കരസേന

 കരസേന (INDIAN ARMY)

പതിനൊന്നു ലക്ഷത്തിലേറെ സ്ഥിര അംഗങ്ങളും പത്തുലക്ഷത്തോളം റിസർവ് അംഗങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ കരസേന. മേജർ സ്ട്രിങ്ങർ ലോറൻസാണ് 'ഇന്ത്യൻ ആർമിയുടെ പിതാവ്' എന്നറിയപ്പെടുന്നത്. 1748 ലാണ് അദ്ദേഹം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള സേനകളുടെ കമാൻഡർ ഇൻ ചീഫായി ചുമതലയേറ്റത്. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴത്തെ കരസേനാ മേധാവി ജനറൽ സർ.റോബർട്ട് ലോക്ക് ഹാർട്ടായിരുന്നു.

ഇന്ത്യൻ മിലിറ്ററി അക്കാദമികൾ

1. നാഷണൽ ഡിഫെൻസ് കോളേജ് സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി

2. ഇന്ത്യൻ മിലിറ്ററി അക്കാദമി സ്ഥിതിചെയ്യുന്നത് - ഡെറാഡൂൺ

3. നാഷണൽ ഡിഫെൻസ് അക്കാദമി സ്ഥിതിചെയ്യുന്നത് - ഖഡക്ക്വാസല (മഹാരാഷ്ട്ര)

4. ഓഫീസർ ട്രെയിനിങ് അക്കാദമി സ്ഥിതിചെയ്യുന്നത് - ചെന്നൈ

5. കോളേജ് ഓഫ് കോംബാറ്റ് (ആർമി വാർ കോളേജ്) സ്ഥിതിചെയ്യുന്നത് - മൗ (മധ്യ പ്രദേശ്)

6. ഹൈ അൾട്ടിറ്റ്യൂഡ് വാർഫെയ‌ർ സ്കൂൾ സ്ഥിതിചെയ്യുന്നത് - ഗുൽമാർഗ് (കാശ്മീർ)

7. കൗണ്ടർ - ഇൻസർജൻസി ജംഗിൾ വാർഫെയ‌ർ സ്കൂൾ സ്ഥിതിചെയ്യുന്നത് - വെയ്റെങ്ങ്തെ (മിസോറാം)

8. ഡിഫെൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതിചെയ്യുന്നത് - വെല്ലിങ്ടൺ (ഊട്ടി, തമിഴ്നാട്)

9. ആംഡ്ഫോഴ്‌സസ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് - പൂനെ

ഇന്ത്യൻ ആർമി കമാൻഡുകളും ആസ്ഥാനങ്ങളും

■ സെൻട്രൽ കമാൻഡ് (ലക്നൗ)

■ ഈസ്റ്റേൺ കമാൻഡ് (കൊൽക്കത്ത)

■ നോർത്തേൺ കമാൻഡ് (ഉദംപൂർ)

■ വെസ്റ്റേൺ കമാൻഡ് (ചാന്ദിമന്ദിർ)

■ സതേൺ കമാൻഡ് (പൂനെ)

■ സൗത്ത് വെസ്റ്റേൺ കമാൻഡ് (ജയ്‌പൂർ)

■ ആർമി ട്രെയിനിങ് കമാൻഡ് (സിംല)

ഇന്ത്യൻ ആർമി റാങ്കുകൾ

■ ജനറൽ

■ ലെഫ്റ്റനന്റ് ജനറൽ

■ മേജർ ജനറൽ

■ ബ്രിഗേഡിയർ

■ കേണൽ

■ ലെഫ്റ്റനന്റ് കേണൽ

■ മേജർ

■ ക്യാപ്റ്റൻ

■ ലെഫ്റ്റനന്റ്

PSC ചോദ്യങ്ങൾ

1. ഇന്ത്യൻ കരസേനാദിനം - ജനുവരി 15

2. ഇന്ത്യൻ കരസേനയ്ക്ക് ആകെ 7 കമാൻഡുകളാണുള്ളത്.

3. ഇന്ത്യൻ കരസേനയുടെ തെക്കൻ കമാൻഡ് സ്ഥിതിചെയ്യുന്നത് പൂനെയിൽ.

4. ഇന്ത്യൻ കരസേനയുടെ അവസാനത്തെ ബ്രിട്ടീഷുകാരനായ ജനറൽ - ജനറൽ സർഫ്രാൻസിസ്‌ റോബർട്ട് റോയ് ബുച്ചർ.

5. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ ജനറൽ - ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ.

6. ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ - SHFJ മനേക്ഷാ

7. ഇന്ത്യൻ കരസേനയിലെ ഏറ്റവുമുയർന്ന റാങ്ക് - ജനറൽ

8. ഇന്ത്യൻ കരസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച പ്രധാന ടാങ്ക് - അർജുൻ

9. ഇന്ത്യൻ കരസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച മൾട്ടിബാരൽ റോക്കറ്റ് ലോഞ്ചിങ് സിസ്റ്റം - പിനാക

10. ഇന്ത്യൻ കരസേനയ്ക്കുവേണ്ടി തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ടാങ്ക് - വൈജയന്ത

11. യു.എൻ. സമാധാന സേനയിൽ പ്രവർത്തിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പരമവീരചക്രം നേടിയ ആദ്യ ഇന്ത്യക്കാരൻ - ക്യാപ്റ്റൻ ഗുർബച്ചൻസിങ് സലാറിയ

12. പരമവീരചക്രം നേടിയ ആദ്യ സൈനികൻ - മേജർ സോംനാഥ് ശർമ്മ

13. ഇന്ത്യൻ കരസേനയ്ക്കുവേണ്ടിയുള്ള യുദ്ധടാങ്കുകൾ നിർമിക്കുന്നത് - മദ്രാസിലെ ആവടിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ.

