വി.പി. മേനോൻ

വി.പി. മേനോൻ (വാപ്പാല പങ്കുണ്ണി മേനോൻ) (VP Menon)

ജനനം: 1893 സെപ്റ്റംബർ 30

മരണം: 1965 ഡിസംബർ 31


ഇന്ത്യൻ ഭരണതന്ത്രജ്ഞനായ വി.പി.മേനോൻ ഒറ്റപ്പാലത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസനന്തരം കോളാർ സ്വർണ്ണഖനികളിലും ബോംബെയിലും ജോലിനോക്കി. പിന്നീട് ഡൽഹിയിലെത്തി. 1914ൽ സെക്രട്ടറിയേറ്റിൽ ക്ലർക്കായി. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് പടിപടിയായി ഉയർന്ന് 1941ൽ വൈസ്രോയി വേവൽ പ്രഭുവിന്റെ ഭരണഘടനാ ഉപദേഷ്ടാവായി. മൗണ്ട് ബാറ്റൺ പ്രഭു വൈസ്രോയി ആയിരിക്കേ അദ്ദേഹം 1947ൽ റിഫോംസ് കമ്മീഷണറായി. ഒരു ഇന്ത്യക്കാരനു ലഭിച്ച ആദ്യത്തെ റിഫോംസ് കമ്മീഷണർ സ്ഥാനമായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് 1947-48 കാലയളവിൽ നാട്ടുരാജ്യവകുപ്പു സെക്രട്ടറിയെന്ന നിലയിൽ അഞ്ഞൂറോളം നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു സംയോജിപ്പിക്കുന്നതിൽ സർദാർ വല്ലഭായി പട്ടേലിനോടൊപ്പം വി.പി.മേനോൻ പ്രവർത്തിച്ചു. 1949ൽ നാട്ടുരാജ്യവകുപ്പിൽ ഉപദേഷ്ടാവുമായി. 1951ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം മേനോൻ കുറച്ചുകാലം ഒറീസ്സാ ഗവർണറായി. പിന്നീട് സ്വാതന്ത്രപാർട്ടി രൂപവത്കൃതമായപ്പോൾ അതിൽ അംഗമായി. നൈസാം ട്രസ്റ്റിന്റെ ട്രസ്റ്റിയായിരുന്ന അദ്ദേഹം ബാംഗ്ലൂരിൽ ചില വ്യവസായ സംരംഭങ്ങളിലും ഏർപ്പെട്ടു. 'ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനം', 'ഇന്ത്യയിലെ അധികാരകൈമാറ്റം' എന്നീ രണ്ട് ആധികാരിക ഗ്രന്ഥങ്ങൾ മേനോൻ ഇംഗ്ലീഷിൽ രചിച്ചിട്ടുണ്ട്.


പുസ്തകങ്ങൾ


■ ദി ട്രാൻസ്‌ഫർ ഓഫ് പവർ ഇൻ ഇന്ത്യ

■ ദി സ്റ്റോറി ഓഫ് ദി ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മൗണ്ട് ബാറ്റൺ പദ്ധിതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച വ്യക്തി - വി.പി.മേനോൻ


2. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയെന്നും, പാകിസ്ഥാനെന്നും രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള പദ്ധതി അറിയപ്പെട്ടത് എങ്ങനെ? - മൗണ്ട് ബാറ്റൺ പദ്ധതി


3. നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് രൂപം കൊണ്ട "ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സി"ന്റെ തലവനായിരുന്ന മലയാളി ഉപദേഷ്ടാവ് - വി.പി.മേനോൻ


4. നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി - വി.പി.മേനോൻ


5. വി.പി.മേനോൻ ഒഡീഷയുടെ ഗവർണറായ വർഷം - 1951


6. ഏതെങ്കിലുമൊരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളി - വി.പി.മേനോൻ


7. നാട്ടുരാജ്യ വകുപ്പിന്റെ സെക്രട്ടറിയെന്ന നിലയിൽ ഇന്ത്യയെ ഏകോപിപ്പിക്കാൻ സർദാർ പട്ടേലിനെ സഹായിച്ച മലയാളി - വി.പി.മേനോൻ

0 Comments