വ്യാഴം (ജൂപ്പിറ്റർ) ഗ്രഹം
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം. സൂര്യനിൽ നിന്ന് അഞ്ചാമതായി ഭ്രമണം ചെയ്യുന്ന വാതകഭീമൻ ഗ്രഹം. സൂര്യനിൽ നിന്ന് 5.2 AU (77.8 കോടി കിലോമീറ്റർ) അകലെ സ്ഥിതിചെയ്യുന്നു. സൂര്യനെ ഒരുതവണ വലംവെക്കാൻ 11.86 ഭൗമവർഷം വേണം.പത്തുമണിക്കൂറിൽ ഒരു തവണ എന്ന കണക്കിൽ വ്യാഴം സ്വയം കറങ്ങും. ഭൂമിയുടെതിന്റെ 318 മടങ്ങാണ് വ്യാഴത്തിന്റെ പിണ്ഡം. മറ്റ് എല്ലാ ഗ്രഹങ്ങളും കൂടി ചേർന്നാലുള്ളതിന്റെ രണ്ടര ഇരട്ടി വരും വ്യാഴം! എന്നാൽ, വാതകഭീമനായ ഇവന് ഖരരൂപത്തിലുള്ള ഒരു ഉൾഭാഗം ഉണ്ടെങ്കിൽപോലും അതിന് കഷ്ടിച്ച് ഭൂമിയുടെ വലുപ്പമേ കാണൂ! വ്യാഴത്തിന്റെ മധ്യരേഖയിൽ പതിനൊന്ന് ഭൂമികൾ വയ്ക്കാം! വേറൊരുതരത്തിൽ പറഞ്ഞാൽ ഭൂമിക്ക് ഒരു മുന്തിരിയോളം വലുപ്പമേയുള്ളുവെങ്കിൽ വ്യാഴത്തിന് ഒരു ബാസ്ക്കറ്റ് ബോളിന്റെ വലുപ്പമുണ്ട്! ഹൈഡ്രജൻ, ഹീലിയം, കാർബൺ, നൈട്രജൻ എന്നീ മൂലകങ്ങളാണ് ഈ വാതകഭീമനിലുള്ളതെന്നു കരുതുന്നു. ഭാരമേറിയ മൂലകങ്ങൾ അടങ്ങിയ കേന്ദ്രഭാഗത്തിനു ഭൂമിയുടെ 15 മടങ്ങ് ദ്രവ്യമാനമുണ്ട്. അറിയപ്പെടുന്ന 79 - ഓളം ഉപഗ്രഹങ്ങളുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിന് ബുധനെക്കാൾ വലുപ്പമുണ്ട്. സ്വന്തം കാന്തികമണ്ഡലമുള്ളത് ഗാനിമീഡിനു മാത്രം. ഗ്രേറ്റ് റെഡ് സ്പോട്ട് എന്ന ചലനാവസ്ഥയിലുള്ള ചുവന്ന പ്രദേശം ഭൂമിയിൽനിന്നു ദൃശ്യമാകുന്നു. ദീർഘവൃത്താകൃതിയിലെ മേഘവ്യൂഹമാണിത്. ഭൂമിയെക്കാൾ വലുപ്പമുണ്ടിതിന്. വ്യാഴത്തിന്റെ മേഘാവരണത്തിനു കുറച്ചു മണിക്കൂറുകൾ കൊണ്ട് മാറ്റം വരുന്നു. ഇരുണ്ട മേഖലകളെ ബെൽറ്റ് എന്നും തെളിച്ചമുള്ളവയെ സോൺ എന്നും വിളിക്കുന്നു.
വ്യാഴവട്ടം
വ്യാഴത്തിനാണ് ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രികളും പകലുകളും ഉള്ളത്. പത്തു മണിക്കൂറിൽ താഴെ മാത്രമാണ് ഒരു തവണ സ്വയം ഭ്രമണത്തിന് വ്യാഴത്തിന് വേണ്ടത്. ഭൂമിയിലെ ഏകദേശം 12 വർഷം കൊണ്ടാണ് (11.86 വർഷം) വ്യാഴം സൂര്യനെ ഒരുതവണ വലംവെക്കുന്നത്. ഇത് 'വ്യാഴവട്ടം' എന്നറിയപ്പെടുന്നു. യൂറാനസ്, ശുക്രൻ എന്നീ ഗ്രഹങ്ങൾ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നു.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം - വ്യാഴം
2. 2018 ജൂലൈ വരെയുള്ള കണക്കനുസരിച്ച് വ്യാഴത്തിന് എത്ര ഉപഗ്രഹങ്ങളുണ്ട് - 79
3. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം - വ്യാഴം
4. സൂര്യനിൽ നിന്ന് അഞ്ചാം സ്ഥാനത്തുള്ള ഗ്രഹം ഏത് - വ്യാഴം
5. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ കൂടുതലായുള്ള വാതകങ്ങൾ ഏതൊക്കെ? - ഹൈഡ്രജൻ, ഹീലിയം
6. ഏത് ബഹിരാകാശ ദൗത്യമാണ് വ്യാഴത്തിലെ അവ്യക്തമായ വളയങ്ങൾ കണ്ടെത്തിയത്? - വൊയേജർ 1 (1979)
7. എത്ര ബഹിരാകാശ വാഹനങ്ങൾ വ്യാഴത്തിനെ സന്ദർശിച്ചിട്ടുണ്ട് - ഒൻപത്
8. 2016 ൽ വ്യാഴം സന്ദർശിച്ച ബഹിരാകാശവാഹനം - ജൂണോ
9. വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ച നാസ വിക്ഷേപിച്ച പേടകം - ജൂണോ
10. ജൂണോ വിക്ഷേപിച്ച വർഷം - 2011 ഓഗസ്റ്റ് 5
11. സൗരോർജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം ബഹിരാകാശ യാത്ര നടത്തിയ പേടകം - ജൂണോ
12. വ്യാഴത്തിൽ കാണുന്ന വലിയ ചുവന്ന പൊട്ട് എന്താണ്? - ഏകദേശം ഭൂമിയുടെ രണ്ടിരട്ടി വലുപ്പമുള്ള വമ്പൻ കൊടുങ്കാറ്റ്
13. വ്യാഴത്തിലെ ചുവന്നപൊട്ട് കണ്ടെത്തിയത് - റോബർട്ട് ഹുക്ക് (1664)
14. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം - 9 മണിക്കൂർ 55 മിനിറ്റ്
