സി. കേശവന്‍

സി. കേശവന്‍ (C Kesavan in Malayalam)

ജനനം: 1891 മെയ് 23

മരണം: 1969 ജൂലൈ 7

തിരുവിതംകൂറിനെ ജനാധിപത്യത്തിന്റെ വഴിയിലേക്കു നയിച്ചവരിൽ മുൻനിര നായകനായിരുന്നു സി.കേശവൻ. 1891ലായിരുന്നു സി.കേശവന്റെ ജനനം. കുഞ്ചൻ എന്നായിരുന്നു അച്ഛന്റെ പേര്. കൊല്ലത്തും കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു വിദ്യാഭ്യാസം. ബർമയിൽ പോയി നിയമപഠനം നടത്തുകയും ചെയ്‌തു. 1933ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു സി.കേശവൻ. 1948ൽ പട്ടം താണുപിള്ളമന്ത്രിസഭയിൽ അംഗമായിരുന്നു. തുടർന്ന് സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി. മുഖ്യമന്ത്രിയായി. കൗമുദി എന്നൊരു പത്രം അദ്ദേഹം സ്ഥാപിച്ചു. കെ.ബാലകൃഷ്ണൻ ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു. 'ജീവിതസമരം' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.

■ കൊല്ലം ജില്ലയിലെ മയ്യനാട്‌ ആണ്‌ അദ്ദേഹത്തിന്റെ ജന്മസ്ഥലം. (കേരളകൗമുദി പത്രം ഇറങ്ങിയിരുന്നത്‌ മയ്യനാട്‌ നിന്നായിരുന്നു).

■ സിംഹള സിംഹം എന്ന്‌ അറിയപ്പെട്ടിരുന്നു.

■ തിരുവിതാംകൂറിലെ കിരീടം വെക്കാത്ത രാജാവ്‌ എന്ന് കെ.സി. മാമ്മന്‍മാപ്പിള വിശേഷിപ്പിച്ചത്‌ അദ്ദേഹത്തെയായിരുന്നു.

■ 1932ല്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കി (Abstention Movement). (സി.വി. കുഞ്ഞിരാമന്‍, പി.കെ. കുഞ്ഞ്‌, എന്‍.വി. ജോസഫ്‌, ബാരിസ്റ്റര്‍ ജോര്‍ജ്‌ ജോസഫ്‌, പി.എസ്‌. മുഹമ്മദ്‌ എന്നിവരും നിവര്‍ത്തനപ്രക്ഷോഭവുമായി ബന്ധം ഉള്ളവരാണ്‌). ശ്രീമൂലം പ്രജാസഭയിലേക്കുള്ള വോട്ടവകാശത്തിനുവേണ്ടി തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങള്‍ക്കെതിരെ നടത്തിയ സമരമാണ്‌ നിവര്‍ത്തന പ്രക്ഷോഭം. പി.എസ്‌.സി. രൂപീകരണത്തിലേക്ക്‌ നയിച്ച സമരമാണ്‌ നിവര്‍ത്തന പ്രക്ഷോഭം.

■ അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് രൂപവത്കരണത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനി.

■ നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ 1935 മെയ് 11 ന് സി.കേശവന്‍ നടത്തിയ പ്രസംഗമാണ്‌ കോഴഞ്ചേരി പ്രസംഗം എന്ന പേരില്‍ അറിയപ്പെടുന്നത്‌.

■ ഉത്തരവാദപ്രക്ഷോഭത്തിനിടെ കോഴഞ്ചേരി പ്രസംഗത്തിലൂടെ രാജ്യദ്രോഹം കുറ്റമാരോപിച്ച് ജയിൽവാസം.

■ പാലിയം സത്യാഗ്രഹത്തിന്‌ തുടക്കം കുറിച്ച നേതാവാണ്‌ അദ്ദേഹം. (1947-48 കാലഘട്ടത്തിലാണ്‌ പാലിയം സത്യാഗ്രഹം നടന്നത്‌). തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ട്‌ സ്വാതന്ത്രത്തിനുശേഷം നടന്ന സമരമാണ്‌ പാലിയം സത്യാഗ്രഹം. എറണാകുളം ജില്ലയിലെ ചെന്നമംഗലത്താണ്‌ പാലിയം സത്യാഗ്രഹം നടന്നത്‌. (പാലിയം സത്യാഗ്രഹത്തിലെ ഒരേയൊരു രക്തസാക്ഷി ആയിരുന്നു എ.ജി. വേലായുധന്‍).

