പത്രങ്ങൾ

പത്രങ്ങൾ (Newspapers)

■ ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ 'ബംഗാൾ ഗസറ്റ്' തുടങ്ങിയത് 1780 ജനുവരി 29ന് ജയിംസ്‌ ഹിക്കിയാണ്‌. 'കല്‍ക്കട്ട ജനറൽ അഡ്വൈസര്‍' എന്നാണിത്‌ തുടക്കത്തിൽ അറിയപ്പെട്ടത്‌. “ഇന്ത്യന്‍ പത്രദിന'മായി (Indian Newspaper Day) ജനവരി 29 ആചരിക്കുന്നു. 

■ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം 'ബോംബെ സമാചാര്‍.' 1822ല്‍ ആരംഭിച്ച ഈ പത്രത്തിന്റെ സ്ഥാപകന്‍ ഫര്‍ദൂജ്‌ഞി മാര്‍സ്ബാന്‍ ആണ്‌. ഗുജറാത്തി ഭാഷയിലാണിത്‌.

■ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാളം പത്രം 'ദീപിക.' 1887ല്‍ പ്രസിദ്ധീകരണം തുടങ്ങി.

■ മലയാളത്തിലെ ആദ്യത്തെ പത്രം 'രാജ്യസമാചാരം.” 1847ല്‍ തലശ്ശേരിയില്‍ നിന്ന്‌ ഹെര്‍മന്‍ ഗുണ്ടർട്ട് ആണിത്‌ തുടങ്ങിയത്‌.

■ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ജപ്പാനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന യോമുറി ഷിംബന്‍.

■ 'യങ്‌ ഇന്ത്യ', 'ഹരിജന്‍', 'ഇന്ത്യന്‍ ഒപ്പീനിയന്‍', 'നവജീവന്‍' എന്നിവ ഗാന്ധിജി ആരംഭിച്ച പത്രങ്ങളാണ്.

■ 'നാഷണൽ ഹെറാൾഡ്' സ്ഥാപകൻ ജവാഹർലാല്‍ നെഹ്റു. 'ന്യൂ ഇന്ത്യ', 'കോമണ്‍ വീല്‍' എന്നിവ തുടങ്ങിയത്‌ ആനി ബസന്‍റ്‌.

■ അല്‍ ഹിലാല്‍ സ്ഥാപകന്‍ മൗലാന അബുൾ കലാം ആസാദ്‌. ബാലഗംഗാധര തിലകന്‍ ആരംഭിച്ച പത്രങ്ങളാണ്‌ 'കേസരി', 'മറാത്ത' എന്നിവ.

■ ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമാണ്‌ 1868ല്‍ തുടങ്ങിയ 'മദ്രാസ്‌ മെയില്‍'.

■ ശിശിര്‍കുമാര്‍ ഘോഷ്‌, മോട്ടിലാല്‍ ഘോഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ 1868ല്‍ തുടങ്ങിയ പത്രമാണ്‌ 'അമൃത്ബസാര്‍ പത്രിക'.

■ 1878ല്‍ ജി.എസ്‌. അയ്യര്‍, വീരരാഘവാചാരി തുടങ്ങിയവർ ചേര്‍ന്ന്‌ സ്ഥാപിച്ച ദിനപത്രമാണ്‌ 'ദ ഹിന്ദു'.

■ മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയ പത്രമാണ്‌ "ലീഡർ". “ബന്ദി ജീവന്‍" സച്ചിന്‍ സന്യാല്‍ ആരംഭിച്ച പത്രം. 'നേഷന്‍' പത്രം ആരംഭിച്ചത്‌ ഗോപാലകൃഷ്ണ ഗോഖലെ.

■ 'പ്രബുദ്ധ ഭാരത്'‌, 'ഉദ്ബോധന്‍' എന്നിവ വിവേകാനന്ദന്‍ ആരംഭിച്ച പത്രങ്ങളാണ്‌.

