റൻ

44. എ, ബി, സി എന്നിങ്ങനെ മൂന്ന് വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം - ശനി

Post a Comment

Previous Post Next Post