കേരള രാഷ്ട്രീയം

കേരള രാഷ്ട്രീയം (Kerala Political History in Malayalam)

■ കേരളത്തിലെ ഒന്നാമത്തെ നിയമസഭ നിലവില്‍ വന്നത് 1957, ഏപ്രില്‍ 1 നാണ്‌;

■ ആദ്യമായി കേരള നിയമസഭയില്‍ പ്രസംഗിച്ച ഇന്ത്യന്‍ രാഷ്‌ട്രപതി കെ. ആര്‍. നാരായണന്‍; 1997 സെപ്റ്റംബർ 18 നായിരുന്നു ഇത്‌.

■ കേരളത്തിലെ ആദ്യഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു, 1956, നവംബര്‍ 22 മുതല്‍ 1960 ജൂലൈ 1 വരെ അദ്ദേഹം കേരള ഗവര്‍ണറായിരുന്നു.

■ 1956 നവംബർ 1-ന് കേരള സംസ്ഥാനം രൂപംകൊള്ളുമ്പോൾ ഗവര്‍ണറുടെ ചുമതല വഹിച്ചിരുന്നത്‌ (ആക്ടിങ്‌ ഗവര്‍ണര്‍) പി.എസ്‌. റാവു.

■ രണ്ടാമത്തെ കേരള ഗവര്‍ണര്‍ വി. വി. ഗിരി (1960-65).

■ കേരള ഗവര്‍ണറായ ഏക മലയാളി വി. വിശ്വനാഥ൯. 1967 മെയ്‌ 15 മുതല്‍ 1973 ഏപ്രില്‍ 1 വരെ അദ്ദേഹം കേരള ഗവര്‍ണറായിരുന്നു.

■ ജ്യോതി വെങ്കിടാചലമാണ്‌ കേരള ഗവര്‍ണറായ ആദ്യവനിത (1977-1982).

■ പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരളഗവര്‍ണര്‍ സിക്കന്തര്‍ഭക്ത്‌. 2004 ഫെബ്രുവരിയിലാണ്‌ അദ്ദേഹം അന്തരിച്ചത്‌. പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരള ഗവര്‍ണര്‍ എം.ഒ.എച്ച്‌. ഫറൂക്ക്‌ (2012).

■ കേരള ഗവര്‍ണറായശേഷം ഇന്ത്യന്‍ രാഷ്ട്രപതിയായത്‌ വി. വി. ഗിരി.

■ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒന്നാമത്തെ കേരളമന്ത്രിസഭ അധികാരമേറ്റത്‌ 1957 ഏപ്രില്‍ 5 ന്‌. 1959, ജൂലൈ 31 വരെ മന്ത്രിസഭ അധിക്കാരത്തില്‍ തുടര്‍ന്നു.

■ പട്ടംതാണുപിള്ളയാണ്‌ കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്‌‌ മുഖ്യമന്ത്രിയാണ്‌ ആര്‍. ശങ്കര്‍ (കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രി).

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്‌ ഇ. കെ. നായനാര്‍. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്നത്‌ സി. എച്ച്‌. മുഹമ്മദ് കോയ.

■ ഏറ്റവും കൂടുതല്‍ തവണ കേരള മുഖ്യമന്ത്രിയായത്‌ കെ. കരുണാകരന്‍ (4 തവണ).

■ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നത്‌ സി.അച്യുതമേനോന്‍.

■ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മന്ത്രിസഭ 1977, മാര്‍ച്ച്‌ 25 ന്‌ അധികാരമേറ്റ കരുണാകരന്റേത്‌. 1977 ഏപ്രില്‍ 25 ന്‌ മന്ത്രിസഭയ്ക്ക്‌ രാജിവെക്കേണ്ടിവന്നു.

■ കേരളനിയമസഭയിലെ ആദ്യത്തെ സ്പീക്കര്‍ ആര്‍.ശങ്കരനാരായണന്‍ തമ്പി. സീതിസാഹിബാണ്‌ രണ്ടാമത്തെ സ്പീക്കര്‍.

■ കെ. ഒ. ആയിഷാബീവിയാണ്‌ കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍. എ. നഫീസത്ത്‌ ബീവിയാണ്‌ രണ്ടാമത്തെ കേരള ഡെപ്യൂട്ടി സ്പീക്കര്‍.

■ സ്‌പീക്കറുടെ ചുമതലകൾ നിര്‍വഹിച്ച കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ നഫീസത്ത്‌ ബീവിയാണ്‌.

■ കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷനേതാവ്‌ പി.ടി. ചാക്കോ. രണ്ടാമത്തെ പ്രതിപക്ഷനേതാവ്‌ ഇം.എം.എസ്‌.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്നത്‌ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌.

