കേരള മുഖ്യമന്ത്രിമാർ

കേരളത്തിലെ മുഖ്യമന്ത്രിമാർ

1956 നവംബർ 1, കേരളം സംസ്ഥാനം നിലവിൽ വന്ന ദിവസമാണത്. കേരളം സംസ്ഥാനപദവി നേടിയതോടെ രാജപ്രമുഖവാഴ്ച അവസാനിക്കുകയും പകരം പി.എസ്.റാവു ആക്ടിങ് ഗവർണറായി നിയമിക്കപ്പെടുകയും ചെയ്തു. 1956 നവംബർ 22-ന് ഡോ.ബി. രാമകൃഷ്ണറാവുവിനെ സംസ്ഥാനഗവർണറായി നിയമിച്ചു. സംസ്ഥാനം രൂപീകരിക്കുമ്പോൾ നിയമസഭയും മന്ത്രിസഭയും ഇല്ലാതിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം നമ്മുടേതായിരുന്നു. അതിനാൽ തിരു-കൊച്ചിയിൽ നിലനിന്ന രാഷ്ട്രപതിഭരണം പുതുതായി പിറവിയെടുത്ത കേരളത്തിലും തുടർന്നു. കേരളത്തിലെ ആദ്യ നിയമസഭാ തിരെഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ നടന്നു. ആ തിരെഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി. തുടർന്ന് 1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസ് നമ്പൂതിരിപ്പാട് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി. അങ്ങനെ 155 ദിവസം നീണ്ട രാഷ്‌ട്രപതി ഭരണത്തിന് അവസാനം കുറിച്ചു. (1956 നവംബർ ഒന്ന് മുതൽ 1957 ഏപ്രിൽ അഞ്ചുവരെ).

ലോകത്ത് ആദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഇ.എം.എസ്. പത്തുമന്ത്രിമാർ കൂടി ആ മന്ത്രിസഭയിൽ ഉണ്ടായിരുന്നു - സി.അച്യുതമേനോൻ, ടി.വി.തോമസ്, കെ.സി.ജോർജ്ജ്, കെ.പി.ഗോപാലൻ, പി.കെ.ചാത്തൻമാസ്റ്റർ, ജോസഫ് മുണ്ടശ്ശേരി, കെ.ആർ.ഗൗരിയമ്മ, ഡോ.എ.ആർ.മേനോൻ, വി.ആർ.കൃഷ്ണയ്യർ, ടി.എ.മജീദ് എന്നിവരായിരുന്നു മന്ത്രിമാർ. പ്രതിപക്ഷം നടത്തിയ വിമോചനസമരത്തെ തുടർന്ന് ഇ.എം.എസ്, മന്ത്രിസഭയെ പുറത്താക്കി രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. 1959 ജൂലൈ 31-നാണ് ഇ.എം.എസ് മന്ത്രിസഭയെ പുറത്താക്കിയത്. അങ്ങനെ കേരളം രണ്ടാമതും രാഷ്‌ട്രപതി ഭരണത്തിൽ കീഴിലായി.

1960 ഫെബ്രുവരി ഒന്നിന് നടന്ന തെരെഞ്ഞെടുപ്പിൽ പി.എസ്.പി - കോൺഗ്രസ് സഖ്യം ഭൂരിപക്ഷം നേടി. 1960 ഫെബ്രുവരി 22-ന് പി.എസ്.പി നേതാവ് പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയായതോടെ, കേരളത്തിൽ 206 ദിവസം നീണ്ട രണ്ടാമത്തെ രാഷ്‌ട്രപതി ഭരണവും അവസാനിച്ചു. പഞ്ചാബ് ഗവർണറായി നിയമിക്കപ്പെട്ടതോടെ പട്ടം താണുപിള്ള രാജി വച്ചു. തുടർന്ന് കോൺഗ്രസിലെ ആർ.ശങ്കർ മുഖ്യമന്ത്രിയായി. അദ്ദേഹം 715 ദിവസം ഭരണം നടത്തി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനെത്തുടർന്ന് ശങ്കർ പുറത്തായി. 1964 സെപ്റ്റംബർ 10 മുതൽ 1965 മാർച്ച് 24-വരെ കേരളം രാഷ്‌ട്രപതി ഭരണത്തിൻ കീഴിലുമായി. 1965-ലെ തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. അതിനാൽ രാഷ്ട്രപതിഭരണം വീണ്ടും നീട്ടി; 1967 മാർച്ച് ആറു വരെ. 1967-ലെ തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ ഇ.എം.എസ്. രണ്ടാമതും കേരള മുഖ്യമന്ത്രിയായി. അങ്ങനെ രണ്ടുതവണ കേരള മുഖ്യമന്ത്രിയാവുന്ന ആദ്യവ്യക്തി എന്ന ബഹുമതി ഇ.എം.എസ് സ്വന്തമാക്കി. 971 ദിവസം അധികാരത്തിലിരുന്ന ഇ.എം.എസ് മന്ത്രിസഭാ 1969 ഒക്ടോബറിൽ വീണു.

