കെ.ആർ.ഗൗരിയമ്മ

കെ.ആർ.ഗൗരിയമ്മ (K.R. Gowri Amma)

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വ്യക്തി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിത, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ റെക്കോർഡുകൾ കെ.ആർ ഗൗരിയമ്മയ്ക്ക് അവകാശപ്പെട്ടതാണ്. ഏറ്റവും കൂടുതൽ നിയമസഭകളിൽ അംഗമാകുക, കൂടുതൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക, കൂടുതൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുക - ഈ അപൂർവ്വ ബഹുമതികളും ഇവർക്കു സ്വന്തം. തിരുവിതാംകൂർ നിയമസഭയിലേക്ക് 1948-ൽ നടന്ന തിരഞ്ഞെടുപ്പ് മുതൽ തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്നിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഗൗരിയമ്മ മത്സരിച്ചു: ആകെ പതിനാറ് തവണ, പതിമൂന്നിലും വിജയിച്ചു; 1948, 1977, 2006 വർഷങ്ങളിലായിരുന്നു പരാജയം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വനിത നേതാവ് - കെ.ആർ.ഗൗരിയമ്മ

2. സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയിൽ കേരളത്തിൽ വനിതാ കമ്മീഷൻ സ്ഥാപിക്കാൻ മുൻകൈയെടുത്തത് - കെ.ആർ.ഗൗരിയമ്മ

3. കേരള നിയമസഭയിലേക്ക്‌ ഏറ്റവും കൂടുതല്‍ പ്രാവശ്യം തിരഞ്ഞെടുത്ത വനിത - കെ.ആർ.ഗൗരിയമ്മ

4. കേരള നിയമസഭയിലേക്ക്‌ ഏറ്റവും കൂടുതല്‍ പ്രാവശ്യം മത്സരിച്ച വനിത - കെ.ആർ.ഗൗരിയമ്മ

5. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്‌എസ്‌) രൂപവത്കരിച്ച നേതാവ്‌ - കെ.ആർ.ഗൗരിയമ്മ

6. ഇ.എം.എസ്‌ മന്ത്രിസഭയുടെ കാലത്ത്‌ നിയമസഭയില്‍ ഭൂപരിഷ്ക്കരണ ബില്‍ കൊണ്ടവന്ന റവന്യൂ മന്ത്രി - കെ.ആർ.ഗൗരിയമ്മ

7. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത - കെ.ആർ.ഗൗരിയമ്മ

8. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത - കെ.ആർ.ഗൗരിയമ്മ

9. കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത - കെ.ആർ.ഗൗരിയമ്മ

10. കേരളത്തില്‍ മന്ത്രിയായ ആദ്യ അവിവാഹിത (പിന്നീട് വിവാഹിതയായി) - കെ.ആർ.ഗൗരിയമ്മ

11. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രി - കെ.ആർ.ഗൗരിയമ്മ

12. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ എക്സൈസ്‌ മന്ത്രി - കെ.ആർ.ഗൗരിയമ്മ

13. കേരള സംസ്ഥാനത്ത്‌ മന്ത്രിയായ ആദ്യ വനിത - കെ.ആർ.ഗൗരിയമ്മ

14. ഒന്നാം കേരള നിയമസഭയിൽ റവന്യൂ, എക്സൈസ്, ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌ത വ്യക്തി - കെ.ആർ.ഗൗരിയമ്മ

15. ഈഴവ സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ നിയമ ബിരുദധാരി - കെ.ആർ.ഗൗരിയമ്മ

16. കേരള കർഷക സംഘം, കേരള മഹിളാ സംഘം എന്നിവയുടെ പ്രസിഡന്റായിരുന്ന വനിത - കെ.ആർ.ഗൗരിയമ്മ 

17. 1994ൽ കെ.ആർ.ഗൗരിയമ്മ സ്ഥാപിച്ച പാർട്ടി - ജനാധിപത്യ സംരക്ഷണ സമിതി (JSS)

18. കെ.ആർ.ഗൗരിയമ്മയുടെ ആത്മകഥ - ആത്മകഥ 

19. കെ.ആർ.ഗൗരിയമ്മ അന്തരിച്ച തീയതി - 2021 മെയ് 11 (102 ആം വയസ്സ്)

Post a Comment

Previous Post Next Post