14. ഇന്ത്യൻ സായുധസേനകളിലേയ്ക്ക് ആവശ്യമായ ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം - നാഷണൽ ഡിഫെൻസ് അക്കാദമി. പൂനെയിലെ ഖഡക്ക്വാസ്ലയിലാണിത്. (ആർമി, എയർഫോഴ്‌സ്‌, നേവി വിഭാഗങ്ങളിലേക്കുള്ള ഓഫീസർമാരെയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്).

പ്രധാന യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ

1. ആദ്യത്തെ ഇന്ത്യ-പാകിസ്താന്‍ യുദ്ധം നടന്ന വർഷം - 1947

2. ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധം നടന്നത്‌ - 1962-ല്‍

3. ഇന്ത്യയും പാകിസ്താനും തമ്മില്‍ രണ്ടാമത്‌ യുദ്ധം ചെയ്തത്‌ - 1965-ല്‍

4. ഇന്ത്യയും പാകിസ്താനും തമ്മില്‍ മൂന്നാമത്‌ യുദ്ധം ചെയ്തത്‌ - 1971-ല്‍. ഈ യുദ്ധമാണ്‌ ബംഗ്ലാദേശിന്റെ പിറവിക്കുകാരണമായത്‌.

5. വിജയ് ദിവസ്‌ ആയി ആചരിക്കുന്നത്‌ - ഡിസംബര്‍ 16 (1971-ലെ യുദ്ധത്തില്‍ പാകിസ്താന്‍ കീഴടങ്ങിയത്‌ ഈ ദിവസമാണ്‌)

6. കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത്‌ - ജൂലായ്‌-26

7. കാര്‍ഗില്‍ യുദ്ധം നടന്ന വര്‍ഷം - 1999

8. ഇന്ത്യ സിയാച്ചിന്‍ മഞ്ഞുമലകളുടെ നിയന്ത്രണം കൈക്കലാക്കിയ സൈനികനീക്കം നടത്തിയ വര്‍ഷം - 1984 (ഓപ്പറേഷന്‍ മേഘദൂത്‌)

9. ഇന്ത്യന്‍ സൈന്യം (IPKF) ശ്രീലങ്കയിലെ തമിഴ്‌ പുലികൾക്കെതിരെ നടത്തിയ സൈനിക നീക്കങ്ങൾ? വര്‍ഷം? - ഓപ്പറേഷന്‍ പവൻ (1987), ഓപ്പറേഷന്‍ ഗാര്‍ലന്‍റ്‌ (1987)

10. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട്‌ ഇന്ത്യ നടത്തിയ സൈനിക നീക്കം - ഓപ്പറേഷന്‍ കാക്ടസ്‌, (1988)

11. 1987-ല്‍ ഇന്ത്യ, രാജസ്ഥാന്‍ മരുഭൂമിയില്‍ നടത്തിയ സമ്പൂര്‍ണ സൈനിക വിന്യാസത്തിനു നല്‍കിയ പേര്‌ - ഓപ്പറേഷന്‍ ബ്രാസ്‌ടാക്സ്‌

12. പാര്‍ലമെന്‍റ്‌ ആക്രമണത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക വിന്യാസം - ഓപ്പറേഷന്‍ പരാക്രം.

13. ഇന്ത്യന്‍ സൈന്യം പോര്‍ച്ചുഗീസുകാരില്‍നിന്ന്‌ ഗോവ വിമോചിപ്പിച്ച സൈനികനീക്കം - ഓപ്പറേഷന്‍ വിജയ്‌, 1961 (അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന്‍ ഈ നടപടിയെ പോലീസ്‌ ആക്ഷന്‍ എന്നാണ്‌ വിശേഷിപ്പിച്ചത്‌)

14. ഹൈദരാബാദ്‌ ഇന്ത്യന്‍ യൂണിയനോട്‌ കൂട്ടിച്ചേര്‍ത്ത സൈനിക നടപടിയുടെ പേര്‌ - ഓപ്പറേഷന്‍ പോളോ, 1948

15. കാര്‍ഗില്‍ യുദ്ധത്തിന്‌ ഇന്ത്യനല്‍കിയ പേര്‌ - ഓപ്പറേഷന്‍ വിജയ്‌ (1999)

16. അസമിലുള്ള ഉൾഫാ തീവ്രവാദികളുടെ ക്യാമ്പുകൾക്കുനേരെ ഇന്ത്യന്‍ സേന നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ റൈനോ (1991)

17. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമി എന്നറിയപ്പെടുന്നത് - സിയാച്ചിൻ മഞ്ഞുമലകൾ

18. പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ സിക്ക് ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984)

Post a Comment

Previous Post Next Post