ആറാട്ടുപുഴ വേലായുധപ്പണിക്കർ

ആറാട്ടുപുഴ വേലായുധപ്പണിക്കർ (Arattupuzha Velayudha Panicker)

ജനനം: 1825

മരണം: 1874

കളിശ്ശേരിൽ വേലായുധൻ എന്നായിരുന്നു യഥാർഥ പേര്. അവർണ സ്ത്രീകൾക്കു മാറു മറയ്ക്കാൻ കഴിയാതിരുന്ന കാലത്ത് സവർണ സ്ത്രീകൾ ധരിക്കുന്ന 'അച്ചിപ്പുടവ' അവരെ ധരിപ്പിക്കാൻ കരുത്തു നൽകിയ ധീരനായിരുന്നു വേലായുധപ്പണിക്കർ. കേരളത്തിൽ നടന്ന ആദ്യത്തെ പൗരാവകാശ സമരനേതാക്കളിൽ പ്രധാനിയായി വിലയിരുത്തപ്പെടുന്നു. 1874 ഫെബ്രുവരിയിൽ കായംകുളം കായലിൽ വച്ച് വധിക്കപ്പെട്ടു. അവർണരെ ക്ഷേത്രാരാധന പഠിപ്പിച്ചതും അവർക്കായി ആദ്യമായി ക്ഷേത്രം നിർമിച്ചതും ആറാട്ടുപുഴ വേലായുധപ്പണിക്കരാണെന്ന് ചില ചരിത്രഗ്രന്ഥങ്ങളിൽ സൂചനയുണ്ട്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി - ആറാട്ടുപുഴ വേലായുധപ്പണിക്കർ

2. ആറാട്ടുപുഴ വേലായുധ പണിക്കർ മംഗലത്ത് ശിവ ക്ഷേത്രം സ്ഥാപിച്ചത് ഏത് വർഷമാണ് - 1852

3. ആറാട്ടുപുഴ വേലായുധ പണിക്കർ തണ്ണീർമുക്കം ചെറുവാരണം കരയിൽ രണ്ടാമത്തെ അവർണ ശിവക്ഷേത്രം സ്ഥാപിച്ചത് _______ വർഷമാണ്. - 1853

4. കായംകുളത്ത് അച്ചിപ്പുടവ സമരം നടത്തിയത് - ആറാട്ടുപ്പുഴ വേലായുധപ്പണിക്കർ

5. അവർണ സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ സമരം - അച്ചിപ്പുടവ സമരം

6. അവർണ സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ അണിയുന്നതിനുള്ള അവകാശം നേടിയെടുക്കുന്നതിനായി ആറാട്ടുപ്പുഴ വേലായുധപ്പണിക്കർ നടത്തിയ സമരം _____ എന്നറിയപ്പെടുന്നു - മൂക്കുത്തി സമരം

7. ആറാട്ടുപ്പുഴ വേലായുധപ്പണിക്കർ വധിക്കപ്പെട്ടത് എന്നാണ് - 1874

8. കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സവർണ മേധാവിത്വം ഇല്ലാതാക്കാൻ കഥകളി യോഗം സ്ഥാപിച്ചത് - ആറാട്ടുപ്പുഴ വേലായുധ പണിക്കർ

Post a Comment

Previous Post Next Post