പിന്നീട് സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1969 നവംബർ ഒന്നിന് സ്ഥാനമേറ്റു. 1970 ജൂൺ 26-ന് ആ നിയമസഭ പിരിച്ചു വിട്ടു. 1970 സെപ്റ്റംബർ 17-ന് നടന്ന തിരഞ്ഞെടുപ്പിൽ അച്യുതമേനോൻ വീണ്ടും അധികാരത്തിലെത്തി. 1977 മാർച്ച് 25-വരെ ഭരണത്തിലിരുന്നു അച്യുതമേനോൻ. അങ്ങനെ തുടർച്ചയായി ആയിരം ദിവസത്തിലേറെ കേരള മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ആദ്യ വ്യക്തിയായി. 1977-ലെ തിരെഞ്ഞെടുപ്പ് വിജയത്തോടെ കോൺഗ്രസിലെ കെ.കരുണാകരൻ മുഖ്യമന്ത്രിയായി. കരുണാകരന് ശേഷം 1977 ഏപ്രിൽ 27-ന് കോൺഗ്രസിലെ തന്നെ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. 1978 ഒക്ടോബർ 27-ന് ആന്റണി രാജിവച്ചു. തുടർന്ന്, സി.പി.ഐ നേതാവ് പി.കെ.വാസുദേവൻ നായർ 1978 ഒക്ടോബർ 29-ന് മുഖ്യമന്ത്രിയായി. അദ്ദേഹം 1979 ഒക്ടോബർ ഏഴിന് രാജിവച്ചു. ഒക്ടോബർ 12-ന് മുസ്ലിം ലീഗ് നേതാവ് സി.എച്ച്.മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. 1979 നവംബർ 30-ന് നിയമസഭ പിരിച്ചുവിട്ടു. 1979 ഡിസംബർ അഞ്ച് മുതൽ 1980 ജനുവരി 25 വരെ കേരളം രാഷ്‌ട്രപതി ഭരണത്തിൻകീഴിലായി. 1980-ലെ തെരഞ്ഞെടുപ്പോടെ ഇ.കെ.നായനാർ മുഖ്യമന്ത്രിയായി. അദ്ദേഹം രാജിവച്ചതിനെത്തുടർന്ന് 1981 ഒക്ടോബർ 21 മുതൽ ഡിസംബർ 28 വരെ കേരളം രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായിരുന്നു. 1981 ഡിസംബർ 28-ന് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. ആ മന്ത്രിസഭ നിലംപതിച്ചപ്പോൾ കേരളം രാഷ്‌ട്രപതി ഭരണത്തിൽ കീഴിലായി; മാർച്ച് 17 മുതൽ മെയ് 24 വരെ. പിന്നീടൊരിക്കലും കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഉണ്ടായിട്ടില്ല.

