ഹർഷവർദ്ധനൻ

ഹർഷവർദ്ധനൻ (Harshavardhan)

ജനനം: എ.ഡി. 590

മരണം: എ.ഡി 647

വര്‍ദ്ധന രാജവംശത്തിലെ ഏറ്റവും ധീരനും പ്രതാപശാലിയുമായ ഭരണാധികാരിയായിരുന്നു ഹര്‍ഷന്‍. പതിനാറാമത്തെ വയസ്സിലാണ്‌ അദ്ദേഹം രാജാധികാരം ഏറ്റെടുത്തത്‌. തന്റെ സഹോദരിയെ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ലക്ഷ്യം. തന്റെ പ്രതിയോഗികളെയെല്ലാം അമര്‍ച്ച ചെയ്ത്‌ ഹര്‍ഷന്‍ രാജ്യശ്രീയെ രക്ഷപ്പെടുത്തുകയും നാട്ടിലേക്കു തിരിച്ചുകൊണ്ടുവരികയും ചെയ്തു. നാടകീയമായ ഈ കഥ ബാണഭട്ടന്റെ ഹര്‍ഷചരിതത്തിലാണ്‌ വിവരിച്ചിട്ടുള്ളത്‌.   

കാനൂജിലും താനേശ്വരത്തിലും തന്റെ നില ഭദ്രമാക്കിയതിനുശേഷം അദ്ദേഹം 'വല്ലഭി' യെന്ന സമ്പന്ന രാജ്യം ആക്രമിക്കുകയും അവിടത്തെ രാജാവായിരുന്ന ധ്രുവസേനനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. ഹര്‍ഷന്റെ സാമന്തനായിരിക്കാമെന്നും കൃത്യമായി കപ്പം നല്‍കിക്കൊള്ളാമെന്നും ധ്രുവസേനൻ സമ്മതിച്ചു. ഒരു യുദ്ധ പരമ്പരയിലൂടെ ഏതാണ്ട്‌ ഉത്തരേന്ത്യ മുഴുവന്‍ ഹര്‍ഷന്‍ തന്റെ അധികാരം വ്യാപിപ്പിച്ചു. രാജപുത്താനയിലെ ഗുജാര രാജ്യമൊഴികെ ഉത്തരേന്ത്യയിലെ എല്ലാ പ്രദേശങ്ങളും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ ഉള്‍പ്പെട്ടിരുന്നു.

ഉത്തരേന്ത്യയിൽ നിലയുറപ്പിച്ചതിനുശേഷം ഹര്‍ഷന്‍ ദക്ഷിണേന്ത്യയിലേക്കു തിരിഞ്ഞു. ദക്ഷിണേന്ത്യയിൽ അദ്ദേഹത്തിനു നേരിടേണ്ടിവന്ന ശക്തനായ പ്രതിയോഗി പല്ലവ രാജാവായ പുലകേശി രണ്ടാമനായിരുന്നു. വിശദമായ തയ്യാറെടുപ്പുകള്‍ക്കുശേഷം ഹര്‍ഷന്‍ പുലകേശിക്കെതിരെ പടനയിച്ചു. എന്നാല്‍ നര്‍മ്മദാതീരത്തുവെച്ചു നടന്ന യുദ്ധത്തില്‍ അദ്ദേഹത്തിന്റെ സൈന്യത്തെ പുലകേശി തോല്‍പിച്ചു. അങ്ങനെ ദക്ഷിണേന്ത്യയിലേക്ക്‌ അധികാരം വ്യാപിപ്പിക്കാനുള്ള ഹര്‍ഷന്റെ ശ്രമങ്ങളെ പുലകേശി വിഫലമാക്കി.

ഹര്‍ഷന്റെ കാലത്ത്‌ പാടലീപുത്രയുടെ പ്രാധാന്യം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ തലസ്ഥാനം കാനൂജിലേക്കു മാറ്റി. എ.ഡി.647 വരെ ഹര്‍ഷന്‍ ഭരണം നടത്തി. അദ്ദേഹത്തിന്റെ മരണത്തോടെ സാമ്രാജ്യവും തകര്‍ന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ബ്രഹ്മഗുപ്തൻ ഏത് രാജാവിന്റെ സമകാലികനായിരുന്നു