■ കെ. കരുണാകരനും ഇ.എം.എസ്സുമാണ്‌ ഏറ്റവും കൂടുതല്‍ തവണ പ്രതിപക്ഷനേതാക്കളായിരുന്നത്‌ (4 തവണവീതം).

■ കേരളനിയമസഭയിലെ ആദ്യത്തെ സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി.

■ ഒന്നാം കേരളനിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്‌ 1957, ഏപ്രില്‍ 27ന്‌.

■ ഏറ്റവും കൂടുതല്‍ കാലം നിലവിലിരുന്നത്‌ നാലാം കേരളനിയമസഭയാണ്‌ 1970, ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച്‌ 22 വരെ. സി.അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി.

■ ഏറ്റവും ദൈര്‍ഘ്യം കുറവ്‌ 6-ാം കേരളനിയമസഭയ്ക്കായിരുന്നു (25/1/1980 മുതല്‍ 17/3/1982 വരെ).

■ തിരഞ്ഞെടുപ്പു നടന്നെങ്കിലും, കേരളത്തില്‍ നിയമസഭ നിലവില്‍ വരാത്തത്‌ 1965ലാണ്‌.

■ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന്‌ കേരള നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌ എം.ചന്ദ്രന്‍. 2006ലെ തിരഞ്ഞെടുപ്പില്‍ 47,671 വോട്ടിന്‌ ആലത്തൂരില്‍ നിന്നാണ്‌ ഇദ്ദേഹം വിജയിച്ചത്‌. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന്‌ തിരഞ്ഞെടുക്കപ്പെട്ട അംഗം എ. എ. അസീസ്‌. 2001ല്‍ 6 വോട്ടിനായിരുന്നു വിജയം.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നത്‌ കെ. എം. മാണി.

■ ഏറ്റവും കുറച്ചുകാലം കേരളത്തില്‍ മന്ത്രിയായിരുന്നത്‌. എം. പി. വീരേന്ദ്രകുമാര്‍; 1987 ല്‍ 5 ദിവസമാണ്‌ ഇദ്ദേഹം മന്ത്രിയായിരുന്നത്‌..

■ നിയമസഭയെ അഭിമുഖീകരിക്കാതെ രാജിവെക്കേണ്ടിവന്ന മന്ത്രി കെ. മുരളീധരന്‍.

■ ഒരു നിയമസഭാകാലം മുഴുവന്‍ സ്പീക്കര്‍ പദവിയിലിരുന്ന ഏക വ്യക്തി എം.വിജയകുമാര്‍. ഏറ്റവും കുറച്ചുകാലം സ്പീക്കര്‍ പദവിയിലിരുന്നത്‌ എ സി. ജോസ്‌. ഏറ്റവും കൂടുതല്‍ തവണ 'കാസ്റ്റിങ്‌ വോട്ട്' പ്രയോഗിച്ച സ്പീക്കറും എ.സി. ജോസാണ്‌.

■ ഒരേമണ്ഡലത്തില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗം കെ.എം. മാണി (പാലാ).

■ കേരള നിയമസഭയിലേക്ക്‌ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി എം.ഉമേഷ്റാവു. മഞ്ചേശ്വരത്തുനിന്ന്‌ 1957 ലാണ്‌ ഇത്തരത്തില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ്‌ അവതരിപ്പിച്ച ധനകാര്യമന്ത്രി കെ. എം. മാണിയാണ്‌.

■ കേരളനിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗം കെ.ആര്‍. ഗൗരിയമ്മ. ആര്‍.ബാലകൃഷ്ണപിള്ളയാണ്‌ ഏറ്റവും പ്രായം കുറഞ്ഞ അംഗം.

■ കേരളനിയമസഭയില്‍ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന ആംഗ്ലോ ഇന്ത്യന്‍ അംഗം (നോമിനേറ്റഡ്‌) സ്റ്റീഫന്‍ പാദുവ. ഡബ്ല്യു. എച്ച്‌. ഡിക്രൂസായിരുന്നു ഒന്നാം കേരളനിയമസഭയിലെ നോമിനേറ്റഡ്‌ അംഗം.

■ 10-ാം കേരളനിയമസഭയിലാണ്‌ (1996-2001) ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നത്‌ (13 പേര്‍). മൂന്നാം നിയമസഭയില്‍ കേവലം ഒരു വനിതാ അംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. (കെ.ആര്‍. ഗൗരിയമ്മ)

■ കേരളം 7 തവണ രാഷ്ട്രപതിഭരണത്തിന്‍ കീഴിലായിരുന്നിട്ടുണ്ട്‌. ഭരണഘടനയുടെ 356-ാം വകുപ്പുപ്രകാരം ആദ്യമായി നിയമസഭ പിരിച്ചുവിട്ട്‌ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്‌ കേരളത്തിലാണ്‌ (31/7/1959).

