അമീർ ഖുസ്രു

അമീർ ഖുസ്രു (Amir Khusro)

ജനനം: 1253

മരണം: 1325 ഒക്ടോബർ

കവിയും ചരിത്രകാരനുമായിരുന്ന അമീർ ഖുസ്രു ഖിൽജി - തുഗ്ലക് ഭരണാധികാരികളുടെ സമകാലികനായിരുന്നു. ഇന്ത്യൻ ശുകം, സിത്താർ വാദ്യത്തിന്റെ ആവിഷ്കർത്താവ്, ഖവ്വാലി സംഗീതത്തിന്റെ പിതാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മഹാനാണ് അമീർ ഖുസ്രു. പേർഷ്യൻ കവിയും ചരിത്രകാരനും കൂടിയായിരുന്നു അദ്ദേഹം. ഡൽഹി സുൽത്താനായിരുന്ന ഇൽത്തുമിഷിന്റെ ഒരു സൈനികന്റെ മകനായി 1253ൽ അമീർ ഖുസ്രു ജനിച്ചു. കുട്ടിക്കാലത്തു തന്നെ മികച്ച രചനകൾ നടത്തി. ഡൽഹിയിലെ അന്നത്തെ ചരിത്രസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കാവ്യങ്ങളും കൃതികളും രചിച്ചു. അലാവുദ്ദിൻ ഖിൽജിയുടെ യുദ്ധവിജയങ്ങളേയും മറ്റും പറ്റി വലിയ പുസ്തകങ്ങളും എഴുതി. തുർക്കി, അറബി ഭാഷകൾക്ക് പുറമേ സംസ്‌കൃതത്തിലും അദ്ദേഹത്തിന് പാണ്ഡിത്യമുണ്ടായിരുന്നു. മതം, ദർശനം, തർക്കം, ഭാഷ, വ്യാകരണം, ഗണിതം, ശാസ്ത്രം തുടങ്ങിയവയെ സംബന്ധിച്ചും അദ്ദേഹം ലേഖനങ്ങൾ എഴുതി. ഇന്ത്യയിലെ ഭൂപ്രകൃതിയെക്കുറിച്ചും ജീവിതത്തെപ്പറ്റിയും തന്റേതായ ഈണത്തിൽ അദ്ദേഹം പാടി.

സംഗീതജ്ഞർ, സംഗീതശൈലികൾ, സംഗീതോപകരണങ്ങൾ എന്നിവയെ സംബന്ധിച്ചും അദ്ദേഹം ധാരാളം കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ കടംകഥകളുടെ സൃഷ്ടാവായും ഖുസ്രു വിശേഷിപ്പിക്കപ്പെടുന്നു. അമീർ ഖുസ്രുവിന്റെ പാട്ടുകൾ ഇന്നും ഉത്തരേന്ത്യൻ ഗ്രാമീണർ പാടി നടക്കുന്നു. സാധാരണക്കാർക്ക് പ്രിയങ്കരനായിരുന്ന ആ ബഹുമുഖപ്രതിഭ 1325ൽ ഈ ലോകത്തോടു വിടപറഞ്ഞു. 'തുഗ്ലക്ക് നാമ' യാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചരിത്ര ഗ്രന്ഥം. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ സ്ഥാനാരോഹണത്തിലേക്കു നയിച്ച സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം. അദ്ദേഹത്തിന്റെ മറ്റൊരു ചരിത്രഗ്രന്ഥമായ താരിക്-ഇ-അലായ് അലാവുദ്ദീൻ ഖിൽജിയുടെ ഭരണത്തിന്റെ ആദ്യത്തെ പതിനാറു വർഷങ്ങളിൽ ഉണ്ടായ സംഭവങ്ങൾ വിശദീകരിക്കുന്നു. മാലിക് കാഫൂറിന്റെ ദക്ഷിണേന്ത്യൻ ആക്രമണ പര്യടനത്തെപ്പറ്റി വിശദമായ ഒരു രൂപരേഖ ഈ ഗ്രന്ഥം നൽകുന്നുണ്ട്.

പ്രധാന കൃതികൾ

■ ലൈലാ മജ്നു

■ താരിഖ് - ഇ - അലൈ 

■ അയൻ - ഇ - സിക്കന്ദരി

■ തുഗ്ലക് നാമ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. അലാവുദ്ദീൻ ഖിൽജിയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രശസ്ത ഉറുദു കവി

2. ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ ഔലിയയുടെ ശവകൂടിരത്തിനു സമീപം അടക്കം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പ്രിയശിഷ്യന്‍

3. തുഗ്ലക്ക്‌ വംശത്തിന്റെ ചരിതമായ തുഗ്ലക്ക്‌ നാമയുടെ കര്‍ത്താവ്‌

4. ഇന്ത്യന്‍ സംഗീതത്തിന്‌ ഗസലുകളെ പരിചയപ്പെടുത്തികൊടുത്തത്‌

5. കവാലി സംഗീതത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌

6. നിസാമുദ്ദീന്‍ ഔലിയയുടെ ആത്മീയ ശിഷ്യന്‍

7. ഹിന്ദി വാക്കുകള്‍ രചനയ്ക്ക്‌ ഉപയോഗിച്ച ആദ്യത്തെ മുസ്ലിം എഴുത്തുകാരന്‍

8. അടിമ, ഖില്‍ജി, തുഗ്ലക്ക്‌ എന്നി മൂന്ന് സുല്‍ത്താനേറ്റ്‌ വംശങ്ങളുടെ രക്ഷാധികാരത്തില്‍ ജീവിക്കാന്‍ യോഗം ലഭിച്ച പണ്ഡിതനാര്

9. ഇന്ത്യയുടെ തത്ത (തുത്തി-ഇ-ഹിന്ദ്) എന്നു വിളിക്കപ്പെട്ടത്‌ ആര്

10. ബാല്‍ബന്‍, അലാവുദ്ദീന്‍ ഖില്‍ജി, ഫിറോസ് ഷാ തുഗ്ലക്ക് എന്നിവരുടെ രക്ഷാധികാരത്തില്‍ കഴിഞ്ഞ പണ്ഡിതന്‍

11. അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈനികപര്യടനങ്ങളുടെ ചരിത്രം അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം രേഖപ്പെടുത്തിയതാരാണ്‌

12. ലൈല മജ്നു എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

13. ഇന്ത്യന്‍ സംഗീതത്തിന്‌ സിത്താറിനെ പരിചയപ്പെടുത്തിയത്‌

14. അബുള്‍ ഹസന്‍ ഏതു പേരിലാണ്‌ ഇന്ത്യാ ചരിത്രത്തില്‍ പ്രസിദ്ധന്‍

15. ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഉറുദു ഭാഷയുടെ പിതാവ്

16. സിത്താർ, തബല എന്നീ സംഗീതോപകരണങ്ങളുടെ ഉപജ്ഞാതാവ്

17. സൂഫികളുടെ ഭക്തിഗാനമായ ഖവ്വാലിയുടെ ഉപജ്ഞാതാവ്

Post a Comment

Previous Post Next Post