കേരള സംസ്ഥാന രൂപീകരണം

കേരള സംസ്ഥാന രൂപീകരണം (Kerala State Formation)

1949ൽ തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് 'തിരു-കൊച്ചി' ഉണ്ടായി. 1955 വരെ മന്ത്രിസഭകൾ മാറിമാറി വന്നു. 1956ൽ പ്രസിഡന്റ് ഭരണവും വന്നു. ഭാഷാടിസ്ഥാനത്തിനുള്ള സംസ്ഥാന രൂപീകരണം എന്ന ആശയം ഇക്കാലത്തുണ്ടായി. അങ്ങനെ തിരു-കൊച്ചിയും മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറും ചേർന്ന് കേരള സംസ്ഥാനം രൂപപ്പെട്ടു. 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്ക് എന്നിവ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നീ താലൂക്കുകൾ മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്തും തെക്കൻ കർണാടകത്തിന്റെ ഭാഗമായിരുന്ന കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകൾ കേരളത്തോടും ചേർക്കപ്പെട്ടു. കേരളപ്പിറവിക്കുശേഷമുള്ള ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28 - 1957 മാർച്ച് 11 വരെയുള്ള കാലയളവിലായി നടന്നു. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒറ്റയ്‌ക്കൊറ്റയ്ക്കായി മത്സരിച്ച തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി. 155 ദിവസം നീണ്ട രാഷ്‌ട്രപതി ഭരണത്തിന് ശേഷം (1956 നവംബർ ഒന്ന് മുതൽ 1957 ഏപ്രിൽ അഞ്ചുവരെ) 1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസ് നമ്പൂതിരിപ്പാട് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു. 

PSC ചോദ്യങ്ങൾ 

1. ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല - കേരളം 

2. തിരുവിതംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം രൂപീകൃതമായ വർഷം - 1956 നവംബർ 1

3. ഐക്യകേരള പ്രതിജ്ഞ കവിതയായി എഴുതിയത് - എൻ.വി.കൃഷ്ണവാരിയർ

4. കേരളത്തിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് - 1957 (ഫെബ്രുവരി 28 - മാർച്ച് 11)

Post a Comment

Previous Post Next Post