1982-ലെ തെരഞ്ഞെടുപ്പോടെ കെ.കരുണാകരൻ മുഖ്യമന്ത്രിയായി. അടുത്ത തിരഞ്ഞെടുപ്പിൽ ഇ.കെ.നായനാർ 1987 മാർച്ച് 26-ന് മുഖ്യമന്ത്രിയായി. 1991-ൽ കെ.കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായി. അദ്ദേഹം രാജി വച്ചപ്പോൾ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. 1995 മാർച്ച് 22-ന്. 1996-ൽ ഇ.കെ.നായനാർ വീണ്ടും മുഖ്യമന്ത്രിയായി. 2001 മെയ് 10-ന് വീണ്ടും തെരെഞ്ഞെടുപ്പ്. ആന്റണി മെയ് 17-ന് മൂന്നാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റു. എ.കെ.ആന്റണി രാജിവച്ചതിന് തുടർന്ന് കോൺഗ്രസിലെത്തന്നെ ഉമ്മൻ ചാണ്ടി ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രിയായി. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിനെത്തുടർന്ന് വി.എസ് അച്യുതാനന്ദൻ മെയ് 18-ന് മുഖ്യമന്ത്രിയായി. കാലാവധി പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ഭരണത്തിനുശേഷം 2011-ൽ ഉമ്മൻ ചാണ്ടി വീണ്ടും അധികാരത്തിലേറി അഞ്ച് വർഷം പൂർത്തിയാക്കി. 2016 മേയ് 16ന് നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം പിണറായി വിജയൻ മുഖ്യമന്ത്രിയായി.

ഇ.എം.എസ് നമ്പൂതിരിപ്പാട് (1957-59, 1967-69)

■ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

■ 1935ൽ കെ.പി.സി.സി സെക്രട്ടറി ആയിരുന്നത്

■ മുഖ്യമന്ത്രിയായശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി

■ തപാൽ സ്റ്റാമ്പിൽ (2001) പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി

■ പ്രഭാതം എന്ന പത്രത്തിന്റെ എഡിറ്ററായിരുന്ന കേരള മുഖ്യമന്ത്രി

■ ഒന്നാം നിയമസഭയിലേക്ക് നീലേശ്വരത്ത് (കാസർഗോഡ്) നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്

പട്ടം എ. താണുപിള്ള (1960-62)

■ കേരള സംസ്ഥാനത്ത്‌ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക്‌ നേതൃത്വം നല്‍കിയ ആദ്യ നേതാവ്‌

■ രാജിവെച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി

■ കേരള മുഖ്യമന്ത്രിയായ ശേഷം മറ്റൊരു സംസ്ഥാനത്ത്‌ (ആദ്യം പഞ്ചാബില്‍ പിന്നീട്‌ ആന്ധ്രാപ്രദേശില്‍) ഗവര്‍ണറായ ആദ്യ നേതാവ്‌

■ കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം

■ ഭരണഘടനാ നിര്‍മ്മാണസഭയില്‍ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്തശേഷം കേരള മുഖ്യമന്ത്രിയായ ആദ്യ നേതാവ്‌

■ കേരള മുഖ്യമന്ത്രിയായ ഏക പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌

■ തിരു-കൊച്ചിയില്‍ കോണ്‍ഗ്രസിതര സര്‍ക്കാര്‍ രൂപവത്കരിച്ച ആദ്യ നേതാവ്‌

■ ഇന്ത്യയില്‍ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ സോഷ്യലിസ്റ്റ്‌ നേതാവ്‌

■ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യമന്ത്രി

■ കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി

■ തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരളം എന്നീ മൂന്ന്‌ ഭരണഘടകങ്ങളില്‍ ഭരണസാരഥിയായ ഏക വ്യക്തി

■ പത്തൊന്‍പതാം നൂറ്റാണ്ടില്‍ (1885) ജനിച്ച ഏക കേരള മുഖ്യമന്ത്രി

■ ഏറ്റവും കുറച്ച്‌ കാലം തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നത്‌

■ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസില്‍ നിന്ന്‌ രാജിവെച്ച്‌ ഡമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപവല്‍ക്കരിച്ച നേതാവ്‌

■ രാജിവെച്ച ആദ്യത്തെ തിരുവിതാംകൂര്‍ ഭരണസാരഥി

■ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക്‌ പ്രധാനമന്ത്രിയെന്ന നിലയില്‍ നേതൃത്വം നല്‍കിയത്‌

■ തിരുവിതാംകൂറില്‍ ഉത്തരവാദഭരണ പ്രക്ഷോഭണത്തിന്റെ ആദ്യത്തെ ഡിക്ടേറ്ററായിരുന്നത്‌

■ ഏറ്റവും കൂടുതല്‍ കാലം തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്നത്‌

■ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപവല്‍ക്കരിക്കാന്‍ സി.വി കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്ഹോക്ക്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌

■ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്

ആര്‍. ശങ്കര്‍ (1962-64)

