ഓഹരി വിപണി

ഓഹരി വിപണി (Stock Market)

■ ഓഹരിവിപണിയിലെ സൂചിക ഇടിയുന്ന അവസ്ഥയാണ് “ബെയര്‍" (Bear Market) എന്നറിയപ്പെടുന്നത്‌. "ബുൾ" (Bull Market) എന്നത്‌ ഓഹരി വിപണി സൂചിക ഉയരുന്ന അവസ്ഥയാണ്‌.


■ 1875ല്‍ സ്ഥാപിതമായ ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചാണ്‌ (BSE) ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമുള്ളത്‌.


■ ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചിലെ ഓഹരി വിപണിസൂചിക “ബിഎസ്‌ഇ സെന്‍സെക്സ്‌" (1986 മുതല്‍) എന്നറിയപ്പെടുന്നു. 30 കമ്പനികളാണ്‌ ബിഎസ്‌ഇ സെന്‍സെക്സില്‍ ലിസ്റ്റു ചെയ്യപ്പെടിട്ടുള്ളത്‌. “സെന്‍സിറ്റീവ്‌ ഇന്‍ഡക്സ്‌" എന്നതിന്റെ ചുരുക്കെഴുത്താണ്‌ SENSEX.


■ ദീപക്ക്‌ മൊഹോനിയാണ്‌ സെന്‍സെക്സ്‌ എന്ന വാക്ക്‌ ആദ്യമായി നിര്‍ദേശിച്ചത്‌.


■ മുംബൈയിലെ ദലാല്‍ സ്‌ട്രീറ്റിലാണ്‌ മുംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ സ്ഥിതിചെയ്യുന്നത്‌. “ഫിറോസ്‌ ജീജാബായ്‌ ടവേഴ്‌സി'ലാണ്‌ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. മുംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ചിനെ രാജ്യത്തെ ആദ്യത്തെ ഓഹരി വിപണിയായി ഭാരത സര്‍ക്കാർ അംഗീകരിച്ചത് 1956 ലാണ്‌.


■ ഡി.എസ്. പ്രഭുദാസ് ആൻഡ് കമ്പനിയാണ് (DSP) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി.

  

■ 1992 നവംബറിലാണ്‌ നാഷണല്‍ സ്റ്റോക്ക്‌ എക്സചേഞ്ച്‌ ഓഫ്‌ ഇന്ത്യ സ്ഥാപിതമായത്‌. 1993 ഏപ്രിലില്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചായി. മുംബൈയിലാണിത്‌ സ്ഥിതിചെയ്യുന്നത്‌.


■ 'നിഫ്റ്റി' എന്നാണ്‌ (Nifty) നാഷണല്‍ സ്റ്റോക്ക്‌ എക്സ്‌ചേഞ്ച്‌ സൂചിക അറിയപ്പെടുന്നത്‌. 50 കമ്പനികളാണ്‌ നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത്‌.


■ കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ 1978ല്‍ കൊച്ചിയില്‍ സ്ഥാപിച്ചു.


■ ഇന്ത്യയില്‍ ഓഹരിവിപണികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണ്‌ “സെബി” (SEBI - Securities and Exchange Board of India). 1988ലാണ്‌ സെബി സ്ഥാപിതമായത്‌. (1992 ല്‍ നിയമപരമായ സ്ഥാപനമായി).


■ മുംബൈയാണ്‌ സെബിയുടെ ആസ്ഥാനം.


■ 1602ല്‍ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയാണ്‌ ലോകത്തിലാദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം.


■ ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക്‌ ഓഹരി വിപണിയാണ്‌ അമേരിക്കയിലെ “നാസ്ദാക്ക്‌* (NASDAQ - National Association of Securities Dealers Automated Quotations).


■ ദിനംപ്രതി കൈകാര്യം ചെയ്യുന്ന ഡോളര്‍ വിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണിയാണ്‌ ന്യൂയോര്‍ക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ (NYSE)


■ 'ബിഗ്‌ ബോഡ്‌' (Big Board) എന്ന അപരനാമമുള്ളത്‌ ന്യൂയോര്‍ക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ചിനാണ്‌. ഇവിടത്തെ പ്രധാന ഓഹരി സൂചികയാണ്‌ ഡോ ജോണ്‍സ്‌ ഇന്‍ഡസ്ട്രിയല്‍ ആവറേജ്‌.