■ അദ്ദേഹത്തിന്റെ ആത്മകഥയാണ്‌ ജീവിതസമരം.

■ അദ്ദേഹം എഴുതിയ പുസ്തകമാണ്‌ ക്രിസ്തു സഹസ്രനാമം.

■ ഭഗവാന്‍ 'കാള്‍ മാര്‍ക്സ്‌' എന്ന പ്രയോഗവും അദ്ദേഹത്തിന്റെതാണ്‌. 

■ 1951-ൽ തിരു-കൊച്ചി സ്റ്റേറ്റിന്റെ മുഖ്യമന്ത്രി.

■ 1969 ജൂലായ് 7-ന് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആരുടെ സ്മാരകമാണ്‌ മയ്യനാട്ട്‌ സ്ഥാപിച്ചിരിക്കുന്നത്‌

2. കേരള കൗമുദി സ്ഥാപകന്‍ സി.വി.കുഞ്ഞുരാമന്റെ ജാമാതാവായിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ്‌

3. ടാഗോറിന്റെ കേരള സന്ദര്‍ശന വേളയില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച്‌ കുമാരനാശാന്‍ രചിച്ച ദിവ്യകോകിലം ആലപിച്ചതാര്‌

4. നിവര്‍ത്തനപ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്‌

5. 1951 ല്‍ തിരുകൊച്ചി മുഖ്യമന്ത്രിയായതാര്‌

6. സിംഹള സിംഹം എന്നു വിശേഷിപ്പിക്കപ്പെട്ട നേതാവാര്‌

7. നവശക്തി എന്ന പ്രസിദ്ധീകരണത്തിന്റെ ലൈസന്‍സ്‌ റദ്ദാക്കപ്പെട്ടപ്പോള്‍ പ്രബോധിനി എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്‌

8. തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ്‌ എന്ന്‌ കെ.സി മാമ്മന്‍ മാപ്പിള വിശേഷിപ്പിച്ചതാരെയാണ്‌

9. ഭഗവാന്‍ കാറല്‍ മാര്‍ക്സ്‌ പ്രസംഗവുമായി ബന്ധപ്പെട്ട നേതാവാര്‌

10. ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും എന്ന്‌ ശബരിമല ക്ഷേത്രത്തിന് അഗ്നിബാധയുണ്ടായപ്പോള്‍ വിവാദ പ്രസ്താവന നടത്തിയ നേതാവ്‌

11. നിവര്‍ത്തന പ്രക്ഷോഭത്തിന്‌ എന്‍. വി.ജോസഫ്‌, പി.കെ കുഞ്ഞ്‌ എന്നിവര്‍ക്കൊപ്പം നേതൃത്വം കൊടുത്ത എസ്‌.എന്‍.ഡി.പി യോഗ നേതാവ്‌

12. ആരുടെ ആത്മകഥയാണ്‌ ജീവിത സമരം

13. ആര്‍ക്ക്‌ സ്വീകരണം നല്‍കാന്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച ഗംഭീര യോഗത്തില്‍ പങ്കെടുത്തു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ്‌ ടി.എം.വര്‍ഗ്ഗീസിന്‌ ശ്രീമൂലം അസംബ്ലിയിലെ ഡപ്യൂട്ടി പ്രസിഡന്റ്‌ സ്ഥാനം നഷ്ടമായത്‌

14. കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച്‌ ജയിലിലടയ്ക്കപ്പെട്ട നേതാവ്

15. പിന്നോക്ക വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മലയാളി (തിരുക്കൊച്ചിയിൽ)

16. സി. കേശവനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2018

17. കോഴഞ്ചേരി പ്രസംഗ കേസിൽ സി.കേശവനുവേണ്ടി വാദിച്ച അഭിഭാഷകൻ - ടി.എം.വർഗീസ്

18. 1933-ൽ ഈഴവ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സി. കേശവൻ നടത്തിയ പ്രസംഗം - ചേർത്തല പ്രസംഗം

Post a Comment

Previous Post Next Post