നാവികസേന

നാവികസേന

ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഇന്ത്യന്‍ നേവി രൂപവത്കരിച്ചത്‌ - 1934


2. ഇന്ത്യന്‍ നാവികസേനാ ദിനം - ഡിസംബര്‍ 4


3. ഇന്ത്യന്‍ നേവിയുടെ ആപ്തവാക്യം - ഷാനോ വരുണ (May the lord of the Oceans be Auspecious to us)


4. ഇന്ത്യക്കാരനായ ആദ്യത്തെ നാവികസേനാ മേധാവി - വൈസ്‌ അഡ്മിറല്‍ R.D. കത്താരി.


5. ഇന്ത്യന്‍ നേവിയുടെ അവസാന ബ്രിട്ടീഷ്‌ മേധാവി - അഡ്മിറല്‍ സ്റ്റീഫന്‍ ഹോപ്കാര്‍ലില്‍


6. ഇന്ത്യന്‍ നാവികസേനയുടെ പ്രധാന വിമാനവാഹിനി കപ്പല്‍ - INS വിക്രാന്ത്‌


7. റഷ്യയില്‍നിന്നും ഇന്ത്യ വാങ്ങിയ വിമാനവാഹിനി കപ്പല്‍ - അഡ്മിറല്‍ ഗോര്‍ഷ്‌കോവ്‌ (INS വിക്രമാദിത്യ എന്നാണ്‌ ഇന്ത്യന്‍ നേവി ഇതിനു പേരിട്ടിരിക്കുന്നത്‌)


8. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പല്‍ - INS വിക്രാന്ത്‌ (1997-ല്‍ ഡീ കമ്മീഷന്‍ ചെയ്തു)


9. ഇന്ത്യന്‍ നാവികസേനയുടെ (റഷ്യയില്‍ നിന്നും പാട്ടത്തിനെടുത്ത) ആദ്യത്തെ ന്യൂക്ലിയര്‍ അന്തര്‍വാഹിനി - INS ചക്ര  


10. ഇന്ത്യയില്‍ യുദ്ധക്കപ്പലുകൾ നിര്‍മിക്കുന്ന ഷിപ്‌ യാര്‍ഡുകൾ ഏതെല്ലാം - മുംബൈയിലെ മസഗോണിലും വിശാഖപട്ടണത്തും


11. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക്‌ മിസൈല്‍ - സാഗരിക


12. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആണവ അന്തര്‍വാഹിനിയാണ്‌ 'ഐ.എന്‍.എസ്‌. അരിഹന്ത്'‌. 2009 ജൂലായ്‌ 26ന്‌ ഇത്‌ രാഷ്ട്രത്തിനു സമര്‍പ്പിച്ചത്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പത്നി ഗുര്‍ശരന്‍ കൗറാണ്‌.


13. ഇന്ത്യയുടെ തദ്ദേശിയ വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്നത്‌ - കൊച്ചി ഷിപ്പ്യാര്‍ഡില്‍


14. ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച ആദ്യത്തെ അന്തര്‍വാഹിനി - INS ശല്‍ക്കി


15. ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലുതും ആധുനികവുമായ യുദ്ധക്കപ്പല്‍ - INS ഡല്‍ഹി


16. 2005 ഏപ്രിലില്‍ കേരളത്തില്‍ കമ്മീഷന്‍ ചെയ്ത നാവിക അക്കാഡമി സ്ഥിതി ചെയ്യുന്നത്‌ - കണ്ണൂര്‍ ജില്ലയിലെ ഏഴിമലയില്‍


17. ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും വേഗമേറിയ മിസൈല്‍ ബോട്ട്‌ - INS പ്രഹാര്‍


18. ഇന്ത്യയുടെ ഏറ്റവും വലിയ നേവല്‍ ബേസാണ് കര്‍ണാടകയിലെ കാര്‍വാറിലുള്ള “ഐ.എന്‍.എസ്‌. കദംബ.” ഈ പദ്ധതിയുടെ ഒന്നാംഘട്ടം “പ്രൊജക്ട്‌ സീ ബേഡ്‌” എന്നറിയപ്പെട്ടു.


19. ഇന്ത്യന്‍ നാവികസേനയ്ക്ക്‌ 3 കമാന്‍ഡുകളാണ്‌: ഈസ്റ്റേണ്‍ നാവിക കമാന്‍ഡ്‌ (വിശാഖപട്ടണം), വെസ്റ്റേണ്‍ നാവിക കമാന്‍ഡ്‌ (മുംബൈ), സതേണ്‍ നാവിക കമാന്‍ഡ്‌ (കൊച്ചി).


