ഇന്ത്യയിലെ ഉത്സവങ്ങൾ

ഇന്ത്യയിലെ പ്രധാന ഉത്സവങ്ങൾ

■ മലയാള മാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. വിഷു ഒരു കാര്‍ഷികോത്സവമാണ്‌. ഓണത്തെക്കാളും പഴക്കമുളള ആഘോഷമാണ്‌ വിഷുവെന്നു കരുതപ്പെടുന്നു. കേരളത്തിന്റെ ഓദ്യോഗിക പുഷ്പമായ കണിക്കൊന്ന, കര്‍ണികാരം എന്നും അറിയപ്പെടുന്നു. കണിക്കൊന്ന വിഷുനാളിയിൽ കണിയൊരുക്കാൻ ഉപയോഗിക്കുന്നു.


■ ഭാരതത്തിലെ പഴയ കാര്‍ഷിക പഞ്ചാംഗത്തിലെ ആദ്യ ദിനമാണ്‌ വിഷു ആഘോഷിക്കുന്നത്‌. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ വിഷു ദിനത്തില്‍ നടക്കുന്ന വ്യാപാരമാണ്‌ വിഷുമാറ്റം. 


■ വിഷുവിനൊപ്പം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളാണ്‌ ബിഹു, വൈശാഖി, ഉഗാദി എന്നിവ.


■ അസമിലാണ്‌ ബിഹു ആഘോഷിക്കുന്നത്‌. ബിഹു ആഘോഷത്തോടനുബന്ധിച്ചുളള ബിഹു നൃത്തം പ്രസിദ്ധമാണ്‌. ബിഹു അസമീസ്‌ പുതുവര്‍ഷത്തോടനുബന്ധിച്ചുളള ആഘോഷമാണ്‌.


■ തെക്കേ ഇന്ത്യയിലെ ഡെക്കാണ്‍ പ്രദേശത്തെ ജനങ്ങളുടെ പുതുവത്സരദിനാഘോഷമാണ്‌ ഉഗാദി. ആന്ധ്രാപ്രദേശ്‌, കര്‍ണാടകം സംസ്ഥാനങ്ങളിലാണ്‌ ഉഗാദി ആഘോഷിക്കുന്നത്‌.


■ മഹാരാഷ്ടയിലെ പുതുവത്സരദിനാഘോഷമാണ്‌ ഗുഡി പാഡ്വ.


■ പഞ്ചാബിലെ പ്രമുഖ കൊയ്ത്തുല്‍സവമാണ്‌ വൈശാഖി. വൈശാഖി ഉത്സവം പഞ്ചാബിലെ പുതുവര്‍ഷത്തെയും കുറിക്കുന്നു.


■ തമിഴ്‌നാട്ടിലെ പുതുവത്സരാഘോഷമാണ്‌ പുതാണ്ടു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. മഴക്കാലത്തെ വരവേറ്റുകൊണ്ടുളള തമിഴ്‌നാട്ടിലെ ഉത്സവമാണ്‌ ആഡിപ്പെറുക്ക്‌.


■ ഒക്ടോബർ-നവംബറില്‍ പഞ്ചാബില്‍ നടക്കുന്ന ആദിവാസി മേളയാണ്‌ ബാണേശ്വര്‍ മേള.


■ വടക്കേ ഇന്ത്യയിലെ സിന്ധി വിഭാഗക്കാരുടെ ആഘോഷമാണ് ചാലിഹോ.


■ സമ്പദ്‌സമൃദ്ധിയെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്ന ആഘോഷമാണ്‌ ദീപാവലി.


■ രാവണനെ രാമന്‍ വധിച്ചതിന്റെ സ്മരണാര്‍ത്ഥമുള്ള ആഘോഷമാണ്‌ ദസ്സറ. വിജയദശമി എന്നും ദസ്സറ ആഘോഷത്തിനു പേരുണ്ട്‌. നവരാത്രി ആഘോഷങ്ങൾ ദസ്സറയോടനുബന്ധിച്ചാണ്‌ നടക്കുന്നത്‌. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ്‌ ഗുജറാത്തില്‍ ഗര്‍ബ നൃത്തം നടക്കുന്നത്‌. മഹിഷാസുരനെ ഭദ്രകാളി വധിച്ചതും ദസ്സറ നാളിലാണെന്നു പുരാണങ്ങൾ പറയുന്നു. വിജയദശമി ദിനത്തിലാണ്‌ കുട്ടികളെ എഴുത്തിനിരുത്തുന്നത്‌.


■ ആഷാഡം മാസത്തിലെ വെളുത്തവാവ്‌ ദിനത്തിലാണ്‌ ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്‌. വ്യാസപൂര്‍ണിമ എന്നും ഗുരുപൂര്‍ണിമ അറിയപ്പെടുന്നു.


■ വൈശാഖ മാസത്തിലെ വെളുത്തവാവ്‌ ദിവസമാണ് ബുദ്ധപൂർണിമ ആഘോഷിക്കുന്നത്.


■ ഗംഗാനദി കടലില്‍ പതിക്കുന്നിടത്താണ്‌ ഏല്ലാ വര്‍ഷവും ഗംഗാസാഗര്‍ മേള സംഘടിപ്പിക്കുന്നത്‌. കൊല്‍ക്കത്തക്കു സമീപമുളള സാഗര്‍ ദ്വീപാണ്‌ ഗംഗാസാഗര്‍ മേളയുടെ വേദി.


■ ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ഉത്സവങ്ങളില്‍ ഒന്നാണ്‌ ഹോളി. നിറങ്ങളുടെ ഉത്സവമായ ഹോളി ഫാല്‍ഗുന മാസത്തിലെ (ജനുവരി) വെളുത്തവാവ്‌ ദിവസമാണ്‌. ഹോളിയോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും രാജസ്ഥാനില്‍ നടക്കുന്ന ഉത്സവമാണ്‌ ആനമേള. പിടിയാനകൾ മാത്രമാണ്‌ രാജസ്ഥാനിലെ ആനമേളയില്‍ ഉണ്ടാവുക.


■ എല്ലാ വര്‍ഷവും നവംബറില്‍ കര്‍ണാടകത്തില്‍ നടക്കുന്ന നൃത്ത-സംഗീത ഉത്സവമാണ്‌ ഹംപി ഉത്സവം.


■ ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചുളള ആഘോഷമാണ് ജന്മാഷ്ടമി.


■ പാഴ്‌സികളുടെ നവവത്സര ആഘോഷമാണ്‌ നവ്‌റോസ്‌.


■ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറുന്ന മഹാമേളകളാണ്‌ കുംഭ മേള. അലഹാബാദ്‌, നാസിക്ക്‌, ഉജ്ജയിനി, ഹരിദ്വാർ എന്നിവിടങ്ങളിലാണ്‌ കുംഭമേളകൾ അരങ്ങേറുന്നത്‌. ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ലോകത്തിലെ മേളയാണ്‌ കുംഭമേള. ഇപ്പോഴും തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ മേളയായി കുംഭമേള കരുതപ്പെടുന്നു. ആറുവര്‍ഷം കുടുമ്പോൾ നടക്കുന്നതാണ്‌ അര്‍ധ കുംഭമേള.


■ ശൈത്യകാലത്തിന്റെ തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന ആഘോഷമാണ്‌ ലോഹ്റി.


■ രാജസ്ഥാനില്‍ എല്ലാവര്‍ഷവും നടക്കുന്ന പ്രസിദ്ധമായ മേളയാണ്‌ പുഷ്ക്കാര്‍ മേള. ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി മേളയാണ്‌ പുഷ്ക്കാറിലേത്‌. 


ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളും സംസ്ഥാനങ്ങളും


■ ആന്ധ്രാപ്രദേശ് - ബൊനാലു, ഭീഷ്മ ഏകാദശി, ഉഗാദി, പിതൃ, ബ്രഹ്മോത്സവം

■ അരുണാചൽ പ്രദേശ് - പോങ്തു, ലോസാർ, മുറങ്, സോളാങ്, മോപിൻ, മോൻപ

■ ആസ്സാം - ഭോഗാലി ബിഹു

■ ബീഹാർ - ഛാത്ത് പൂജ

■ ഛത്തീസ്‌ഗഢ് - മാഘി പൂർണിമ, ബസ്റ്റർ

■ ഗോവ - കാർണിവൽ, സൺബേൺ ഉത്സവം

■ ഗുജറാത്ത് - നവരാത്രി, ജന്മാഷ്ടമി, കച്ച് ഉത്സവ് 

■ ഹിമാചൽ പ്രദേശ് - രാഖി, ബൈശാഖി, ചെത്

■ ഹരിയാന - ബൈശാഖി, സൂരജ്‌കുണ്ഡ് മേള

■ ജമ്മു കാശ്മീർ - ഹർ നവമി, ഛാരി, ബഹു മേള

■ ഝാർഖണ്ഡ്‌ - കരം ഉത്സവ്, ഹോളി

■ കർണ്ണാടക - മൈസൂർ ദസ്സറ, ഉഗാദി

■ കേരളം - ഓണം, വിഷു

■ മദ്ധ്യപ്രദേശ് - ലോക്-രംഗ് ഉത്സവ്, തേജാജി, ഖജുരാഹോ ഫെസ്റ്റിവൽ

■ മേഘാലയ - ഉംസാന്‍ നോങ്ക്‌രായ്, ഷാദ്-ബെഹ്-സിയര്‍, വംഗാല

■ മഹാരാഷ്ട്ര - ഗണേഷ് ഉത്സവ്, ഗുഡി പാദവ

■ മണിപ്പൂർ - ലായി ഹരൗബ, സാംഗായ്, യാവോഷാങ്, പോറഗ്, ചാവാങ് കുട്

■ മിസോറം - ആന്തറിയം ഉത്സവം

■ നാഗാലാന്റ് - ഹോൺബിൽ ഫെസ്റ്റിവൽ, മോവാട്സു ഫെസ്റ്റിവൽ

■ ഒഡീഷ - രഥയാത്ര, രാജ പർബാ

■ പഞ്ചാബ് - ലോഹ്രി, ബൈശാഖി

■ രാജസ്ഥാൻ - ഗൻഗൗർ, തീജ്, ബണ്ടി

■ സിക്കിം - ലോസാർ, സാഗ ദാവാ

■ തമിഴ്‍നാട് - പൊങ്കൽ

■ തെലങ്കാന - ബൊണാലു, ബത്തുകമ്മ

■ ത്രിപുര - ഖാർച്ചി പൂജ

■ പശ്ചിമ ബംഗാൾ - ദുർഗ്ഗ പൂജ

■ ഉത്തരാഖണ്ഡ് - ഗംഗ ദസ്സറ, കുംഭ മേള

■ ഉത്തർപ്രദേശ് - രാം നവമി, ഗംഗ മഹോത്സവ്, നവരാത്രി

0 Comments