ഇന്ത്യൻ സായുധ സേന

ഇന്ത്യൻ സായുധ സേന: വേറിട്ട വസ്തുതകൾ (INDIAN ARMED FORCES)

■ ഇന്ത്യൻ സായുധസേനയുടെ ഇന്ത്യക്ക്‌ പുറത്തുള്ള ആദ്യത്തെ സ്റ്റേഷന്‍ - താജികിസ്താനില്‍


■ സായുധ സേന പതാക ദിനം - ഡിസംബർ 7 


■ ഇന്ത്യന്‍ കരസേനയുടെ ആദ്യ ആസ്ഥാനം ന്യൂഡെല്‍ഹിയിലെ ചെങ്കോട്ടയായിരുന്നു. 


■ ഇന്ത്യയില്‍ ആദ്യമായി കന്റോണ്‍മെന്‍റുകൾ സ്ഥാപിച്ചത്‌ 1765-ല്‍ റോബര്‍ട്ട്‌ ക്ലൈവ്‌ ആണ്‌. പഞ്ചാബിലെ ഭട്ടിന്‍ഡയാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ കന്റോണ്‍മെന്‍റ്‌. കേരളത്തിലേത്‌ കണ്ണൂരിൽ.


■ ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ ഏകീകൃത കമാന്‍ഡ്‌ നിലവില്‍ വന്നത്‌ 2001-ലാണ്‌. ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡാണ്‌ ഇന്ത്യയുടെ ആദ്യത്തെ ഏകീകൃത കമാന്‍ഡ്‌. വൈസ്‌ അഡ്മിറല്‍ അരുണ്‍പ്രകാശ്‌ ആയിരുന്നു ഈ കമാന്‍ഡിന്റെ ആദ്യത്തെ കമാന്‍ഡര്‍-ഇന്‍-ചീഫ്‌.


■ ഏറ്റവും കൂടുതല്‍ കരസേന മേധാവികളുണ്ടായത്‌ ഇന്ത്യന്‍ കരസേനയുടെ കിഴക്കന്‍ കമാന്‍ഡില്‍ നിന്നാണ്‌.


■ ഏഴിമല (കണ്ണൂര്‍) നാവിക അക്കാദമിയില്‍ 2005 ഏപ്രിലില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ബേസ്‌ ഡിപ്പോയാണ്‌ 'ഐ.എന്‍.എസ്‌. സാമൂതിരി'. 


■ ആദ്യത്തെ ഓര്‍ഡനന്‍സ്‌ ഫാക്ടറി സ്ഥാപിച്ചത്‌ 1881-ലാണ്‌.


■ 'ഗണ്‍ ഷെല്‍ ഫാക്ടറി' എന്നായിരുന്നു ഓര്‍ഡനന്‍സ്‌ ഫാക്ടറിയുടെ ആദ്യത്തെ പേര് (1881 ല്‍)


■ കൊല്‍ക്കത്തയിലെ കോസിപ്പുര്‍ എന്ന .സ്ഥലത്താണ്‌ ആദ്യത്തെ ഓര്‍ഡനന്‍സ്‌ ഫാക്ടറി സ്ഥാപിച്ചത്‌.


■ ഒഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമിയില്‍ (OTA, ചെന്നൈ) ആദ്യമായി വനിതകളെ പ്രവേശിപ്പിച്ചത് 2003 മാർച്ചിൽ.

 

■ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (DIA) സ്ഥാപിച്ചത് 2002-ൽ.


■ ഇന്ത്യൻ കരസേനയിൽ ആദ്യ ലെഫ്റ്റനന്റ് കേണല്‍, ആദ്യ കമാന്‍ഡിങ്‌ ഓഫീസര്‍, ആദ്യ ബ്രിഗേഡിയര്‍ ആദ്യ ജനറല്‍ എന്നീ പദവികളില്‍ എത്തിയത്‌ ഫീല്‍ഡ്‌ മാര്‍ഷല്‍ K.M കരിയപ്പയാണ്.


■ ഇന്ത്യയുടെ ആദ്യ ഫീല്‍ഡ്‌ മാര്‍ഷല്‍ SHFJ മനേക്‌ഷയാണ്‌. 1973-ലാണ്‌ ഇദ്ദേഹം ഫീല്‍ഡ്‌ മാര്‍ഷല്‍ ആകുന്നത്‌. മറ്റൊരു ഫീല്‍ഡ്‌ മാര്‍ഷലായിരുന്ന കെ.എം. കരിയപ്പ, മനേക്ഷയേക്കാൾ സീനിയര്‍ ആയിരുന്നെങ്കിലും, വിരമിച്ച ശേഷം മാത്രമാണ്‌ കരിയപ്പയ്ക്ക്‌ ഫീല്‍ഡ്മാര്‍ഷല്‍ പദവി നല്‍കിയത്‌.


■ ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ ചീഫ്‌ ഓഫ്‌ ആര്‍മി സ്റ്റാഫ്‌ (COAS) ജനറല്‍ എം. രജീന്ദര്‍ സിങ്‌ ജിയായിരുന്നു.


■ ഇന്ത്യന്‍ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ്‌ ജനറല്‍ കെ.എം. കരിയപ്പയാണ്‌.


■ 1955-ലാണ്‌ കമാന്‍ഡര്‍ ഇന്‍ ചീഫ്‌ പദവി നിര്‍ത്തലാക്കിയത്‌. ആ വര്‍ഷം തന്നെയാണ്‌ ചീഫ്‌ ഓഫ്‌ ആര്‍മി സ്റ്റാഫ്‌ (COAS) പദവി ആരംഭിച്ചതും.


■ മേജര്‍ സ്ട്രിങ്ങര്‍ ലോറന്‍സാണ്‌ “ആധുനിക ഇന്ത്യന്‍ കരസേനയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌. ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ ചീഫും മേജര്‍ സ്ട്രിങ്ങര്‍ ലോറന്‍സാണ്‌.


■ വിമാനത്താവളങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സംരക്ഷണച്ചുമതല വഹിക്കുന്ന അര്‍ധ സൈനിക വിഭാഗമാണ്‌ സി.ഐ.എസ്‌.എഫ്‌.


■ രാജ്യങ്ങളിലെ കരസേനാ തലവന്മാരെ സംഭാവന ചെയ്ത സ്ഥാപനമെന്ന അത്യപൂര്‍വ ബഹുമതി നേടിയത്‌ ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജാണ്‌. ഫീല്‍ഡ്‌ മാഷല്‍ SHFJ മനേക്ഷാ (ഇന്ത്യ) ജനറല്‍ സ്മിത്ത്ഡൂണ്‍ (ബര്‍മ) ജനറല്‍ അലി അഷറഫ്ഖാൻ, ജനറല്‍ മുഹമ്മദ്മൂസ (രണ്ടുപേരും പാകിസ്ഥാൻ) എന്നിവരാണ് പിന്നീട്‌ അതതുരാജ്യങ്ങളിലെ കരസേനാ തലവന്മാരായത്.

0 Comments