15. സൂര്യനെ ഒരുതവണ വലംവയ്ക്കാൻ വ്യാഴത്തിന് എത്ര ഭൗമവർഷങ്ങൾ വേണം? - പന്ത്രണ്ട്
16. റോമൻ പുരാണമനുസരിച്ച് ആരാണ് ജൂപ്പിറ്റർ? - ദൈവങ്ങളുടെ രാജാവ്
17. ബാഹൃഗ്രഹങ്ങളില് സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹം - വ്യാഴം
18. ഏറ്റവും വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹം - വ്യാഴം
19. റോമന്‍ മിതോളജിയില്‍ സ്വര്‍ഗത്തിന്റെ അധിദേവന്റെ പേരില്‍ (ജൂപ്പിറ്റര്‍) അറിയപ്പെടുന്ന ഗ്രഹം - വ്യാഴം
20. ഭാരതീയ സങ്കല്പത്തിലെ ബൃഹസ്പതിയുടെ പേരില്‍ അറിയപ്പെടുന്ന ഗ്രഹം - ജൂപ്പിറ്റര്‍
21. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം - ജൂപ്പിറ്റര്‍
22. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം - പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ
23. ഗുരുത്വാകര്‍ഷണബലം ഏറ്റവും കൂടിയ ഗ്രഹം - ജൂപ്പിറ്റര്‍
24. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം - ഹൈഡ്രജൻ
25. 1994-ല്‍ ഏത് ഗ്രഹത്തില്‍ പതിച്ച വാല് നക്ഷത്രമാണ് ഷുമാക്കര്‍ ലെവി-9 - ജൂപ്പിറ്റര്‍
26. സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രതിചക്രവാതം - വ്യാഴത്തിലെ ഗ്രേറ്റ് റെഡ് സ്പോട്ട്
27. അമേരിക്കയിലെ നാസ 1989-ല്‍ ഗലീലിയോ പേടകം വിക്ഷേപിച്ചത് ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് - ജൂപ്പിറ്റര്‍
28. അമേരിക്ക 1972-ല്‍ പയനിയർ 10 പേടകം വിക്ഷേപിച്ചത് ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് - ജൂപ്പിറ്റര്‍
29. സൗരയൂഥത്തിൽ പലായന പ്രവേഗം കൈവരിച്ച ആദ്യത്തെ പേടകം - പയനിയർ 10
30. ഗ്രേറ്റ് റെഡ് സ്പോട്ട്, ലിറ്റില്‍ റെഡ് സ്പോട്ട് എന്നിവ കാണപ്പെടുന്ന ഗ്രഹം - ജൂപ്പിറ്റര്‍
31. ഏത് ഗ്രഹവും അതിന്റെ ഉപഗ്രഹങ്ങളും ചേര്‍ന്നാണ് ചെറു സൗരയൂഥം എന്നറിയപ്പെടുന്നത് - ജൂപ്പിറ്റര്‍
32. അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് - ജൂപ്പിറ്റര്‍
33. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം - ഗാനിമീഡ്
34. സൗരയൂഥത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഗ്രഹം - കാലിസ്റ്റോ
35. സൗരയൂഥത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉപഗ്രഹം - അയോ
36. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം - അയോ
37. ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം - അയോ
38. സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന ഉപഗ്രഹം - യൂറോപ്പ
39. വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരമനുഭവപ്പെടുന്ന ഗ്രഹം - വ്യാഴം
40. ഏറ്റവും ഉയര്‍ന്ന പലായന പ്രവേഗനിരക്ക് അനുഭവപ്പെടുന്ന ഗ്രഹം - വ്യാഴം
41. വ്യാഴത്തിന്റെ പലായന പ്രവേഗം - 59.5 കി.മീ/ സെക്കന്റ്
42. വന്‍തോതില്‍ റേഡിയോ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന ഗ്രഹം - വ്യാഴം
43. ദ്രവഗ്രഹം എന്നറിയപ്പെടുന്നത് - ജൂപ്പിറ്റര്‍
44. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചത് - ഗലീലിയോ ഗലീലി
45. ഏറ്റവും ശക്തമായ കാന്തിക മണ്ഡലമുള്ള ഗ്രഹം - വ്യാഴം
46. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ഏതിലാണ് ഒരു വസ്തുവിന് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുക? - വ്യാഴം
47. ജൂണോ എന്ന ദൗത്യം നാസ അയച്ചത് ഏത് ഗ്രഹത്തിലേക്കാണ്? - വ്യാഴം
48. 1610 ൽ വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ഗലീലിയോ ഗലീലി