■ 1982 മാര്‍ച്ച്‌ 17 മുതല്‍ മെയ്‌ 23 വരെയാണ്‌ ഏറ്റവുമൊടുവിലായി രാഷ്ട്രപതിഭരണം നിലവിലിരുന്നത്‌.

■ ഒന്നാമത്തെ കേരളനിയമസഭയില്‍ ആകെ 127 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. തിരഞ്ഞെടുക്കപ്പെട്ട 126 അംഗങ്ങളും നോമിനേറ്റു ചെയ്യപ്പെട്ട ഒരു ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയും.

■ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട കേരളത്തിലെ ഏക എം.എല്‍.എ. ആര്‍ ബാലകൃഷ്ണപിള്ള. 1990, ജനവരി 15 നാണ്‌ സ്പീക്കർ വര്‍ക്കല രാധാകൃഷ്ണന്‍ ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്‌.

■ കേരളനിയമസഭയിലേക്ക്‌ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്‌ 1957 ഫിബ്രവരി - മാര്‍ച്ചിലാണ്‌.

■ നിലവില്‍ 141 അംഗങ്ങളാണ്‌ കേരളനിയമസഭയിലുള്ളത്‌. 140 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നോമിനേറ്റ്‌ ചെയ്യപ്പെട്ട ഒരു ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയും.

■ 20 ലോക്‌സഭാ മണ്ഡലങ്ങളാണ്‌ കേരളത്തില്‍. രാജ്യസഭാംഗങ്ങൾ 9.

■ ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളുള്ള ജില്ല മലപ്പുറം. ഏറ്റവും കുറവ്‌ വയനാട്ടില്‍.

■ ഇതുവരെയായി 6 മലയാളികളെ രാജ്യസഭയിലേക്ക്‌ രാഷ്ട്രപതി നോമിനേറ്റു ചെയ്തിട്ടുണ്ട്‌. സര്‍ദാര്‍ കെ.എം പണിക്കരായിരുന്നു ആദ്യത്തെയാൾ. ജി,രാമചന്ദ്രന്‍, ജി. ശങ്കരക്കുറുപ്പ്‌, അബുഎബ്രഹാം, കെ. കസ്തൂരിരംഗന്‍ എന്നിവരാണ്‌ മറ്റുള്ളവര്‍.

■ കേരളത്തില്‍ എം.എല്‍.എ., എം.പി., സ്പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തിയാണ്‌ സി.എച്ച്‌ മുഹമ്മദ് കോയ.

■ ഏറ്റവും കുറഞ്ഞപ്രായത്തില്‍ കേരളമുഖ്യമന്ത്രിയായത്‌ എ.കെ. ആന്‍റണി.

■ കേരളമുഖ്യമന്ത്രിയായശേഷം, പഞ്ചാബ്‌, ആന്ധ്ര പ്രദേശ്‌ എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചത്‌ പട്ടം താണുപിള്ള.

■ കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആര്‍. ശങ്കറായിരുന്നു. അവുക്കാദര്‍കുട്ടിനഹയാണ്‌ ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ ഉപമുഖ്യമന്ത്രിയായത്‌. ഉപമുഖ്യമന്ത്രിസ്ഥാനം ഭരണഘടനാപരമായ പദവിയല്ല.

■ തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരളം എന്നീ ഭരണഘടകങ്ങളുടെ തലപ്പത്തിരുന്നിട്ടുള്ള ഏക വ്യക്തിയാണ്‌ പട്ടം താണുപിള്ള

■ 1956 നവംബര്‍ 1 നാണ്‌ കേരള ഹൈക്കോടതി നിലവില്‍വന്നത്‌. കേരളത്തിനു പുറമെ, ലക്ഷദ്വീപുകൂടി അധികാരപരിധിയില്‍പ്പെടുന്നു. ആസ്ഥാനം എറണാകുളം.

■ കെ.ടി. കോശിയാണ്‌ കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ്‌ ജസ്റ്റിസ്‌. കെ.ശങ്കരനാണ്‌ രണ്ടാമത്തെ ചീഫ്‌ ജസ്റ്റിസ്‌.

■ പാറക്കുളങ്ങര ഗോവിന്ദമേനോനാണ് സുപ്രീം കോടതി ജഡ്ജിയായ ആദ്യത്തെ മലയാളി.

Post a Comment

Previous Post Next Post