■ യൂറോപ്പിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമാണ്‌ ജര്‍മനിയില്‍ നിന്നുള്ള “ബില്‍ഡ്‌” (Bild).

■ ഡോണ്‍, നേഷന്‍, ജങ്‌ എന്നിവ പാകിസ്ഥാനിൽ നിന്നുള്ള പത്രങ്ങളാണ്. 'ദ ഐലൻഡ്' ശ്രീലങ്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഖലീജ് ടൈംസ് യു.എ.ഇ.യിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. 

■ ദ ഗാഡിയൻ, ഡെയിലി മിറർ, ദ ടൈംസ്, ദ സൺ എന്നിവ ബ്രിട്ടനിൽ നിന്നുള്ള പത്രങ്ങളാണ്.

■ ഇങ്ക്വിലാബ്, യുഗാന്തർ എന്നിവ ബംഗ്ലാദേശിൽ നിന്ന് ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളാണ്.

■ 'പ്രവ്ദ' റഷ്യയിൽ നിന്നുള്ള പത്രമാണ്. ശ്രീലങ്കയിൽ പ്രചാരത്തിലുള്ള പ്രമുഖ തമിഴ് ദിനപത്രമാണ് 'വീരകേസരി'.  

■ ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാർത്താ ഏജൻസി എ.എഫ്.പി (Agence France Presse - 1835)

■ ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയാണ്‌ അമേരിക്കയില്‍ നിന്നുള്ള അസോസിയേറ്റഡ്‌ പ്രസ്സ്‌ (എ.പി).

■ റോയിട്ടര്‍ (Reuter) ബ്രിട്ടനില്‍ നിന്നുള്ള വാര്‍ത്താ ഏജന്‍സിയാണ്‌. ഡി.പി.എ. (Deutsche Presse Agentur) ജര്‍മനിയിലെ വാര്‍ത്താ ഏജന്‍സി.

■ 'ക്യോഡോ ന്യൂസ്‌' ജപ്പാനിലെയും “സിങ്ഹ്വാ ന്യൂസ്‌” ചൈനയിലെയും 'യോന്‍ഹാപ്' ദക്ഷിണ കൊറിയയിലെയും വാര്‍ത്താ ഏജന്‍സികളാണ്‌.

■ ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സികൾ പി.ടി.ഐ. (Press Trust of India), യു.എന്‍.ഐ. (United News of India) എന്നിവ.

■ 1949ലാണ്‌ പി.ടി ഐ. പ്രവര്‍ത്തനമാരംഭിച്ചത്‌ (1941ല്‍ സ്ഥാപിതമായി). ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയും ഇതാണ്‌. അടുത്തിടെ സ്വകാര്യവത്കരിക്കപ്പെട്ട വാര്‍ത്താ ഏജന്‍സിയാണ്‌ യു.എന്‍.ഐ.

■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രമാസികകൾ പുറത്തിറങ്ങുന്നത് ഹിന്ദിയിൽ. രണ്ടാം സ്ഥാനത്ത് ഇംഗ്ലീഷ്. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം ഉത്തർപ്രദേശ്. ഏറ്റവും കൂടുതൽ ഭാഷകളിൽ പത്രങ്ങൾ പുറത്തിറങ്ങുന്നത് ന്യൂഡൽഹിയിൽ നിന്നാണ്. ദിനപത്രമില്ലാത്ത സംസ്ഥാനം അരുണാചൽ പ്രദേശ്.

■ യു.എൻ.ഐ നിലവിൽ വന്നത് 1959ൽ. പ്രവർത്തനം തുടങ്ങിയത് 1961ൽ.

■ 2002ൽ തുടങ്ങിയ 'ന്യൂസ് പേപ്പർ ടുഡേ' ആണ് ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പർ.

■ ലോക പത്രസ്വാതന്ത്ര്യദിനം മെയ് 3.

■ ദേശീയ പ്രസ് ദിനം നവംബർ 16.

Post a Comment

Previous Post Next Post