ഹിൽ സ്റ്റേഷനുകൾ

ഹിൽ സ്റ്റേഷനുകൾ (Hill Stations in India)

1. രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷൻ - മൗണ്ട് അബു 

2. രാജസ്ഥാനിലെ സുഖവാസകേന്ദ്രമായ മൗണ്ട് അബു ഏത് പർവതനിരയിലാണ് - ആരവല്ലി

3. സുഖവാസകേന്ദ്രങ്ങൾക്ക് പേരുകേട്ട ഹിമാലയൻ നിര ഏതാണ് - ഹിമാചൽ അഥവാ ലെസർ ഹിമാലയം

4. ഏത് ഹിമാലയൻ നിരകളിലാണ് നൈനിറ്റാൾ, ഡാർജീലിങ്, മസ്സൂറി എന്നീ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് - ഹിമാചൽ

5. സപുതര ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ് - ഗുജറാത്ത് 

6. ഡൽഹൗസി, ലഹൗൾ, സ്പിതി, ധർമ്മശാല, ചംബ, സിംല എന്നീ ഹിമാലയൻ ഹിൽ സ്റ്റേഷനുകൾ ഏതു സംസ്ഥാനത്താണ് - ഹിമാചൽ പ്രദേശ് 

7. മാവോ ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്ത് - മണിപ്പൂർ 

8. മസൂറി, നൈനിറ്റാൾ, റാണിഘട്ട്, അൽമോറ, ബദരീനാഥ്, ഡെറാഡൂൺ എന്നീ ഹിമാലയൻ ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ് 

9. തവാങ് ഹിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ്

10. ഡാർജിലിംഗ് ഹിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം - പശ്ചിമബംഗാൾ 

11. ഗുൽമാർഗ്, പഹാല്ഗം, സോനമാർഗ്, ശ്രീനഗർ എന്നീ ഹിമാലയൻ ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ജമ്മു & കാശ്മീർ 

12. കാംഗ്ര, കുളു, മണാലി, ലഹൗൾ, സ്പിതി എന്നീ താഴ്വരകൾ ഏത് സംസ്ഥാനത്താണ് - ഹിമാചൽ പ്രദേശ് 

13. ഗാൽവാൻ താഴ്വര സ്ഥിതിചെയ്യുന്നത് - കിഴക്കൻ ലഡാക്ക് 

14. കശ്മീർ താഴ്വര സ്ഥിതിചെയ്യുന്നത് - ജമ്മു & കാശ്മീർ 

15. ഹിമാചൽ, ഹിമാദ്രി നിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര ഏതാണ് - കശ്മീർ താഴ്വര

16. മധ്യപ്രദേശിലെ പ്രധാന സുഖവാസകേന്ദ്രമായ പച്ച്മാർഹി ഏത് മലനിരയിലാണ് - സാത്പുര 

17. സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരി എന്നറിയപ്പെടുന്നത് - കൊടൈക്കനാൽ

18. തെക്കേ ഇന്ത്യയിൽ അമേരിക്കക്കാർ വികസിപ്പിച്ചെടുത്ത സുഖവാസകേന്ദ്രം - കൊടൈക്കനാൽ 

19. പളനികുന്നുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ സുഖവാസ കേന്ദ്രം - കൊടൈക്കനാൽ 

20. സുഖവാസകേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത് - മസൂറി (ഡെറാഡൂൺ, ഉത്തരാഖണ്ഡ്)

21. സ്വർണപുൽമേട് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ - സോനാമാർഗ് (ജമ്മു & കാശ്മീർ)

22. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം - ഊട്ടി

23. തെക്കേ ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സുഖവാസകേന്ദ്രം - ഊട്ടി 

24. റാക്ക് റെയിൽ സംവിധാനത്തിലൂടെ ഇന്ത്യയുടെ ഇതരഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക സുഖവാസകേന്ദ്രം - ഊട്ടി

25. കൂനൂർ ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം - തമിഴ്‌നാട്

26. മലയാളി ടെമ്പിൾ സ്ഥിതിചെയ്യുന്ന സുഖവാസ കേന്ദ്രം - യെറുകാട് 

27. തെക്കേ ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം - ഉദകമണ്ഡലം (ഊട്ടി)

28. ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം - ഡാർജീലിങ്

29. പശ്ചിമഘട്ടത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങൾ - മാത്രേൻ, ലോനോവാല - ഖാണ്ഡല, മഹാബലേശ്വർ, പഞ്ച്ഗാനി, അംമ്പോളി, കുന്ദ്രേമുഖ്, കുടക്

Post a Comment

Previous Post Next Post