അറ്റോർണി ജനറൽ

അറ്റോർണി ജനറൽ ഓഫ് ഇന്ത്യ (Attorney General of India)

ഭരണഘടനയുടെ  76-ാം വകുപ്പാണ് അറ്റോർണി ജനറലിനെക്കുറിച്ച് പരാമർശിക്കുന്നത്. നിയമകാര്യങ്ങളിൽ ഭാരത സർക്കാരിനെ ഉപദേശിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രാഥമിക ചുമതല. പ്രസിഡന്റാണ് അറ്റോർണി ജനറലിനെ നിയമിക്കുന്നത്. സുപ്രീംകോടതി ജഡ്ജിയാവാൻ വേണ്ട യോഗ്യതകൾ ഉള്ളയാളാവണം. എന്നാൽ മിനിമം പ്രായം, വിരമിക്കൽ എന്നിവയെക്കുറിച്ച് ഭരണഘടനയിൽ പറയുന്നില്ല. ഇന്ത്യയിലെ ഏതു കോടതിയിലും നേരിട്ടു ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന്‌ അധികാരമുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചകളിൽ പങ്കെടുക്കാനും അദ്ദേഹത്തിനാവും. ഇതിനു തത്തുല്യമായി സംസ്ഥാനങ്ങളിലുള്ള പദവിയാണ് അഡ്വക്കേറ്റ് ജനറൽ. 

എം.സി.സെതൽവാദ് ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ അറ്റോർണി ജനറൽ. സോളി സൊറാബ്ജി, മിലൻ കെ.ബാനർജി എന്നിവർ രണ്ടുതവണ ഈ പദവി വഹിച്ചിട്ടുള്ളവരാണ്. അറ്റോർണി ജനറലിനെ സഹായിക്കുന്ന ഉദ്യോഗസ്ഥനാണ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമോദ്യോഗസ്ഥനാണിദ്ദേഹം. ഇദ്ദേഹത്തെ സഹായിക്കാനായി നാല് അഡീഷണൽ സോളിസിറ്റർ ജനറൽമാരുണ്ട്. സി.കെ.ദഫ്‌താരി ആയിരുന്നു ആദ്യത്തെ സോളിസിറ്റർ ജനറൽ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ - അറ്റോർണി ജനറൽ

2. അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76

3. കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്നത് - അറ്റോർണി ജനറൽ

4. അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി

5. അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി

6. അറ്റോർണി ജനറലിന്‌ ആർക്കുവേണ്ട യോഗ്യതയുണ്ടായിരിക്കണം - സുപ്രീംകോടതി ജഡ്ജിയുടെ

7. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ - അറ്റോർണി ജനറൽ

8. രാജ്യത്തെ എല്ലാ കോടതികളിലും ഹാജരാകാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ - അറ്റോർണി ജനറൽ

9. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ - എം.സി.സെതൽവാദ്

10. ഇന്ത്യയുടെ നിലവിലെ അറ്റോർണി ജനറൽ - കെ.കെ.വേണുഗോപാൽ

11. ഇന്ത്യയുടെ അറ്റോർണി ജനറലാകുന്ന ആദ്യ മലയാളി - കെ.കെ.വേണുഗോപാൽ

12. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ - സോളിസിറ്റർ ജനറൽ

13. ഇന്ത്യയുടെ പ്രഥമ സോളിസിറ്റർ ജനറൽ - സി.കെ.ദഫ്‌താരി

14. നിലവിലെ സോളിസിറ്റർ ജനറൽ - തുഷാർ മേത്ത

15. സംസ്ഥാനത്ത് അറ്റോർണി ജനറലിന്‌ സമാനമായ പദവി - അഡ്വക്കേറ്റ് ജനറൽ

16. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥൻ - അഡ്വക്കേറ്റ് ജനറൽ

17. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത് - അഡ്വക്കേറ്റ് ജനറൽ

18. അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന അനുഛേദം - 165

19. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര് - ഗവർണർ

20. അഡ്വക്കേറ്റ് ജനറലിന്‌ ആർക്കുവേണ്ട യോഗ്യതയുണ്ടായിരിക്കണം - ഹൈക്കോടതി ജഡ്ജിയുടെ

21. കേരളത്തിൽ നിലവിലെ അഡ്വക്കേറ്റ് ജനറൽ - സി.പി.സുധാകര പ്രസാദ്

Post a Comment

Previous Post Next Post