20. നേവൽ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി സ്ഥിതിചെയ്യുന്നത് - അംബർനാഥ്


21. നേവൽ ഫിസിക്കൽ ഓഷ്യാനോ ഗ്രാഫിക് ലബോറട്ടറി (NPOL) സ്ഥിതിചെയ്യുന്നത് - കൊച്ചി


22. നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത് - വിശാഖപട്ടണം


23. ഇന്ത്യൻ നാവികസേനയുടെ പ്രത്യേക കമാൻഡോവിഭാഗം - MARCOS (മറീന്‍ കമാന്‍ഡോസ്‌ എന്നതിന്റെ ചുരുക്കപ്പേരാണിത്)


24. ഇന്ത്യന്‍ നാവികസേന സോമാലിയന്‍ തീരത്ത്‌ നടത്തിയ യു.എന്‍. സമാധാന പരിപാലന ഓപ്പറേഷന്‍ - ഓപ്പറേഷന്‍ റീസ്റ്റോര്‍ ഹോപ്‌


25. ഇന്ത്യന്‍ നാവികസേന 2004-ല്‍ സുനാമി ദുരന്തബാധിതരെ സഹായിക്കാനായി മാലിദ്വീപില്‍ നടത്തിയ ഓപ്പറേഷന്‍ - ഓപ്പറേഷന്‍ കാസ്റ്റര്‍.


26. ശ്രീലങ്കയില്‍ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യന്‍ നേവി നടത്തിയ ഓപ്പറേഷന്‍ - ഓപ്പറേഷന്‍ റെയ്ന്‍ബോ


27. ഇന്‍ഡൊനീഷ്യയില്‍ ഇന്ത്യന്‍ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം - ഓപ്പറേഷന്‍ ഗംഭീര്‍


28. 2006-ലെ ഇസ്രായേല്‍ - ലബനണ്‍ യുദ്ധത്തെത്തുടര്‍ന്ന്‌ ഇന്ത്യക്കാരെ അവിടെ നിന്നു ഒഴിപ്പിക്കാനായി ഇന്ത്യന്‍ നേവി നടത്തിയ ഓാപ്പറേഷന്‍ - ഓപ്പറേഷന്‍ സുക്കൂണ്‍.


29. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഇന്ത്യന്‍ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം - ഓപ്പറേഷന്‍ സീവേവ്സ്‌


30. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ഇന്ത്യന്‍ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം - ഓപ്പറേഷന്‍ മദത്ത്‌


31. ലോകപര്യടനം നടത്തിയ ഇന്ത്യന്‍ നേവിയുടെ പരിശീലനക്കപ്പല്‍ - INS തരംഗിണി


32. ഇന്ത്യന്‍ നാവികസേന ഇസ്രായേലില്‍ നിന്നും വാങ്ങിയ മിസൈല്‍വേധ സംവിധാനം - ബരാക്ക്‌ 1


33. ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങിയ യുദ്ധക്കപ്പല്‍ - USS ട്രെന്‍ടണ്‍ (INS ജലാശ്വ എന്ന പേരില്‍ ഇന്ത്യന്‍ നേവിയില്‍ കമ്മീഷന്‍ ചെയ്തു.


34. ഇന്ത്യന്‍ നേവി തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ സ്റ്റെല്‍ത്ത്‌ യുദ്ധക്കപ്പല്‍ - INS ശിവാലിക്‌


35. ഇന്ത്യന്‍ നേവിക്കു വേണ്ടി റഷ്യയില്‍ നിര്‍മിച്ച സ്റ്റെല്‍ത്ത്‌ യുദ്ധക്കപ്പലുകൾ - INS തല്‍വാര്‍, INS ത്രിശൂല്‍


36. ഇന്ത്യന്‍ നേവല്‍ അക്കാദമികൾ സ്ഥിതിചെയ്യുന്നത്‌ ഗോവയിലും ഏഴിമലയിലും കര്‍വാറിലുമാണ്‌.


37. മിസൈല്‍ വിക്ഷേപണശേഷിയുള്ള ഇന്ത്യയുടെ ആദ്യത്തെ അന്തര്‍വാഹിനി - INS സിന്ധുശസ്ത്ര  


സബ്മറീൻ മ്യൂസിയം


ഇന്ത്യയിലെ ആദ്യത്തെ സബ്മറീന്‍ മ്യൂസിയമാണ്‌ ഐ.എന്‍.എസ്‌. കുര്‍സുര. വിശാഖപട്ടണത്തെ ശ്രീകൃഷ്ണ ബീച്ചിലാണ്‌ ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്‌. സൗത്ത് ഏഷ്യയിലെ ആദ്യത്തെ മ്യൂസിയവും ഇതുതന്നെയാണ്‌. 2001 ഫിബ്രവരി 27-നാണ്‌ ഉദ്ഘാടനം ചെയ്തത്‌.


ആംഡ്‌ ഫോഴ്‌സ്‌ മെഡിക്കല്‍ കോളേജ്‌ (AFMC)


1948-ലാണ്‌ AFMC നിലവില്‍വന്നത്‌. ബി.സി. റോയ്‌ കമ്മിറ്റി നിര്‍ദേശപ്രകരമാണ് AFMC ആരംഭിച്ചത്. പൂണെയിലാണ് AFMC സ്ഥിതിചെയ്യുന്നത്.  

0 Comments