സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (Swadeshabhimani Ramakrishna Pillai)

ജനനം: 1878 മേയ് 25

പിതാവ്: നരസിംഹൻ പോറ്റി

മാതാവ്: ചക്കിയമ്മ

മരണം: 1916 മാർച്ച് 28

1878ൽ നെയ്യാറ്റിൻകരയിലാണ് കെ.രാമകൃഷ്ണപിള്ള ജനിച്ചത്. വക്കം മൗലവി എന്നറിയപ്പെട്ട അബ്ദുൽ ഖാദർ മൗലവി 1905-ൽ തിരുവനന്തപുരത്തിനടുത്ത് അഞ്ചുതെങ്ങിൽ സ്വദേശാഭിമാനി പത്രം ആരംഭിച്ചു. 1906 ജനുവരിയിൽ രാമകൃഷ്ണപിള്ള പത്രത്തിന്റെ എഡിറ്ററായി ചുമതലയേറ്റു (ആദ്യ പത്രാധിപർ ചിറയിൻകീഴ് സി.പി.ഗോവിന്ദപിള്ള). പിന്നീട് അദ്ദേഹം രാജാധികാരത്തെ ചോദ്യം ചെയ്യുകയും പൗരാവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്തുകൊണ്ട് 'സ്വദേശാഭിമാനി'യുടെ താളുകളിൽ സർക്കാരിന്റെ അഴിമതിയും ഭരണവൈകല്യങ്ങളും വിമർശന വിധേയമാക്കി. തിരുവിതാംകൂർ ദിവാനായിരുന്ന പി.രാജഗോപാലാചാരിക്കെതിരെയുള്ള നിരന്തരവിമർശനങ്ങളെ തുടർന്ന് 1910-ൽ പത്രം കണ്ടുകെട്ടാനും രാമകൃഷ്ണപിള്ളയെ നാടുകടത്താനും തീരുമാനിക്കുകയുണ്ടായി. തുടർന്ന് തിരുനെൽവേലിയിലേക്ക് നാടുകടത്തി. പത്രം നിരോധിച്ച് പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടി. തിരുവിതാംകൂറിൽ നിന്ന് നാടുകടത്തപ്പെട്ട അദ്ദേഹം ഭാര്യയുമൊന്നിച്ച് മദ്രാസ്, പാലക്കാട് പ്രദേശങ്ങളിൽ സഞ്ചരിച്ചശേഷം കണ്ണൂരിൽ താമസമാക്കി. ഇക്കാലത്ത് അദ്ദേഹം രചിച്ച കൃതിയാണ് 'എന്റെ നാടുകടത്തൽ'. 

പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ മലയാളം കൃതിയായ 'വൃത്താന്തപത്രപ്രവർത്തനം' രചിച്ചത് രാമകൃഷ്ണപിള്ളയാണ്. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഭാഷയിലേക്ക് ആദ്യമായി കാറൽ മാർക്സിന്റെ ജീവചരിത്രം വിവർത്തനം ചെയ്തതും (മലയാളത്തിൽ) രാമകൃഷ്ണപ്പിള്ളയാണ്(1912-ൽ). 1916-ൽ കണ്ണൂരിലാണ് അദ്ദേഹം അന്തരിച്ചത്. അന്ത്യവിശ്രമം പയ്യാമ്പലം കടപ്പുറത്ത്. അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ കല്യാണികുട്ടിയമ്മ എഴുതിയ ജീവചരിത്രമാണ് വ്യാഴവട്ട സ്മരണകൾ.

പ്രധാന കൃതികൾ

■ എന്റെ നാടുകടത്തൽ

■ മോഹൻദാസ് കരംചന്ദ് ഗാന്ധി

■ കാൾ മാർക്സ്

■ വാമനൻ

■ സോക്രട്ടീസ്

■ ബാലകലേശ നിരൂപണം

■ ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ

■ കേരള ഭാഷോൽപ്പത്തി

■ നരകത്തിൽ നിന്ന് 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആരുടെ തൂലികാനാമമായിരുന്നു കേരളൻ - കെ.രാമകൃഷ്ണപിള്ള

2. കേരളൻ ആരുടെ മാസികയാണ് - കെ.രാമകൃഷ്ണപിള്ള 

3. സ്ത്രീകളുടെ ഉന്നമനത്തിനായി അദ്ദേഹം ആരംഭിച്ച പ്രസിദ്ധീകരണം - ശാരദ

4. സ്വദേശാഭിമാനി പത്രത്തിൽ അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ പേര് - ഒരു ലക്ഷം രൂപ

5. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത് - 1878 മെയ് 25

6. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം - നെയ്യാറ്റിൻകര

7. കെ. രാമകൃഷ്ണപിള്ള താമസിച്ചിരുന്ന വീടിന്റെ പേര് - കൂടില്ലാ വീട് (അതിയന്നൂർ)

8. കാറൽ മാർക്സിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് - കെ.രാമകൃഷ്ണപിള്ള

9. "കേരളത്തിലെ പത്രപ്രവർത്തകരുടെ ബൈബിൾ" എന്നറിയപ്പെടുന്ന കൃതി - വൃത്താന്തപത്രപ്രവർത്തനം

10. രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായ വർഷം - 1906

11. രാമകൃഷ്ണപ്പിള്ള എഡിറ്ററായിരുന്ന പത്രങ്ങൾ - കേരളദർപ്പണം, സ്വദേശാഭിമാനി, മലയാളി, വിദ്യാർത്ഥി, ശാരദ, കേരളപഞ്ചിക

12. തിരുവിതാംകൂറിൽനിന്ന് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ തീയതി  - 1910 സെപ്റ്റംബർ 26

13. രാമകൃഷ്ണപിള്ളയെ നാടുകടത്തപ്പെട്ടപ്പോൾ  തിരുവിതാംകൂർ ഭരണാധികാരി - ശ്രീമൂലം തിരുനാൾ

14. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ ആരാണ് - പി.രാജഗോപാലാചാരി

15. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എവിടെ - തിരുനെൽവേലി

16. മഹാത്മാഗാന്ധിയെക്കുറിച്ച് മലയാളത്തിൽ ആദ്യമായി ഒരു ഗ്രന്ഥം 'മോഹൻദാസ് കരംചന്ദ് ഗാന്ധി' സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള രചിച്ച വർഷം - 1913

17. സ്വദേശാഭിമാനിയുടെ ആത്മകഥ - എന്റെ നാടുകടത്തൽ

18. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള കണ്ണൂരിൽ അന്തരിച്ച വർഷം - 1916 മാർച്ച് 28 

19. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം (സ്മാരകം) എവിടെയാണ് - പയ്യാമ്പലം

20. സ്വദേശാഭിമാനിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ബി.കല്യാണികുട്ടിയമ്മ എഴുതിയ കൃതി - വ്യാഴവട്ട സ്മരണകൾ

21. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചതെവിടെ - പാളയം (തിരുവനന്തപുരത്തിൽ)

22. പാളയത്തിൽ കെ.രാമകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രസിഡന്റ് - ഡോ രാജേന്ദ്രപ്രസാദ്

23. പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് അർഹനായ പത്രപ്രവർത്തകൻ - ടി.വേണുഗോപാൽ

Post a Comment

Previous Post Next Post