2. പ്രാചീന ഇന്ത്യയിലെ അവിവാഹിതനായിരുന്ന ചക്രവര്‍ത്തി

3. ഏത്‌ രാജാവാണ്‌ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മഹാമോക്ഷപരിഷത്ത്‌ സംഘടിപ്പിച്ചിരുന്നത്‌

4. പുഷ്യഭൂതി(വര്‍ധന) വംശത്തിലെ ഏറ്റവും മഹാനായ രാജാവ്‌

5. നര്‍മ്മദയുടെ തീരത്ത്‌ വെച്ച്‌ പുലികേശി രണ്ടാമന്‍ പരാജയപ്പെടുത്തിയ പുഷ്യഭൂതി വംശത്തിലെ ഭരണാധികാരി

6. കന്യാകുബ്ജത്തിലെ ഭരണം കൂടി ഏറ്റെടുത്ത താനേശ്വരത്തെ രാജാവ്‌

7. ഹ്യുയാന്‍സാങിന്റെ വിവരണങ്ങളില്‍ (സി-യു-കി) നിന്ന്‌ ഏത്‌ ഇന്ത്യന്‍ രാജാവെിക്കുറിച്ചുള്ള വിവരണങ്ങളാണ്‌ ലഭിക്കുന്നത്‌

8. പുലികേശിയുടെ ഐഹോള്‍ ശാസനത്തില്‍ ഏതു രാജാവിന്റെ തോല്‍വിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നു

9. ഹര്‍ഷവര്‍ഷം എന്നറിയപ്പെടുന്ന കാലഗണനാ സമ്പ്രദായം ആരംഭിച്ചതാര്‌

10. ഹ്യുയാന്‍സാങിന്റെ ബഹുമാനാര്‍ത്ഥം കനൗജില്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്‌

11. ശശാങ്കനെ കനൗജില്‍ നിന്ന്‌ പുറത്താക്കിയതാര്‌

12. രത്നാവലി രചിച്ചതാര്‌

13. മതമഹാസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിരുന്ന രാജാവ്‌

14. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വീതം പതിവായി പ്രയാഗില്‍വെച്ച്‌ മതമഹാസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിരുന്ന രാജാവ്‌

15. ശിലാദിയത്യനെന്ന ബിരുദം സ്വീകരിച്ച രാജാവ്‌

16. താനേശ്വരത്തുനിന്ന്‌ കനൗജിലേക്ക്‌ തലസ്ഥാനം മാറ്റിയ രാജാവ്‌

17. ഹ്യുയാന്‍സാങ്‌ ആരുടെ കാലത്താണ്‌ ഇന്ത്യ സന്ദര്‍ശിച്ചത്‌

18. നാഗാനന്ദം ആരുടെ കൃതിയാണ്‌

19. ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദു ചക്രവര്‍ത്തി

20. പുഷ്യഭൂതി വംശത്തിലെ അവസാനത്തെ ഹിന്ദു ചക്രവര്‍ത്തി

21. പുഷ്യഭൂതി വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി

22. പ്രഭാകരവര്‍ധന്റെ പിന്‍ഗാമിയായ രാജ്യവര്‍ധനനെ ശത്രുക്കള്‍ വധിച്ചപ്പോള്‍ തുടര്‍ന്ന്‌ താനേശ്വരത്തെ രാജാവായതാര് ‌

23. ഏതു രാജാവിന്റെ ആസ്ഥാനകവിയായിരുന്നു ബാണഭട്ടന്‍

24. നളന്ദ സര്‍വകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ചക്രവര്‍ത്തി

25. മാതംഗദിവാകരന്‍ എന്ന ചണ്ഡാലകവിയെ പ്രോത്സാഹിപ്പിച്ച രാജാവ്‌

26. പ്രിയദര്‍ശിക രചിച്ചതാര്‌

27. ഹിന്ദു കാലഘട്ടത്തിലെ അക്ബര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത്‌

28. ബാണഭട്ടൻ ആരുടെ ആസ്ഥാന കവിയായിരുന്നു

29. ഗൗഡരാജാവായ ശശാങ്കനെ പരാജയപ്പെടുത്തിയ പുഷ്യഭൂതി വംശത്തിലെ രാജാവ്

30. ഹർഷൻ ഇഹലോകവാസം വെടിഞ്ഞ വർഷം - എ.ഡി.647

31. ഹർഷന്റെ തലസ്ഥാനം - കനൗജ്

Post a Comment

Previous Post Next Post