■ ജനിച്ചത്‌ തിരുവിതാംകൂറിലാണെങ്കിലും 1960ല്‍ കണ്ണൂരില്‍ നിന്നും നിയസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട നേതാവ്‌

■ കൊല്ലം ജില്ലക്കാരനായ ആദ്യ കേരള മുഖ്യമന്ത്രി

■ ഏത്‌ കേരള മുഖ്യമന്ത്രിയുടെ പേരിലാണ്‌ കൊല്ലത്ത്‌ ആശുപത്രിയുള്ളത്‌

■ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന്‌ രാജിവെച്ച ഏക കേരള മുഖ്യമന്ത്രി

■ കേരള നിയമസഭയില്‍ ബജറ്റ്‌ അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി

■ കേരളത്തിലെ രണ്ടാമത്തെ ധനമന്ത്രി

■ വിമോചന സമരകാലത്ത്‌ കെ.പി.സി.സി പ്രസിഡന്റ്‌

■ കൊല്ലത്തെ ശ്രീനാരായണ കോളേജ്‌ പടുത്തുയര്‍ത്തിയത്‌

■ 1954-ല്‍ ദിനമണി എന്ന പേരില്‍ ഒരു ദിനപത്രം ആരംഭിച്ചത്‌

■ മൂന്നാമത്തെ കേരള മുഖ്യമന്ത്രി

■ കോണ്‍ഗ്രസിന്റെ നയപരിപാടികളുമായി പൊരുത്തപ്പെടാത്ത ഹിന്ദു എംഎല്‍എ മാരെ സംഘടിപ്പിച്ച്‌ ഡമോക്രാറ്റിക്‌ കോണ്‍ഗ്രസിനു രൂപംകൊടുത്ത നേതാവ്‌

■ മന്നത്ത്‌ പദ്മനാഭനോടൊപ്പം ചേര്‍ന്ന്‌ ഹിന്ദു മഹാമണ്ഡലത്തിന്‌ രൂപം കൊടുത്ത നേതാവ്‌

■ തിരു-കൊച്ചി സംയോജനത്തെത്തുടര്‍ന്ന്‌ മന്നത്തു പദ്മനാഭന്‍ പ്രസിഡന്റായിട്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗമായ നേതാവ്‌

■ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, കേരള മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി

■ ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി

■ കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി

■ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ ഈഴവ സമുദായാംഗം

■ കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്സ്‌ മുഖ്യമന്ത്രി

സി.അച്യുതമേനോൻ (1969-70, 1970-77)

■ 2012ല്‍ ഏത്‌ മുന്‍മുഖ്യമന്ത്രിയുടെ ജന്മശതാബ്ദിയാണ്‌ ആഘോഷിച്ചത്‌

■ കേരളത്തില്‍ ഡയസ്‌നോണ്‍ കൊണ്ടുവന്ന മുഖ്യമന്ത്രി

■ തിരഞ്ഞെടുപ്പിനെ നേരിട്ട്‌ അധികാരം നിലനിര്‍ത്തിയ ആദ്യ കേരള മുഖ്യമന്ത്രി

■ നിയമസഭാംഗമല്ലാതിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി

■ ഏത്‌ മുഖ്യമന്ത്രിയുടെ കാലത്താണ്‌ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 1970 ല്‍ പുതുക്കിയത്‌

■ ഒന്നാം ഇ.എം.എസ്‌ മന്ത്രിസഭയിലെ അംഗങ്ങളില്‍ പിന്നീട്‌ കേരള മുഖ്യമന്ത്രിയായ ഏക വ്യക്തി

■ കേരള നിയമസഭയില്‍ ആദ്യ ബജറ്റ്‌ അവതരിപ്പിച്ചത്‌

■ സ്മരണയുടെ ഏടുകള്‍ എന്ന പുസ്തകം രചിച്ച കേരള മുഖ്യമന്ത്രി

■ കിസാന്‍ പാഠപുസ്തകം, കേരളം-പ്രശ്നങ്ങളും സാധ്യതകളും എന്നീ കൃതികള്‍ രചിച്ചത്‌

■ സോവിയറ്റ്‌ നാട്‌ രചിച്ച മുഖ്യമന്ത്രി

■ എച്ച്‌. ജി വെല്‍സിന്റെ ലോകചരിത്രസംഗ്രഹം പരിഭാഷപ്പെടുത്തിയ മുഖ്യമന്ത്രി

■ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ മുഖ്യമന്ത്രി

■ തുടര്‍ച്ചയായി രണ്ട്‌ പ്രാവശ്യം കേരള മുഖ്യമന്ത്രിയായ ആദ്യ നേതാവ്‌

■ രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായി നിയമിതനായ ആദ്യ വ്യക്തി