■ ന്യൂയോര്‍ക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ സ്ഥിതിചെയുന്നത്‌ അമേരിക്കയിലെ “വാൾസ്ട്രീറ്റി'ലാണ്‌.


■ ജപ്പാനിലെ ടോക്കിയോ സ്റ്റോക്ക്‌ എക്സ്ചേഞ്ചിലാണ്‌ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങൾ ലിസ്റ്റുചെയ്യപ്പെട്ടിട്ടുള്ള ഓഹരി വിപണി. ഇവിടത്തെ സൂചികയാണ്‌ “നിക്കി" (Nikkei) 'പിക്സ്'‌ (Pix) എന്നിവ.


■ ലണ്ടന്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചിലെ സൂചികയാണ്‌ FTSE-100, പാരീസിലെ ഓഹരിസൂചിക CAC-40. ചൈനയിലെ പ്രധാന ഓഹരി സൂചിക “ഷാങ്ങ്ഹായി-A'.


■ 'സിമെക്സ്' സിംഗപ്പൂരിലെ ഓഹരി സൂചിക, “ഹാങ്‌ സെങ്‌' ഹോംങ്കോങ്ങിലേത്‌.


■ ന്യൂയോര്‍ക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ചിലെ പട്ടികയില്‍ സ്ഥാനംപിടിച്ച ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമാണ്‌ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്‌ (MTNL).


■ നാസ്ദാക്കില്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് ഇന്‍ഫോസിസ്‌. 


■ ലോകത്തിലെ ഏറ്റവും പ്രമുഖ കമ്പനികൾ മാത്രം ഉൾപ്പെടുന്ന 'നാസ്ദാക്ക് -100' പട്ടികയിൽ ആദ്യമായി സ്ഥാനം നേടിയ ഇന്ത്യൻ കമ്പനിയും ഇൻഫോസിസാണ് (2006ൽ).


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1992ൽ സ്ഥാപിതമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്‌ എവിടെയാണ് - മുംബൈ


2. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക - NIFTY


3. 1875ൽ സ്ഥാപിതമായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രമുഖ ഓഹരി സൂചിക - BSE Sensex


4. ഓഹരി വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ നഗരം - മുംബൈ


5. ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സ്ഥാപനം - സെബി


6. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി വിപണി സൂചികയായ ബി.എസ്.ഇ സെൻസെക്സിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ എണ്ണം - 30


7. ലോകത്തിലെ ആദ്യത്തെ ഓഹരി വിപണി സ്ഥാപിതമായ ആൻറ് വെർപ് ഏത് രാജ്യത്താണ് - ബെൽജിയം


8. ഏത് രാജ്യത്തെ ഓഹരി വിപണിയാണ് ലാബോഴ്‌സ് എന്നറിയപ്പെടുന്നത് - ഫ്രാൻസ്


9. ഓഹരി സൂചികയിലെ ഇടിവിനെ സൂചിപ്പിക്കുന്ന മൃഗം - കരടി


10. ബിഗ് ബോർഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്‌ - ന്യൂയോർക്ക്


11. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്‌ - മുംബൈ (1875)


12. ഇന്ത്യയിൽ ആദ്യമായി സ്റ്റോക്ക് എക്സ്ചേഞ്ച്‌ സ്ഥാപിക്കപ്പെട്ട നഗരം - മുംബൈ


13. വാൾ സ്ട്രീറ്റ് എന്തിനാണ് പ്രസിദ്ധം - സ്റ്റോക്ക് എക്സ്ചേഞ്ച്‌ 


14. സ്റ്റോക്ക് എക്സ്ചേഞ്ച്‌ പ്രസിഡന്റായ ആദ്യ മലയാളി വനിത - ഓമന എബ്രഹാം


15. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്‌ ഏത് തെരുവിൽ സ്ഥിതി ചെയ്യുന്നു - ദലാൽ തെരുവ്


16. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്‌ സ്ഥാപിതമായ വർഷം - 1978


17. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്റ്റോക്ക് എക്സ്ചേഞ്ച്‌ എവിടെയാണ് - ആംസ്റ്റർഡാം

0 Comments