ടി.കെ.മാധവൻ

ടി.കെ.മാധവൻ ജീവചരിത്രം

ജനനം: 1885 സെപ്റ്റംബർ 2

മരണം: 1930 ഏപ്രിൽ 27

1885 സെപ്റ്റംബർ 2-ന് മാവേലിക്കര കണ്ണമംഗലത്ത് ഒരു ധനിക ഈഴവ കുടുംബത്തിൽ ജനനം. ചെറുപ്പത്തിൽ തന്നെ നല്ല ബുദ്ധിശക്തിയും സംഘടനാസാമർത്ഥ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പരിശ്രമഫലമായി ഈഴവ സമൂഹം നവോത്ഥാനത്തിന്റെ പാതയിലേക്ക് വന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1902-ൽ ഈഴവ അസോസിയേഷൻ സ്ഥാപിച്ചു. 1914-ൽ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു. തുടർന്ന് ആലുവയിൽ ഒരു സംസ്കൃത പഠനശാല സ്ഥാപിക്കുന്നതിനായി ധനം ശേഖരിക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രസംഗകനും മാധവനായിരുന്നു. ഇക്കാലത്താണ് സ്വസമുദായത്തിനുവേണ്ടി ഒരു പത്രം അനിവാര്യം എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്. തുടർന്ന് 1915-ൽ ദേശാഭിമാനി പത്രം സ്ഥാപിച്ചു (1942-ൽ സ്ഥാപിക്കപ്പെട്ടതും ഇപ്പോൾ പ്രചാരത്തിലുള്ളതുമായ 'ദേശാഭിമാനി'യ്ക്ക് ടി.കെ.മാധവൻ സ്ഥാപിച്ച പത്രവുമായി ബന്ധമില്ല). 1917, 18 വർഷങ്ങളിൽ അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിൽ ഈഴവ പ്രതിനിധി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സഭയിൽ അദ്ദേഹം പൗരസമത്വത്തിനു വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊട്ടുകൂടായ്മ എന്നീ ദുരാചാരങ്ങളെ ഹിന്ദുമതത്തിൽ നിന്ന് ഇല്ലായ്മ ചെയ്യുന്നതിനായി ക്ഷേത്രപ്രവേശന വാദം ഉയർത്തിപ്പിടിച്ചു. ഇതുകാരണം അദ്ദേഹത്തിന്  സഭയിൽ രണ്ടു വർഷത്തിലധികം തുടരാനായില്ല. 1921-ൽ മഹാത്മാഗാന്ധിയും ടി.കെ മാധവനും തിരുനെൽവേലിയിൽ വെച്ച് കണ്ടുമുട്ടി. തുടർന്ന് കേരളത്തിലെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് സംഭാഷണം നടത്തി. 1923-ലെ കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. 1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകി. വൈക്കം സത്യാഗ്രഹത്തെ തുടർന്ന് 1928ൽ തിരുവിതാംകൂർ ഗവൺമെന്റ് ക്ഷേത്രങ്ങളുടെ പരിസരത്തുള്ള റോഡുകൾ അവർണ്ണർക്കായി തുറന്നു കൊടുത്തു. ക്ഷേത്രപ്രവേശന പ്രസ്ഥാനങ്ങളുടെ പിതാവ് എന്ന നിലയിലാണ് അദ്ദേഹത്തിന് കേരള ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം നേടിക്കൊടുത്തത്. 1927-ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായി. 1930 ഏപ്രിൽ 27-ന് അന്തരിച്ചു. 1916 ൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമാക്കാൻ ഇദ്ദേഹം രചിച്ച കൃതിയാണ് "ക്ഷേത്ര പ്രവേശനം".

പ്രധാന കൃതികൾ

■ ക്ഷേത്രപ്രവേശനം

■ ഡോ. പല്പു - ജീവചരിത്രം

■ ഹരിദാസി (വിവർത്തനം)

■ എന്റെ ജയിൽ വാസം

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ദേശാഭിമാനി ടി.കെ. മാധവൻ ജനിച്ചത് എന്നാണ്? - 1885 ൽ

2. ഈഴവ സമാജം എന്ന സംഘടന രൂപവത്കരിച്ചത് ആരാണ്? - ടി കെ മാധവൻ

3. ദേശാഭിമാനി പത്രം ആരംഭിക്കാൻ നേതൃത്വം നൽകിയത് ആരാണ്? - ടി കെ മാധവൻ

4. മഹാത്മാഗാന്ധിയും ടി കെ മാധവനും തമ്മിൽ തിരുനെൽവേലിയിൽവെച്ച് സംഭാഷണം നടത്തിയത് ....... വർഷമാണ്? - 1922

5. 1923 ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് വൈക്കം സത്യാഗ്രഹത്തിനായി പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു? - ടി കെ മാധവൻ

6. വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത് എന്നാണ്? - 1924 മാർച്ച് 20-ന്

7. ടി.കെ മാധവൻ എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ...... വർഷമാണ് - 1927

8. ടി.കെ മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതിചെയ്യുന്നത് - നങ്യാർകുളങ്ങര

9. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകൻ - ടി.കെ.മാധവൻ

10. 1902-ൽ ഈഴവ സമാജം സ്ഥാപിച്ചത് - മാധവൻ

11. ക്ഷേത്രപ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് - മാധവൻ

Post a Comment

Previous Post Next Post