■ കേരള നിയമസഭയുടെ ചരിത്രത്തില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി

■ വിമോചന സമരം (1959) നടക്കുമ്പോള്‍ കേരളത്തില്‍ ആഭ്യന്തര വകുപ്പുമന്ത്രി ആരായിരുന്നു

■ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേരള മുഖ്യമന്ത്രി

■ ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി

■ കേരള സംസ്ഥാനത്തിന്റെ പ്രഥമ ധനമന്ത്രി

■ കേരള മുഖ്യമന്ത്രിമാരില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ വ്യക്തി

കെ.കരുണാകരൻ (1977-77, 1981-82, 1982-87, 1991-95)

■ 'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്നത്

■ അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി

■ 5 വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി

■ ഏറ്റവും കൂടുതൽ തവണ (4 തവണ) മുഖ്യമന്ത്രിയായ വ്യക്തി

■ ഏറ്റവും കുറച്ചുകാലം ഭരിച്ചത് ആരുടെ മന്ത്രിസഭ (1977, 4 മാസം)

■ രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടപെട്ട നേതാവ്

■ കേന്ദ്രത്തിൽ നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ച കേരള മുഖ്യമന്ത്രി

■ ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ നേരിട്ട മുഖ്യമന്ത്രി

■ പഞ്ചായത്ത് രാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി

എ.കെ.ആന്റണി (1977-78, 1995-96, 2001-2004)

■ രാജ്യസഭാംഗമായിരിക്കേ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി

■ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌

■ കേരളത്തില്‍ തൊഴിലില്ലായ്മ വേതനം നടപ്പാക്കിയ മുഖ്യമന്ത്രി

■ സംസ്ഥാന ജീവനക്കാര്‍ക്ക്‌ ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്ത്രി

■ വി.കെ കൃഷ്ണമേനോനു ശേഷം പ്രതിരോധ മന്ത്രിയായ മലയാളി

■ കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യ വ്യക്തി

■ കേരളത്തില്‍ ചാരായ നിരോധനം കൊണ്ടു വന്ന മുഖ്യമന്ത്രി

■ കേരളത്തില്‍ ത്രിതല പഞ്ചായത്ത്‌ രാജ്‌ സംവിധാനം നിലവില്‍വന്നത്‌ ഏത്‌ മുഖ്യമന്ത്രിയുടെ കാലത്ത്‌

■ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവിവാഹിതനായിരുന്നത്‌ (പിന്നീട്‌ വിവാഹിതനായി)

■ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ (37) കേരള മുഖ്യമന്ത്രിയായത്‌

പി.കെ.വാസുദേവൻ നായർ (1978-79)

■ ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വ്യക്തി

സി.എച്ച്.മുഹമ്മദ് കോയ (1979-79)

■ സീതി ഹാജി അന്തരിച്ചപ്പോള്‍ കേരള നിയമസഭയില്‍ സ്പീക്കറായതാര്‌

■ കാലിക്കറ്റ്‌ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വിദ്യാഭ്യാസ മന്ത്രി

■ 1983 സെപ്റ്റംബര്‍ 28 ന്‌ ഹൈദരാബാദില്‍ വെച്ച്‌ നിര്യാതനായ നേതാവ്‌

■ ഞാന്‍ കണ്ട മലേഷ്യ രചിച്ചതാര്‌

■ രാജിവെച്ച ആദ്യ കേരള നിയമസഭാ സ്പീക്കര്‍

■ രാജിവെച്ച ആദ്യ കേരള നിയമസഭാംഗം (1961)

■ കേരള മുഖ്യമന്ത്രിയായ പ്രാദേശിക പാര്‍ട്ടി നേതാവ്‌

■ കേരള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും അംഗബലം (6) കുറഞ്ഞ മന്ത്രിസഭയുടെ തലവന്‍

■ മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം ഉപമുഖ്യമന്ത്രിയായ ഏക നേതാവ്‌

