ഷാജഹാൻ ചക്രവർത്തി

ഷാജഹാൻ ചക്രവർത്തി ജീവ ചരിത്രം (Shahjahan)

ലോകാത്ഭുതങ്ങളിൽ ഒന്നായ 'താജ്‌മഹൽ' നിർമ്മിച്ചത് ഷാജഹാനാണ്. തന്റെ പ്രിയതമയായ മുംതാസിന്റെ സ്‌മരണയെ നിലനിർത്താൻ വേണ്ടിയാണ് ഈ അനശ്വര പ്രേമസ്മാരകം അദ്ദേഹം നിർമ്മിച്ചത്. നൂറ്റാണ്ടുകൾക്ക് ശേഷവും താജ്മഹലിന്റെ ആകർഷണീയതയ്ക്കും, ഗാംഭീര്യത്തിനും അല്പംപ്പോലും കോട്ടം തട്ടിയിട്ടില്ല. 1592-ൽ ലാഹോറിലാണ് ഷാജഹാൻ ജനിച്ചത്. ജഹാംഗീർ ചക്രവർത്തിയുടെ മകനായിരുന്നു. ഹിന്ദു സ്ത്രീയായിരുന്നു അമ്മ. കുട്ടിക്കാലത്തെ പേര് ഖുറം എന്നായിരുന്നു. പഠനത്തിലും ആയുധകലയിലും സമർത്ഥനായിരുന്നു. ഖുറാമിനോട് മുത്തച്ഛനായിരുന്ന അക്ബർ ചക്രവർത്തിക്ക് അതീവ വാത്സല്യമായിരുന്നു. പല പ്രദേശങ്ങളുടെയും ഭരണച്ചുമതല ജഹാംഗീർ ചക്രവർത്തി ഷാജഹാനെ ഏൽപ്പിച്ചു.

ഷാജഹാൻ മുഗൾ ചക്രവർത്തി ആയതിനുശേഷമാണ് ആ രാജവംശത്തിന്റെ സുവർണ്ണകാലം ആരംഭിക്കുന്നത്. ഭരണ നിപുണനും, കലാകാരനും പ്രജാസ്‌നേഹിയുമായിരുന്നു ഷാജഹാൻ. ആഗ്രാകോട്ടയിലെ രംഗമഹൽ, ഖാസ്‌മഹൽ, മനോഹരമായ ദിവാൻ - ഇ - ഖാസ് അരമന എന്നിവ ഷാജഹാനാണ് പണിയിച്ചത്. തൂവെണ്ണക്കല്ലിൽ പണിതീർത്ത മനോഹരമായ നിരവധി ശില്പങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ടു. ബീജാപ്പൂരും, ഗോൽക്കൊണ്ടയും അദ്ദേഹം പിടിച്ചടക്കി. സാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. ഒരു മാതൃകാ ചക്രവർത്തിയായിരുന്നു അദ്ദേഹം. ജനനന്മയ്ക്കായി പല നല്ല പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കി. എല്ലാ മതക്കാരോടും നല്ല സമീപനമായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്.

മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും നല്ല ഒരു ഭരണം കാഴ്ചവെച്ച ഷാജഹാന്റെ അന്ത്യകാലം വളരെ ദുഃഖപൂർണ്ണമായിരുന്നു. മക്കൾ തമ്മിൽ അധികാരത്തിനുവേണ്ടി പരസ്പരം യുദ്ധം ചെയ്തു. രക്തം ചീന്തിയ യുദ്ധത്തിനൊടുവിൽ സഹോദരന്മാരെ വാളിനിരയാക്കികൊണ്ട് ഔറംഗസീബ് ഭരണം പിടിച്ചെടുത്തു. പിതാവായ ഷാജഹാനെ തടവുകാരനുമാക്കി. ആഗ്ര കോട്ടയ്ക്കുള്ളിലെ സമൻബുർജ്ജ് എന്ന കൊട്ടാരത്തിലെ തടവറയിൽ നീണ്ട എട്ട് വർഷങ്ങളാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. തന്റെ മുറിയിൽ ബന്ധനസ്ഥനായിരുന്ന ഷാജഹാൻ യമുനാ നദീതീരത്ത് സ്ഥിതിചെയ്തിരുന്ന താജ്മഹലിനെ നോക്കി നിൽക്കുമായിരുന്നു. അദ്ദേഹത്തിന്റെ അനശ്വര പ്രേമത്തിന്റെ സ്മാരകമായിരുന്ന താജ്മഹലിനെ കണ്ടുകൊണ്ട് തന്നെ 1666 ജനുവരി 22-ന് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഏത്‌ മുഗള്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ച രണ്ടരക്കിലോ തൂക്കമുള്ള 200 മുഹറിന്റെ നാണയമാണ്‌ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ നാണയം എന്ന വിശേഷണത്തോടെ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ചത്‌

