അഹമ്മദാബാദ് മിൽ സമരം

അഹമ്മദാബാദ് തുണിമിൽ സമരം (Ahmedabad Mill Strike in Malayalam)

1918-ൽ ജന്മദേശമായ ഗുജറാത്തിൽ രണ്ടു സമരങ്ങൾക്ക് ഗാന്ധിജി നേതൃത്വം നൽകുകയുണ്ടായി. ഒന്ന് അഹമ്മദാബാദിലും മറ്റൊന്ന് ഖേഢയിലും. അഹമ്മദാബാദിൽ തുണിമിൽ ഉടമകളും തൊഴിലാളികളും തമ്മിലുണ്ടായ വേതന സംബന്ധമായ തർക്കത്തിൽ ഗാന്ധിജി ഇടപ്പെട്ടു. കൂലി വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് അഹമ്മദാബാദിലെ മിൽത്തൊഴിലാളികൾ 1919 ൽ പണിമുടക്കാരംഭിച്ചു. ഗാന്ധിജി ഈ പ്രശ്നം ഏറ്റെടുത്തു. തൊഴിലാളികൾക്ക് വേതനവർദ്ധനവ്‌ അനുവദിക്കണമെന്നും അവരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം മരണം വരെയുള്ള നിരാഹാരം ആരംഭിച്ചു. ഒടുവിൽ മില്ലുടമകൾ ഒത്തുതീർപ്പിന് തയ്യാറായി. തൊഴിലാളികളുടെ കൂലി 35 ശതമാനം വർദ്ധിപ്പിച്ചു കൊടുക്കാമെന്ന് അവർ സമ്മതിച്ചു.

ഖേദ സത്യാഗ്രഹം (Kheda Satyagraha in Malayalam)

ഖേദയിൽ (ഖൈര) കർഷകർക്കു വേണ്ടിയാണ് ഗാന്ധിജി പോരാടിയത്. ഖേദയിലെ കർഷകർ വരൾച്ച മൂലം വൻകൃഷി നാശം നേരിടുകയുണ്ടായി. ഇതിനെതുടർന്ന് കർഷകർ ഭൂനികുതിയിൽ ഇളവ് ആവശ്യപ്പെട്ടുവെങ്കിലും ഗവൺമെന്റ് അതു നൽകാൻ തയ്യാറായില്ല. ഗാന്ധിജി ഈ പ്രശ്നത്തിൽ ഇടപ്പെട്ടു. ഭൂനികുതിയിൽ ഇളവ് അനുവദിക്കുന്നതുവരെ നികുതി നിഷേധിക്കാൻ കർഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ ഗവൺമെന്റ് കർഷകരുടെ ആവശ്യം അംഗീകരിച്ചു. ഗാന്ധിജി സത്യാഗ്രഹത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.

Note: ചമ്പാരൻ, ഖേദ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സത്യാഗ്രഹ സമരങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിജിയുടെ കടന്നുവരവിന്റെ മുന്നൊരുക്കങ്ങളായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഈ സമരങ്ങൾ അദ്ദേഹത്തെ സഹായിച്ചു. ഈ സമരങ്ങളെല്ലാം ബഹുജനങ്ങളുമായി അടുത്തിടപഴകുന്നതിന് അദ്ദേഹത്തെ സഹായിച്ചു. പാവപ്പെട്ടവരോട് അദ്ദേഹം കാണിച്ച അനുഭാവം ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് വലിയൊരു സ്ഥാനം നേടിക്കൊടുത്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ചത് - 1918

2. അഹമ്മദാബാദ് തുണി മിൽ സമരം നടന്ന വർഷം - 1918

3. ഗാന്ധിജി ഇന്ത്യയിൽ നിരാഹാരമനുഷ്ഠിച്ചിരുന്ന ആദ്യ സമരം - അഹമ്മദാബാദ് തുണിമിൽ സമരം (1918)

4. അഹമ്മദാബാദ് മിൽ സമരത്തിന്റെ പ്രധാന കാരണം - പ്ലേഗ് ബോണസ് നിർത്തലാക്കിയത്

5. അഹമ്മദാബാദിലെ തുണിമിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന പ്രക്ഷോഭം - അഹമ്മദാബാദ് മിൽ പണിമുടക്ക്

6. ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ സമരം - ഖേദ സത്യാഗ്രഹം (1918)

7. ഖേദ സമരം നടന്ന വര്‍ഷം - 1918

Post a Comment

Previous Post Next Post