■ കേരളത്തില്‍ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക നേതാവ്‌

■ മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം സംസ്ഥാനത്ത്‌ മന്ത്രിസ്ഥാനം വഹിച്ച ഏക വ്യക്തി

■ സാങ്കേതികമായി സ്വതന്ത്രാംഗമെന്ന നിലയില്‍ സ്പീക്കറായ ഏക വൃക്തി

■ കേരള നിയമസഭയുടെ ചരിത്രത്തില്‍ സ്പീക്കറായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

■ എം.എല്‍.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കര്‍, മുഖ്യമന്ത്രി, എന്നീ പദവികള്‍ വഹിച്ച ഏക മലയാളി

■ കേരളത്തില്‍ മുഖ്യമന്ത്രിയായ ഏക മുസ്ലിം

■ കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ നേതാവ്‌

ഇ.കെ നായനാർ (1980-81, 1987-91, 1996-2001)

■ കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി

■ ഏറ്റവു കൂടുതൽ കാലം (4009 ദിവസം) മുഖ്യമന്ത്രിയായിരുന്ന വ്യക്തി 

■ 'മൈ സ്ട്രഗ്ഗിൽ' ആരുടെ ആത്മകഥ

ഉമ്മൻ‌ചാണ്ടി (2004-2006, 2011-2016)

■ സുതാര്യകേരളം പദ്ധിതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി

■ മികച്ച പൊതുപ്രവർത്തനത്തിനുള്ള (ജനസമ്പർക്ക പരിപാടിയ്ക്ക്) ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്‌കാരം ലഭിച്ച കേരള മുഖ്യമന്ത്രി

■ ആരെക്കുറിച്ച് പി.ടി. ചാക്കോ എഴുതിയ ജീവചരിത്രമാണ് 'തുറന്നിട്ട വാതിൽ'

വി.എസ്‌ അച്യുതാനന്ദന്‍ (2006-2011)

■ ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തില്‍ പ്രതിപക്ഷ നേതാവായത്‌

■ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വജ്ര ജൂബിലി വേളയില്‍ കേരള മുഖ്യമന്ത്രി

■ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി വേളയില്‍ കേരള മുഖ്യമന്ത്രി

■ പന്ത്രണ്ട്‌, പതിമൂന്ന്‌ കേരള നിയമസഭകളിലെ ഏറ്റവും പ്രായം കൂടിയ അംഗം

■ സമരത്തിന്‌ ഇടവേളകളില്ല എന്ന പുസ്തകം രചിച്ചത്‌

■ ആദ്യത്തെ എം.ടി ചന്ദ്രസേനന്‍ പുരസ്ക്കാരത്തിനര്‍ഹനായത്‌

■ അഞ്ചുവര്‍ഷം തികച്ചുഭരിച്ച രണ്ടാമത്തെ സി.പി.എം കാരനായ മുഖ്യമന്ത്രി

■ സമരം തന്നെ ജീവിതം രചിച്ചതാര്‌

■ ഇ.എം.എസിനെ ഒഴിവാക്കിയാല്‍ മന്ത്രിയാകാതെ മുഖ്യമന്ത്രിയായ ഏക നേതാവ്‌

■ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ സത്യപ്രതിജ്ഞ ചെയ്ത്‌ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ നേതാവ്‌

■ കേരള പിറവിയുടെ സുവര്‍ണ ജൂബിലി വേളയില്‍ മുഖ്യമന്ത്രി

■ രാജ്ഭവനുപുറത്ത്‌ സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ കേരള മുഖ്യമന്ത്രി

■ ഏറ്റവും കൂടിയ പ്രായത്തില്‍ (83 ൽ) കേരള മുഖ്യമന്ത്രി

■ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രി

■ പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി

പിണറായി വിജയൻ (2016-2021)

■ കേരളത്തിന്റെ 22 മത്തെ മുഖ്യമന്ത്രി

■ ആരുടെ പ്രധാന പുസ്തകങ്ങളാണ് നവകേരളത്തിലേയ്ക്ക്, കേരളം ചരിത്രവും വർത്തമാനവും, ഇടതുപക്ഷ നിലപാടുകളും തുടരേണ്ടപോരാട്ടങ്ങളും

■ രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി 

Post a Comment

Previous Post Next Post