2. ആരുടെ ഉത്തരവു പ്രകാരമാണ്‌ മുഗള്‍ രാജകുമാരനായ ഖുസ്രു 1622-ല്‍ കൊല്ലപ്പെട്ടത്‌

3. മുഗള്‍ ഭരണത്തിന്റെ സുവര്‍ണകാലമായി കണക്കാക്കപ്പെടുന്നത്‌ ആരുടെ കാലഘട്ടമാണ്‌

4. ആഗ്രയിലെ ദിവാന്‍ ഇ ഖസ്‌ നിര്‍മിച്ചത്‌

5. ഡല്‍ഹിയിലെ ജുമാ മസ്ജിദ് നിര്‍മ്മിച്ചത്‌

6. ശില്‍പികളില്‍ രാജകുമാരന്‍ എന്നറിയപ്പെട്ടത്‌

7. മയൂര സിംഹാസനം നിര്‍മിച്ചത്‌

8. ഡല്‍ഹിയിലെ ചെങ്കോട്ട നിര്‍മിച്ചത്‌

9. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ശവകുടീരമാണ്‌ ആഗ്രയിലുള്ളത്‌

10. ജഹാംഗീറിന്റെ ശവകുടീരം പണികഴിപ്പിച്ചത്‌

11. ആഗ്രയിലെ മോട്ടി മസ്ജിദ്‌ നിര്‍മിച്ചത്‌

12. മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയിലേക്ക്‌ മാറ്റിയത്‌

13. മകന്റെ തടവില്‍ കിടക്കേണ്ടി വന്ന മുഗള്‍ ചക്രവര്‍ത്തി

14. ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ്‌ മുഗള്‍ ശില്പവിദ്യ പാരമ്യത പ്രാപിച്ചത്‌

15. ആരുടെ കാലത്താണ്‌ കാന്തഫര്‍ എന്നന്നേക്കുമായി മുഗള്‍ സാമ്രാജ്യത്തിനു നഷ്ടമായത്‌

16. ലാഹോറില്‍ ജനിച്ച മുഗള്‍ ചക്രവര്‍ത്തി

17. ഖുറം എന്ന്‌ ആദ്യകാല നാമമുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തി

18. ജഹാംഗീര്‍ സ്ഥാപിച്ച ആവലാതിച്ചങ്ങല നിറുത്തലാക്കിയ മുഗള്‍ ചക്രവര്‍ത്തി

19. ലോകത്തിന്റെ രാജാവ്‌ എന്ന്‌ പേരിനര്‍ത്ഥമുള്ള മുഗള്‍ ചക്രവര്‍ത്തി

20. ഷാജഹാനബാദ്‌ (ഓള്‍ഡ്‌ ഡല്‍ഹി) എന്ന തലസ്ഥാന നഗരം നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി

21. ഭാര്യയുടെ (മുംതാസ്‌ മഹല്‍) സ്മരണയ്ക്കായി താജ്‌മഹൽ നിര്‍മ്മിച്ച മുഗള്‍ ചക്രവര്‍ത്തി

Post a Comment

Previous Post Next Post