ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങൾ  (Montagu Chelmsford Reforms in Malayalam)

'ഇന്ത്യയെ ഇനി പീഡിപ്പിക്കരുത്. അവർക്ക് സ്വയം ഭരണം നൽകണം' എന്ന പ്രഖ്യാപനത്തോടെ ഇന്ത്യൻ സെക്രട്ടറിയായി എത്തിയ ആളാണ് എഡ്വിൻ മൊണ്ടേഗു. ഇന്ത്യൻ വൈസ്രോയി ചെംസ്ഫോർഡിന്റെ സഹായത്തോടെ അദ്ദേഹം ഒരു ഭരണ പരിഷ്‌കാരരേഖ തയ്യാറാക്കി. എല്ലാവരും ഇതിൽ വലിയ പ്രതീക്ഷയാണ് പുലർത്തിയത്. എന്നാൽ ഇന്ത്യക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിർദേശങ്ങളായിരുന്നു അതിൽ ഏറെയും. പരമാധികാരം ഇംഗ്ലീഷുകാർക്കുതന്നെ നിലനിർത്തിക്കൊണ്ടുള്ള പരിഷ്‌കാരങ്ങൾ ഒരു മാറ്റവും ഉണ്ടാക്കാൻ സഹായിച്ചില്ല.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരത്തിന് കാരണമായ പ്രഖ്യാപനം - ഓഗസ്റ്റ് പ്രഖ്യാപനം (1917)

2. മൊണ്ടേഗു ചെംസ്ഫോർഡ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം - 1918 

3. മൊണ്ടേഗു ചെംസ്ഫോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാസാക്കപ്പെട്ട നിയമം - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

4. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 നിലവിൽ വരുമ്പോൾ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ - എഡ്വിൻ മൊണ്ടേഗു 

5. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 എന്നറിയപ്പെടുന്നത് - മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരം

6. പ്രവിശ്യകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം - മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരം

7. ഇന്ത്യയിൽ ദ്വിമണ്ഡല സമ്പ്രദായം ആദ്യമായി നിർദേശിച്ചത് - മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരം

8. മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരത്തിന്റെ മറ്റൊരു പേര് - മോണ്ട് ഫോർഡ് പരിഷ്‌കാരം 

9. പ്രവിശ്യാ വിഷയങ്ങളെ റിസേർവ്ഡ്, ട്രാൻസ്ഫേർഡ് എന്നിങ്ങനെ വേർതിരിച്ച നിയമം - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

10. ഇന്ത്യയിൽ ആദ്യമായി പൊതുതിരഞ്ഞെടുപ്പു നടത്താൻ കാരണമായ നിയമം - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

11. ഇന്ത്യയിൽ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം - 1920 

12. ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ വൈസ്രോയി - റീഡിങ് പ്രഭു 

13. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 അനുസരിച്ച് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടന്നത് - 5 പ്രാവശ്യം (1920, 1923, 1926, 1930, 1934)

14. 1920ലെ തിരഞ്ഞെടുപ്പിനുശേഷം കേന്ദ്ര നിയമനിർമ്മാണസഭയുടെ ആദ്യ അധ്യക്ഷനായത് - സർ ഫ്രെഡറിക്ക് വൈറ്റ് 

15. കേന്ദ്രനിയമനിർമാണ സഭയുടെ ഇന്ത്യക്കാരനായ ആദ്യ അധ്യക്ഷൻ - വിതൽഭായ് പട്ടേൽ 

16. മോണ്ട് ഫോർഡ് പരിഷ്‌കാരത്തെ "Unworthy and disappointing Sunless Dawn" എന്ന് വിശേഷിപ്പിച്ചത് - ബാലഗംഗാധര തിലക് 

17. ഇന്ത്യയിൽ ഉദ്യോഗസ്ഥനിയമനത്തിനായി ഒരു പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വരാൻ കാരണമായ നിയമം - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

18. പബ്ലിക് സർവീസ് കമ്മിഷൻ രൂപീകരിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയമിച്ച കമ്മിഷൻ - ലീ കമ്മിഷൻ (1923 - 24)

19. ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം - 1926 

20. പബ്ലിക് സർവീസ് കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷൻ - സർ റോസ് ബാർക്കർ 

21. ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന ആദ്യ ബ്രിട്ടീഷ് പ്രവിശ്യ - മദ്രാസ് (1929)

Post a Comment

Previous Post Next Post